ചോമ്പാലിലെ കഥാകാരനെ ചരിത്രകാരൻ ഓർക്കുന്നു : ഡോ .കെ .കെ . എൻ .കുറുപ്പ്

ചോമ്പാലിലെ കഥാകാരനെ ചരിത്രകാരൻ ഓർക്കുന്നു : ഡോ .കെ .കെ . എൻ .കുറുപ്പ്
ചോമ്പാലിലെ കഥാകാരനെ ചരിത്രകാരൻ ഓർക്കുന്നു : ഡോ .കെ .കെ . എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Apr 03, 11:36 AM
NISHANTH

ചോമ്പാലിലെകഥാകാരനെ

ചരിത്രകാരൻ ഓർക്കുന്നു

: ഡോ .കെ .കെ . എൻ .കുറുപ്പ്  


ചോമ്പാല : ചോമ്പാലയിലെ പ്രമുഖ ഏഴുത്തുകാരനും കഥാകൃത്തും പത്രപ്രവർത്തകനുമായ ഇ .വി. ശ്രീധരൻ്റെ വേർപാടിൽ ദുഃഖിക്കുന്ന നാട്ടുകാർക്കൊപ്പം ഞാനും പങ്കുചേരുന്നു .

കടത്തനാട്ടിലെ പ്രശസ്ഥനായ എഴുത്തുകാരനും കഥാകൃത്തുമായ ഈ .വി .ശ്രീധരനുമായി ദീർഘകാല പരിചയമോ സൗഹൃദമോ എനിക്കുണ്ടായിരുന്നില്ലെങ്കിലും ഏകദേശം 45 വർഷൾക്ക് മുൻപ് അദ്ദേഹം എനിക്ക് നൽകിയ വിലപ്പെട്ട സഹായസഹകരണങ്ങൾ ഞാൻ ഇന്നും സ്‌മരിക്കുന്നു .

തികഞ്ഞ ആദരവോടെ ,കൃതജ്ഞതാനിർഭരമായ മനസ്സോടെ....

ശ്രീധരൻ കലാകൗമുദിയിൽ മുൻനിരപ്രവർത്തകനായിരുന്ന കാലത്ത് ഞാൻ അദ്ദേഹത്തെ കാണാൻ തിരുവന ന്തപുരത്ത്‌ ചെന്നിരുന്നു .

മുൻകാല ബന്ധങ്ങളൊന്നും ഞങ്ങൾ തമ്മിലില്ലെങ്കിലും ചോമ്പാലക്കാരൻ അഥവാ സ്വന്തം നാട്ടുകാരൻ എന്നപരിഗണനയിൽ അദ്ദേഹം അന്ന് എന്നോട് കാണിച്ച സ്നേഹവും ബഹുമാനവും സഹകരണവും ഏറെ വലുതായിരുന്നു,വിലപ്പെടുത്തതായിരുന്നു .

കേരളത്തിലെ കർഷകസമരങ്ങളെക്കുറിച്ച് ,വിശേഷിച്ചും ഒഞ്ചിയത്തെ കർഷകസമരങ്ങളെ പരാമർശിച്ചു കൊണ്ട് ഞാൻ എഴുതിയ പുസ്‌തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഇ .വി .ശ്രീധരൻ്റെ ഇടപെടലുകളിലൂടെ കലാകൗമുദി അന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി .

ഒരുപക്ഷെ മലയാളത്തിൽ ഇന്ന് കാണുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നും തികച്ചും വേറിട്ട നിലയിൽ പ്രത്യേകതകളോടെ ഫോട്ടോകൾ വെച്ചുകൊണ്ടായിരുന്നു .എ.വി .കുഞ്ഞമ്പു , വി .വി .കുഞ്ഞമ്പു തുടങ്ങിയവരുടെ ഫോട്ടോകൾ അടങ്ങുന്നതായിരുന്നു ആ ലേഖനം .

മാതൃഭമി വീക്കിലിയിലും മറ്റും ഇന്നുകാണുന്ന പ്രസിദ്ധീകരണ രീതി നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് നിലവിൽ വരുത്തിയ ഇ. വി. ശ്രീധരൻ എന്ന പത്രപ്രവർത്തകൻ എൻ്റെ നാട്ടുകാരനാണെന്നതിൽ ഞാനും അഭിമാനിക്കുന്നു .അഹങ്കരിക്കുന്നു .

എൻ്റെ സഹപാഠിയായ പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ സ്‌മാരകശിലകൾ പോലുള്ള കഥകൾ ഇ വി ശ്രീധരൻ എഴുതിയില്ലെങ്കിലും അദ്ദേഹത്തിൻ്റെ ചില കഥകൾ ഞാൻ വായിച്ചിട്ടുണ്ട്‌ .ഹൃദ്യം സുന്ദരം എന്നെ പറയാനാവൂ.

മയ്യഴി മലയാളകലാഗ്രാമത്തിലെ ചില പരിപാടികളിൽ പങ്കാളിയാവാൻ എന്നെ അദ്ദേഹം ക്ഷണിച്ചിരുന്നുവെങ്കിലും എനിക്ക് അന്ന് ചില അസൗകര്യങ്ങൾ കാരണം പങ്കെടുക്കൻ പറ്റാതെ പോയി .

ഈ .വി .ശ്രീധരൻ എന്ന ചോമ്പാലക്കാരന്  ,ജനകീയ എഴുത്തുകാരന് പ്രണാമങ്ങളോടെ - ഡോ .കെ കെ എൻ കുറുപ്പ് 


whatsapp-image-2025-04-01-at-08.01.06_59666b18
manna-coconut
kodakkadan-ramadas-rachana_1743601385
thankchan-samudra-advt-revised--karipanappalam_1743355449
pandafood-1
samudra-docters_1742965517
ayur-manthra
SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ധോനി വീണ്ടും ചെന്നൈയെ നയിച്ചേക്കും
mannan