
കരുനാഗപ്പള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാനായി ജില്ലയിൽനിന്നു തിരഞ്ഞെടുത്ത നാടകം-'കാരാമ'യുടെ ആദ്യ അവതരണം നടത്തി.
ജില്ലാ ലൈബ്രറി കൗൺസിലിനുവേണ്ടി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലാണ് നാടകം അണിയിച്ചൊരുക്കുന്നത്. '9 എംഎം ബരേറ്റ' എന്ന നോവലിലൂടെ പ്രശസ്തനായ വിനോദ് കൃഷ്‌ണയുടെ 'ബേപ്പൂർ കേസ്' എന്ന കഥയുടെ നാടകാവതരണമാണ് കാരാമ. പ്രദീപ് മണ്ടൂർ നാടകാവിഷ്കാരവും സന്തോഷ് പ്രകാശ് കലാകേന്ദ്രം ദീപസംവിധാനവും പി.എൻ. മോഹൻരാജ് സംവിധാനവും നിർവഹിക്കുന്ന നാടകം വവ്വാക്കാവ് യൗവന ഗ്രന്ഥശാലയാണ് അരങ്ങിലെത്തിക്കുന്നത്.
കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലാണ് നാടകത്തിൻ്റെ അവതരണം നടന്നത്. എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് അവധിക്കാലത്ത് ബാലവേദി കുട്ടികൾക്കായി നാടകക്കളരികൾ സംഘടിപ്പിക്കാൻ താലൂക്ക് ലൈബ്രറി കൗൺസിൽ ലക്ഷ്യമിടുന്നു.
ശനിയാഴ്ച പാലക്കാട്ടാണ് സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നാടകോത്സവം നടക്കുന്നത്, നാടകാവതരണത്തിനു മുന്നോടിയായി നടന്ന സമ്മേളനത്തിൽ സംവിധായകൻ പി.എൻ. മോഹൻരാജ്, എഴുത്തുകാരൻ വിനോദ് കൃഷ്ണ എന്നിവരെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷനായി.
താലൂക്ക് സെക്രട്ടറി വി. വിജയകുമാർ, ജില്ലാ സെക്രട്ടറി ഡി. സുകേശൻ, പി.ജെ. ഉണ്ണിക്കൃഷ്ണൻ, എം.എസ്. നൗഫൽ, പി.ബി. ശിവൻ, വി.പി. ജയപ്രകാശ് മേനോൻ, വള്ളിക്കാവ് മോഹൻദാസ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group