
പ്രമുഖ നർത്തകി മീനാകുറുപ്പും
സംഘവും നയിച്ച നൃത്ത മഞ്ജരി ലോകനാർകാവ് ക്ഷേത്രോത്സവവേദിയിൽ
വടകര :പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ ശ്രീമതി. മീനാ കുറുപ്പിൻ്റെ നേതൃത്വത്തിൽ 2017 മുതൽ കൊച്ചി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിലെ നർത്തകിമാർ ഒരുക്കിയ നൃത്തമഞ്ജരി ഞായറാഴ്ച വൈകുന്നേരം 6 45 മുതൽ 7 30 വരെ വടകര ലോകനാർകാവ് ക്ഷേത്രത്തിലെ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഓഡിറ്റോറിയത്തിലെ ആഘോഷവേദിയിൽ അരങ്ങേറി.

മഹാകവി കുട്ടമത്ത് കുഞ്ഞുണ്ണിക്കുറുപ്പ് രചിച്ച മൂകാംബികസ്തുതിയുടെഗാനാലാപനം നൃത്തമഞ്ജരിയുടെ മുന്നോടിയായി ഗായിക ശ്രീമതി.അമൃതവർമ്മ നിർവ്വഹിച്ചു .
മീനാകുറുപ്പ് കൊറിയോഗ്രാഫി നിർവഹിച്ച മഹാകവി കുട്ടമത്തിൻ്റെ "കാവ്യപുഷ്പാഞ്ജലി " ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ്സെൻറർ കൊച്ചിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൊല്ലൂർ മൂകാംബിക ക്ഷേത്രം തിരുസന്നിധിയിൽ തുടർച്ചയായി നടത്തിവരുന്നു .

വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ
ടി .ശ്രീനിവാസൻ പ്രമുഖനർത്തകി മീനാ കുറുപ്പിനെ ചടങ്ങിന് മുൻപേ പൊന്നാടയണയിച്ചാദരിക്കുകയുമുണ്ടായി.

ചിത്രം : ഗായിക അമൃത വർമ്മ ,വിപിൻകുമാർ പള്ളൂർ ,ഡോ .കെ.കെ.എൻ.കുറുപ്പ് .പ്രൊഫ .മാലിനിക്കുറുപ്പ് ,എഴുത്തുകാരൻ സത്യൻ മാടാക്കര ,അഡ്വ .ലതിക ശ്രീനിവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

മലബാർ മേഖലയിലെ പ്രാചീന കലാരൂപമായ പൂരക്കളിയും കഴിഞ്ഞ നാലു വർഷങ്ങളായി കൊല്ലൂർ മൂകാംബിക ക്ഷേത്ര വേദിയിൽ ഈ സ്ഥാപനം നടത്തിവരുന്നു .
കേരളത്തിലെ പ്രശസ്ഥ പൂരക്കളികലാകാരന്മാർക്ക്'പൂമാലികഅവാർഡും
സ്വീകരണ ചടങ്ങുകളും ഇന്ത്യൻ കൾച്ചറൽ & ഹെറിറ്റേജ് ഇതിനകം നടത്തിയതായി മീനാകുറുപ്പും ഭർത്താവ് അനിൽകുമാർ പൊറ്റെക്കാട്ടും വ്യക്തമാക്കി .
കോഴിക്കോട് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസിലർ ഡോ .കെ കെ. എൻ .കുറുപ്പിൻറെ മകളാണ് ചോമ്പാൽ പ്രദേശത്തെ കലാല്ലാമല പൂമാലികയിലെ ഈ കലാകാരി മീനാകുറുപ്പ് .


ലോകനാർകാവിൽ നൂപുരധ്വനികളുയർന്നു
മീനാകുറുപ്പ് അമരത്വം നേടി.....
video





.jpg)







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group