
കടമ്പഴിപ്പുറം: സംസ്ഥാന ലൈബ്രറി കൗൺസിൽ പെരിങ്ങോട് ക്ലബ് ഫൈവ് കൺവെൻഷൻ സെൻ്ററിൽ നടത്തുന്ന സംസ്ഥാന നാടകോത്സവം ഞായറാഴ്ച് സമാപിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനവും പുരസ്കാര വിതരണവും നടക്കും. രാവിലെ 9.30 മുതൽ നാടകാവതരണങ്ങളുണ്ടാവും. സുമ അയലൂർ രചനയും സംവിധാനവും നിർവഹിച്ച
ഹാപ്പി ഡെത്ത്, കെ. സതീഷ് കുമാർ രചനയും എം. പ്രേമ സംവിധാനവും നിർവഹിച്ച മണ്ണോർ പാട്ട്, അജിജേഷ് പച്ചാട്ട് രചനയും കെ.വി. സജിത് സംവിധാനവും നിർവഹിച്ച ഒന്നാം പ്രേതലഹള, അശോകൻ രാജീവം രചനയും സംവിധാനവും നിർവഹിച്ച പെൺ പൊറാട്ട് എന്നീ നടകങ്ങൾ ഞായറാഴ്ച അരങ്ങിലെത്തും.
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു അധ്യക്ഷനാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group