ഭിന്നത ഇല്ലാതാക്കാനുള്ള ശക്തമായ ഉപാധിയാണ് കല -ഡോ. സുനിൽ പി. ഇളയിടം

ഭിന്നത ഇല്ലാതാക്കാനുള്ള ശക്തമായ ഉപാധിയാണ് കല -ഡോ. സുനിൽ പി. ഇളയിടം
ഭിന്നത ഇല്ലാതാക്കാനുള്ള ശക്തമായ ഉപാധിയാണ് കല -ഡോ. സുനിൽ പി. ഇളയിടം
Share  
2025 Apr 09, 09:12 AM
KKN

നന്മണ്ട മനുഷ്യരെ കൂട്ടിയിണക്കുന്നതിനും അവർക്കിടയിൽ ഉണ്ടായേക്കാവുന്ന ഭിന്നതകളെയും വിഭജനത്തെയും ഇല്ലാതാക്കുന്നതിനുമുള്ള ശക്തമായ ഉപാധിയാണ് കലയെന്ന് ഡോ. സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. നന്മണ്ട ഫെസ്റ്റിൽ 'ഇന്ത്യൻ ബഹുസ്വരതയുടെ അർഥതലങ്ങൾ' എന്നവിഷയത്തിൽ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. സിപിഎം ഏരിയാസെക്രട്ടറി പി.കെ.ഇ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. വിവിധമേഖലകളിൽ (ശ്രദ്ധേയരായവരെ ആദരിച്ചു.


പത്രവിതരണരംഗത്ത് പതിറ്റാണ്ടുകളായി സേവനംചെയ്തുവരുന്ന ഒ.പി. ബാലൻനായർ, ഒ.പി. ഭാസ്ക്‌കരൻനായർ, കെ.കെ. വാസുനായർ, വാസു എളമ്പിലാട്ട് നാടകപ്രവർത്തകൻ സുധൻ നന്മണ്ട്, പുനത്തിൽ അബൂബക്കർ ഫോക്ലോർ അവാർഡ് കരസ്ഥമാക്കിയ ടി.എൻ. രമ്യേഷ്, എന്നിവർ ആദരം സ്വീകരിച്ചു.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്‌ണവേണി മാണിക്കോത്ത് അധ്യക്ഷയായി, പി. അബൂബക്കർ, ഡോ. പി.ഐ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ വടക്കേടത്ത്, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ വിജിതാ കണ്ടിക്കുന്നുമ്മൽ, കോളമിസ്റ്റ് നദീം നൗഷാദ്, പി. ശ്രീനിവാസൻ, എ. ബിനീഷ് എന്നിവർ സംബന്ധിച്ചു. പ്രദേശത്തെ കലാകാരർ അവതരിപ്പിച്ച പരിപാടികളുമുണ്ടായി. തുടർന്ന് അമ്പലപ്പുഴ സാരഥി അവതരിപ്പിച്ച 'രണ്ട് ദിവസം' അരങ്ങേറി. ഫെസ്റ്റിൽ മൂന്നാംദിവസമായ ബുധനാഴ്‌ച 'സർഗസായാഹ്നം' വി. വസീഫ് ഉദ്ഘാടനംചെയ്യും. തുടർന്ന് 'മാധ്യമങ്ങൾ പറയാത്തത്' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എം.സി. അബ്‌ദുൽ നാസർ (കാലടി സംസ്കൃത സർവകലാശാല) പ്രഭാഷണംനടത്തും. ശേഷം അലോഷി അവതരിപ്പിക്കുന്ന ഗസൽസന്ധ്യയുണ്ടാകും.





SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan