
മാപ്രാണം ജവാഹർ ബാലവിഹാർ ജില്ല-സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അവധിക്കാല ഫുട്‌ബോൾക്യാമ്പ് ആരംഭിച്ചു. 'ലഹരി ഒഴിവാക്കൂ..... ഫുട്ബോൾ ഹരമാക്കു' എന്ന സന്ദേശവുമായി ജൂൺ ഒന്നുവരെ മാപ്രാണം കിക്ക് ഷാക്ക് സ്പോർട്‌സ് അരീനയിൽ ആരംഭിച്ച ക്യാമ്പ് ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. പി.ബി. സത്യൻ അധ്യക്ഷനായി. ജെബിവി ഫുട്‌ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെ നടക്കുന്ന പരിശീലനത്തിൽ അഞ്ചു മുതൽ 20വരെവയസ്സുള്ള 110 വിദ്യാർഥി, വിദ്യാർഥിനികളാണ് പങ്കെടുക്കുന്നത്.
ആന്റോ തൊറയൻ മുഖ്യപ്രഭാഷണം നടത്തി, ടി.വി. ഹരിദാസ്, ഫിഡൽ ബാബു, പോൾ കല്ലേലി, ഷെൽബി ജിജിമോൻ, സുനിൽകുമാർ, സനീഷ് നടയിൽ, കെ. അബ്ബാസ്, സുരേഷ്‌കുമാർ, അത്‌കുമാർ എന്നിവർ പ്രസംഗിച്ചു.
മൂർക്കനാട് : സെയ്‌ൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുമുതൽ 12വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഒരുക്കിയ അവധിക്കാല ഫുട്‌ബോൾ ക്യാമ്പ് സ്കൂൾ മാനേജർ ഫാ. സിറോ മാടവന ഉദ്ഘാടനം ചെയ്തുതു. പ്രിൻസിപ്പൽ കെ.എ. വർഗീസ്, ഹെഡ്‌മിസ്ട്രസ് ഹീരാ ഫ്രാൻസീസ് ആലപ്പാട്ട്, പോൾ തേറുപറമ്പിൽ, ജെറാൾഡ് പറമ്പി, സി.എ. രാജു, എം.എം. ഗിരീഷ്, ജിമ്മി ജോസഫ്, ജെയിംസ് ജോൺ പേങ്ങിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group