
തൃശ്ശൂർ എഴുത്തിൻ്റെ ലോകം സാമൂഹികനന്മയ്ക്കായി മാറ്റിയ പ്രതിഭയാണ് സാറാ ജോസഫ് എന്ന് പ്രമുഖ കന്നഡ എഴുത്തുകാരി ബാനു മുഷ്‌താഖ്. ഭാഷകൾ ഭേദിക്കുന്ന രചനാലോകമാണ് അവർ സൃഷ്‌ടിച്ചത്. സത്യം, നീതി, ശാക്തീകരണം എന്നിവയോടുള്ള പ്രതിബദ്ധത ഓരോ വാക്കിലും പ്രകടമാക്കി. അരികുവത്കരിക്കപ്പെട്ട മനുഷ്യൻ്റെ ആത്മാവ് അവരുടെ രചനകളിൽ വായിക്കാനാകും അവർ പറഞ്ഞു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ 'സാറാ ജോസഫിന്റെ ലോകങ്ങൾ: ജീവിതം, എഴുത്ത്, പ്രതിരോധം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാനു മുഷ്‌താഖ്.
ഇന്റർനാഷണൽ ബുക്കർ പ്രൈസ് ദീർഘപട്ടികയിൽ ഇടംപിടിച്ച ബാനു മുഷ്‌താഖിന്റെ ചെറുകഥാസമാഹാരത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് 'ഹാർട്ട് ലാമ്പ്' സാറാജോസഫിന് സമ്മാനിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അധ്യക്ഷനായി. പ്രശസ്ത തെലുഗു എഴുത്തുകാരി വോൾഗ മുഖ്യാതിഥിയായി. പ്രൊഫ. കുസുമം ജോസഫ്, എൻ.എസ്. മാധവൻ, ഖദിജ മുംതാസ്, പ്രൊഫ. പി.വി. കൃഷ്‌ണൻ നായർ, പി. ബാലചന്ദ്രൻ എംഎൽഎ, പി.എൻ. ഗോപീകൃഷ്‌ണൻ, പെപ്പിൻ തോമസ്, ഡോ. സോയാ ജോസഫ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group