
ചെന്നൈ: എം.എസ്. ധോനി വീണ്ടും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ സാധ്യത. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റ സാഹചര്യത്തിലാണ് ധോനി തിരിച്ചെത്തുന്നത്. ശനിയാഴ്‌ച ചെന്നൈയിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലാകും ധോനി നായകനാവുക.
രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിനിടെ തുഷാർ ദേശ്‌പാണ്ഡെയുടെ പന്തുതട്ടിയാണ് ഋതുരാജിൻ്റെ വലതു കൈത്തണ്ടയിൽ പരിക്കേറ്റത്. ഇതോടെ അടുത്തമത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കുമോ എന്നതിൽ വ്യക്തതയില്ല. നെറ്റ്‌സിലെ പരിശീലനത്തിൽ ഋതുരാജിന്റെ പ്രകടനംനോക്കിയേ താരം കളിക്കുന്നകാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സൂപ്പർ കിങ്സിൻ്റെ ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി പ്രതികരിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group