
പ്രമുഖ നർത്തകി മീനാ കുറുപ്പും സംഘവും നയിക്കുന്ന നൃത്ത മഞ്ജരി നാളെ ലോകനാർകാവ് ക്ഷേത്രോത്സവ വേദിയിൽ
വടകര :പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ ശ്രീമതി. മീനാ കുറുപ്പിൻ്റെ നേതൃത്വത്തിൽ 2017 മുതൽ കൊച്ചി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിലെ നർത്തകിമാർ ഒരുക്കുന്ന നൃത്തമഞ്ജരി നാളെ ഞായർ വൈകുന്നേരം 6 45 മുതൽ 7 30 വരെ വടകര ലോകനാർകാവ് ക്ഷേത്രത്തിലെ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഓഡിറ്റോറിയത്തിലെ ആഘോഷവേദിയിൽ അരങ്ങേറും.
മഹാകവി കുട്ടമത്ത് കുഞ്ഞുണ്ണിക്കുറുപ്പ് രചിച്ച മൂകാംബിക സ്തുതിയുടെ ഗാനാലാപനം നൃത്തമഞ്ജരിയുടെ മുന്നോടിയായി ഗായിക ശ്രീമതി.അമൃതവർമ്മ നിർവ്വഹിക്കും.
മീനാകുറുപ്പ് കൊറിയോഗ്രാഫി നിർവഹിച്ച മഹാകവി കുട്ടമത്തിൻ്റെ "കാവ്യപുഷ്പാഞ്ജലി "ഇന്ത്യൻ കൾച്ചറൽ സെൻറർ കൊച്ചിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൊല്ലൂർ മൂകാംബിക ക്ഷേത്രം തിരുസന്നിധിയിൽ തുടർച്ചയായി നടത്തിവരുന്നു .
മലബാർ മേഖലയിലെ പ്രാചീന കലാരൂപമായ പൂരക്കളിയും കഴിഞ്ഞ നാലു വർഷങ്ങളായി കൊല്ലൂർ മൂകാംബിക ക്ഷേത്ര വേദിയിൽ ഈ സ്ഥാപനം നടത്തിവരുന്നു .
കേരളത്തിലെ പ്രശസ്ഥ പൂരക്കളി കലാകാരന്മാർക്ക് 'പൂമാലിക അവാർഡും സ്വീകരണ ചടങ്ങുകളും ഇന്ത്യൻ കൾച്ചറൽ & ഹെറിറ്റേജ് ഇതിനകം നടത്തിയതായി മീനാ കുറുപ്പും ഭർത്താവ് അനിൽകുമാർ പൊറ്റെക്കാട്ടും വ്യക്തമാക്കി .

കോഴിക്കോട് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസിലറും
ചരിത്രകാരനുമായഡോ .കെ കെ എൻ കുറിപ്പിൻ്റെ മകളും ചോമ്പാലയിലെ കല്ലാമല സ്വദേശിനിയുമാണ് മീനാ കുറുപ്പ് . കേന്ദ്രഗവർമ്മെണ്ട് സ്ഥാപനമായ ഭാരത് സേവക് സമാജ് ദേശീയപുരസ്‌ക്കാരജേതാവ് കൂടിയാണ് ഈ കലാകാരി .
ഭർത്താവ് അനിൽകുമാർ പൊറ്റെക്കാട്ട് .

ലോകനാർകാവ്

.jpg)





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group