
പൊയിനാച്ചി : കരിച്ചേരി എകെജി കലാകേന്ദ്രം വനിതാവേദിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല കൈക്കൊട്ടികളി മത്സരത്തിൽ ജോളി യൂത്ത് സെന്റർ അടോട്ട് ഒന്നാം സ്ഥാനം നേടി. പ്രിയദർശിനി തച്ചങ്ങാട് രണ്ടാംസ്ഥാനവും യങ് ഇൻഡ്യൻസ് വലിയപൊയ്യിൽ മൂന്നാം സ്ഥാനവും രുദ്ര ഉദുമ നാലാം സ്ഥാനവും നേടി. കരിച്ചേരി ഗവ. യുപി സ്‌കൂൾ മൈതാനത്ത് നടന്ന പരിപാടി സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയാക്കാൽ ഉദ്ഘാടനംചെയ്തു.
ഇഎംഎസ് വായനശാലാ പ്രസിഡൻ്റ് കെ. ശ്രീജ അധ്യക്ഷയായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെയും മുതിർന്നവരെയും അനുമോദിച്ചു. സിഐടിയു ജില്ലാ പ്രസിഡൻറ് പി. മണിമോഹൻ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്തംഗം എം. ഗോപാലൻ, ഒ. നാരായണൻ, പി. ഗോപിനാഥൻ, ടി, മധുസുദനൻ, എം. പ്രസന്ന, എ. സുരേന്ദ്രൻ, പി. പുഷ്‌പ, കെ.വി. സുഗുണൻ, ഇ. ആശാലത, കെ.വി. രമേശൻ, മഹേഷ് പനയാൽ, എം. കൃപേഷ്, സംഘാടകസമിതി ചെയർമാൻ എ. വേണുഗോപാലൻ, കൺവീനർ എ.കെ. ധനേഷ് എന്നിവർ സംസാരിച്ചു. കുട്ടപ്പുന്ന സ്വസ്‌തി ക്ലബ് മാതൃസമിതിയുടെ ലഹരിക്കെതിരേയുള്ള ദൗത്യം എന്ന നൃത്തശില്പം, എകെജി കലാകേന്ദ്രം വനിതാവേദിയുടെ സ്വാഗതനൃത്തം എന്നിവയും അരങ്ങേറി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group