
'കഥാകേളി'യിൽ നിറയുന്നു ;സർഗ്ഗ കലകളുടെ അമൃതകണങ്ങൾ
:ചാലക്കര പുരുഷു
തലശ്ശേരി: ഒരു കാലത്ത് ഉത്സവ പറമ്പുകളിലും, തെയ്യക്കാവുകളിലും, നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകളുടെ വാർഷികങ്ങളിലുമെല്ലാം ഒഴിച്ചുകൂടാനാവാത്ത കലാരൂപമായിരുന്ന കഥാപ്രസംഗകല പതിയെ, പതിയെനാടുനീങ്ങിയതോടെ, പുതിയ പരീക്ഷണങ്ങളുമായി പ്രശസ്തകഥാപ്രാസംഗികൻ ബാബു കോടഞ്ചേരി നൂതനകലാപരീക്ഷണമായ ' കഥാകേളി'യിലൂടെ ആസ്വാദക മാനസങ്ങൾ കവരുന്നു'
കഴിഞ്ഞ 36വർഷക്കാലമായി നൂറ് കണക്കിന് വേദികളിലൂടെ നിരവധി കഥകൾ പറഞ്ഞ് പുതു തലമുറയിലെ കാഥികരിൽ മുൻനിരക്കാരനായി മാറിയ ബാബു കോടഞ്ചേരിയാണ് കഥാപ്രസംഗകലയെ നവീകരിച്ച് ,മാറിയ കാലത്തിന് അനുയോജ്യമാം വിധം ജനപ്രിയ കലയായി, കഥാകേളിക്ക് രൂപം നൽകിയത്.കഥാപ്രസംഗത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളെ മുറുകെ പിടിക്കുന്നതോടൊപ്പം, ഏകാഭിനയത്തിൽ നിന്നും മാറ്റം വരുത്തി, ബഹുമുഖ അവതരണ രീതി കൈവരിക്കുകയും, സംഗീതവും, നൃത്തവും, ഭാവാഭിനയവും സമന്വയിപ്പിച്ചുള്ള ലാസ്യ രാഗലയതാളങ്ങളുടെ സമ്മോഹനമായ അനുഭൂതി വിശേഷമാണ് കഥാകേളിയിലൂടെ സമ്മാനിക്കുന്നത്.
തീർത്തും വ്യതിരിക്തമായ 'ചിരുത തൈയ്യം, എന്ന ശക്തമായ നാടോടികഥാ ശിൽപ്പത്തിൽ നിന്നാണ് കഥയുടെ ചുരുളഴിയുന്നത്.
കാഥികൻ കഥാപ്രസംഗത്തിൻ്റെ ചട്ടവട്ടങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് കഥ പറയുകയും, നാടൻ പാട്ടിൻ്റെ അകമ്പടിയോടെ നർത്തകിമാർ ഗോത്രകലയെ അനുസ്മരിപ്പിക്കും വിധം നടനമാടുകയും ചെയ്യുന്നു. ഒരു വിദൂഷകനെ പോലെ നുറുങ്ങുകളുമായി സുരഭി ഈയ്യക്കാടും,തെയ്യത്തിൻ്റെ രൗദ്ര ഭാവങ്ങളുമായി വിശാൽ അഭിയും, ചടുല നൃത്തവുമായി അമ്പിളി ഷൈജു, പ്രവീണ ഉമേഷ്,' ന യ്ന എന്നിവരും വേദിയിൽ മായികക്കാഴ്ചയൊരുക്കുന്നു. റിഥം പേഡിൽ ചന്ദ്രൻ പണിക്കർ തൃക്കരിപ്പൂരും, കീബോർഡിൽ ജോയ് മാഷ് പിലാത്തറയും, ദീപ നിയന്ത്രണത്തിൽ രൂപേഷ് ഉദിനൂരും, സ്വരമാധുര്യവുമായി സദൻ കവ്വായിയും വേദിയിലെത്തുന്നുണ്ട്.
കോവിഡിന് ശേഷം കലാകാരന്മാർ പ്രത്യേകിച്ച് കാഥികർ പട്ടിണിയിലകപ്പെട്ടപ്പോഴാണ് കലാകാര കൂട്ടായ്മയിൽപിറവിയെടുത്ത,കഥാകേളി ,അരങ്ങിലെത്തുന്നത്.
വടക്കൻപാട്ടിൻ്റെ ഏടുകളിൽ നിന്നാരംഭിച്ച് അച്ചിവരിക്ക,യയാതി, ശ്രീ വേട്ടക്കൊരുമകൻ, ചരിത്രംഅവസാനിക്കുന്നില്ല, കരിങ്കൽ ക്വാറിയുടെ ആത്മനൊമ്പരം ,നയീമ, അശ്വത്ഥാമാവ്, വയലാർ ഒരു സൂര്യതേജസ്സ്, നിളാനദിക്കരയിൽ ' ദ്രൗപതി തുടങ്ങിയ ശക്തമായകഥാപ്രസംഗങ്ങൾ നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ച ബാബു കോടഞ്ചേരി , നൂതനമായ കഥാ കേളിയുമായി ഏറെശുഭപ്രതീക്ഷകളോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ചിത്രവിവരണം: കഥാ കേ ളിയിലെ കഥാപാത്രങ്ങൾ ബാബുകോടഞ്ചേരിക്കൊപ്പം

ഇന്നത്തെ പരിപാടി
(ഏപ്രിൽ 11 )
മാഹി മലയാള കലാഗ്രാമം' സാഹിത്യകാരൻഇ.വി.ശ്രീധരൻ അനുസ്മരണ സമ്മേളനം.വൈ.4 മ

സ്നേഹക്കൂടിന്റെ
താക്കോൽ ദാനം നടത്തി
തലശ്ശേരി :എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു. സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ്"സ്നേഹക്കൂട്". കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, വസന്തൻ മാസ്റ്റർ, പി.വിജു , പി.അജിത് ,സി. ജയചന്ദ്രൻ. സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര നന്ദിപറഞ്ഞു
ചിത്രവിവരണം: സ്നേഹക്കൂടിന്റെ താക്കോൽ ദാനം
നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിക്കുന്നു
ചെറുകല്ലായി
രക്തസാക്ഷി ദിനം
ആചരിക്കും
മാഹി: ഫ്രഞ്ച് വിമോചന സമരത്തിലെ രക്തസാക്ഷികളായ അച്ചുതന്റേയും, അനന്തന്റേയും ഓർമ്മ ദിനം ഏപ്രിൽ 27 ന് വളവിൽ കടപ്പുറത്ത് വിപുലമായ പരിപടികളോടെ നടത്താൻ തീരുമാനിച്ചു. രക്തസാക്ഷി ദിനം വിജയിപ്പിക്കാൻ വിളിച്ചു ചേർത്ത സംഘാടക സമിതി യോഗം സി പി എം തലശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു കെ.പി നൗഷാദ് ഹാരിസ് പരന്തിരാട്ട്, യു ടി സതീശൻ ,വി.പി ശ്രീകാന്ത് സംസാരിച്ചു
ചെയർമാനായി: യു.ടി സതീശനേയും,
കൺവീനറായി വി. രൻജിനയേയും തെരഞ്ഞെടുത്തു.

മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി
തലശ്ശേരി : റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ ചാക്കുകളിലാക്കി വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. വിവാഹവീട്ടിലെ മാലിന്യമാണ് തള്ളിയത്.മാലിന്യം തള്ളിയവരെ കണ്ടെത്താൽ റെയിൽവേ അധികൃതർ അന്വേഷണവും ആരംഭിച്ചു.
വ്യാഴ്യാഴ്ച രാവിലെയാണ് കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ടത്. വിവാഹവീട്ടിൽ നിന്നും മറ്റും ഉൾപ്പെടെയുള്ള മാലിന്യം വലിയ ചാക്കുകളിലാക്കി തള്ളി അവ ഓലയിട്ട് മറച്ച നിലയിലായിരുന്നു. ഇതിന് സമീപത്തായി തന്നെ തണ്ണിമത്തൻ കച്ചവടം ചെയ്യുന്നവരും മാലിന്യം തള്ളിയിരുന്നു. ഇത് കച്ചവടക്കാരെ കൊണ്ട് തന്നെ നീക്കം ചെയ്യിച്ചു .തലശ്ശേരി റെയിൽവേ പൊലീസ് എസ്ഐ കെ വി മനോജ് കുമാർ, ആർ പി എഫ് ഉദ്യോഗസ്ഥരായ ഗംഗ സന്ദീപ്, റോജൻ മാനുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചെടുപ്പിച്ചത്.
സമീപകാലത്തായി റെയിൽവേയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് വർദ്ധിച്ചിരിക്കുകയാണെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് തലശ്ശേരി റെയിൽവേ പൊലീസ് എസ്ഐ കെ വി മനോജ് കുമാർ പറഞ്ഞു.
ചിത്രവിവരണം: വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ

കുമാരൻ നിര്യാതനായി
തലശ്ശേരി:കുട്ടിമാക്കൂൽ മഠം സ്റേറാപ്പിന് സമീപം ശ്രീഗോകുലം വീട്ടിൽ വി.എം കുമാരൻ ( 80 ) നിര്യാതനായി .തലശ്ശേരിയിൽ മൊത്ത പച്ചക്കറി വ്യാപാരിയാണ് .ഭാര്യ: കനകം .മക്കൾ: സുനിത (കണ്ണൂർ) ,സുഹിത (വടകര) പ്രശാന്ത്(വെജിറ്റേബിൾ മർച്ചൻറ്) മരുമക്കൾ റോഷൻ ,വിദ്യാസാഗർ ,സോജ സഹോദരൻ പരേതനായ പാച്ചർ .

കുട്ടികളുടെ തീവ്ര
പരിചരണ വിഭാഗം ആരംഭിച്ചു.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു. പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സാജു, ഡോ.രഞ്ജിത്ത് രാമകൃഷ്ണൻ, അഡ്വ.കെ.ഷുഹൈബ്, അഡ്വ.സി.ജി. അരുൺ, സുശീൽ ചന്ദ്രോത്ത്, എ.വി.ശൈലജ, ഡോ. സിദ്ധീഖ്, ഡോ.പ്രദീപ് കുമാർ, ദീപു മാവിലായി സംസാരിച്ചു.
ചിത്രവിവരണം:കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു
പോക്സോ കേസിലെ പ്രതിയെ ജയിലിലടച്ചു.
ന്യൂമാഹി : പോക്സോ കേസിലെ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചു. ജെ എഫ് സി എം കോടതി മുമ്പാകെയാണ് ഹാജരാക്കിയത്. പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് പ്രതി ചേർത്തത്

മാളിച്ചിറക്കൽ വിനയരാജ് നിര്യാതനായി
ചൊക്ലി: സി പി ഐ എം കവിയൂർ സൗത്ത് ബ്രാഞ്ച് അംഗം മാളിച്ചിറക്കൽ വിനയരാജ് (79) നിര്യാതനായി .പരേതരായ ചാത്തുവിന്റെയും ശാരദയുടെയും മകനാണ്.
ഭാര്യ :പി.കെ.വസന്ത . ( സി പി എം പാനൂർ ഏരിയാ കമ്മിറ്റിമെമ്പർ,ജനാധിപത്യ മഹിളാ അസോസിയേഷൻ പാനൂർ മുൻ ഏരിയാ സിക്രട്ടറി, ചൊക്ലി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം. കവിയൂർ സൗത്ത് ബ്രാഞ്ച് അംഗം.)
മക്കൾ: വിൻസി, പരേതനായ വിനീഷ്,
മരുമകൻ ഗുരുനാനാക്ക് പൊന്ന്യം.
സഹോദരങ്ങൾ: ഷൈലജ പ്രൂന) പരേതരായ അച്ഛുതാനന്ദൻ, ജയരാജൻ, സദാനന്ദൻ, രമാഭായി.

കുടുംബശ്രീ സർഗോത്സവം
:അരങ്ങ് 2025 കലാമേള -
സംഘാടക സമിതി രൂപീകരിച്ചു
ന്യൂമാഹി : കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ ഇരുപത്തിയേഴാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടേയും സർഗോത്സവമായ അരങ്ങ് -2025 കലാമേളയുടെ ന്യൂ മാഹി പഞ്ചായത്ത് തല കലാമേള ഏപ്രിൽ 24 ന് ഏടന്നൂർ ശ്രീനാരായണ മഠത്തിൽ നടക്കുകയാണ്. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതിയുടെ രൂപീകരണ യോഗം ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വെച്ച് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. മഞ്ജുഷ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. മാണിക്കോത്ത് മഗേഷ്, കെ.പി. ലീല, എം. അനിൽ കുമാർ, കെ. പ്രീജ എന്നിവർ സംസാരിച്ചു. കെ. പ്രീജ കൺവീനറായും അർജുൻ പവിത്രൻ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. അരങ്ങ് കലാമേളയുടെ തലശ്ശേരി ക്ലസ്റ്റർ തല സർഗോത്സവവും ന്യൂ മാഹിയിൽ വെച്ചാണ് നടക്കുന്നത്.
ചിത്രവിവരണം:തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. മഞ്ജുഷ ഉദ്ഘാടനം ചെയ്യുന്നു
ശ്രീ വെട്ടക്കൊരുമകൻ
ക്ഷേത്രം തലപ്പൊലി
ഘോഷയാത്ര ഇന്ന്
മാഹി:ചാലക്കര ശ്രീ വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൻ്റെ ആരൂഢ സ്ഥാനമായ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര നടത്തും. എപ്രിൽ11ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി വരവ് ചെണ്ടമേളം,പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടും അമിട്ടുകളുടെയും ദീപപ്രഭയുടേയും ശോഭയോടെയും ദേവി ക്ഷേത്രത്തിൽ എത്തിച്ചേരുമെന്ന്
ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group