
കോഴിക്കോട്: ബിരുദാനന്തര കോഴ്‌സുകൾ ഉൾപ്പെടെ അന്താരാഷ്ട്രനിലവാരമുള്ള സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് കാലിക്കറ്റ് സർവകലാശാലാ കാംപസിൽ ഒരുവർഷത്തിനകം ആരംഭിക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി. അബ്‌ദുറഹിമാൻ പറഞ്ഞു. 'കായികകേരളത്തിന്റെ കുതിപ്പും കിതപ്പും' എന്നവിഷയത്തിൽ കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിലും കാലിക്കറ്റ് പ്രസ്ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന കായിക കോൺക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഓസ്ട്രേലിയ, ക്യൂബ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുമായി ചർച്ചകൾനടത്തിക്കഴിഞ്ഞു.
കേരളത്തിലെ പരിശീലകരുടെ കുറവുനികത്തുന്നതിന് കോച്ചുകൾക്കുള്ള ഡിപ്ളോമ കോഴ്‌സുകൾ ആദ്യംതുടങ്ങും. പ്ളസ്‌ടുവും ബിരുദവും കഴിഞ്ഞെത്തുന്നവർക്കുള്ള കോഴ്‌സുകളാണുണ്ടാവുക. സ്പോർട്‌സ് സയൻസ്, സ്പോർട്സ് എൻജിനിയറിങ്, സ്പോർട്‌സ് മാനേജ്‌മെൻ്റ് ഉൾപ്പെടെ അഞ്ച് പിജി കോഴ്സുകൾ തുടങ്ങും. മന്ത്രി കുട്ടിച്ചേർത്തു.
സ്പോർട്‌സ് കൗൺസിലുകളിൽ അഴിച്ചുപണി
സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്തുമെന്ന് മന്ത്രി വി. അബ്‌ദുറഹിമാൻ പറഞ്ഞു. ഒളിമ്പിക്‌സിലുള്ള മത്സരയിനങ്ങൾക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് ഉത്തരവാദിത്വംനൽകും. വിദഗ്‌ധരെ ഉപയോഗിച്ച് അവർക്ക് പദ്ധതികൾ തയ്യാറാക്കാം. സ്പോർട്‌സ് ഡയറക്‌ടറേറ്റും സ്പോർട്‌സ് കൗൺസിലും ഏകോപിപ്പിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി മുഖ്യാതിഥിയായി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേംനാഥ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി. കമാൽ വരദൂർ മോഡറേറ്ററായി. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.കെ. സജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് റോയ് വി. ജോൺ, സനിൽ പി തോമസ്, ഡോ. ജി. കിഷോർ, ടി.പി. ദാസൻ എന്നിവർ വിഷയാവതരണം നടത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group