
പെരുന്താറ്റിൽ ഗോപാലൻ
ഓർമ്മപുസ്‌കം പ്രസിദ്ധീകരിക്കുന്നു
തലശ്ശേരി: പ്രശസ്ത കാഥികനും, ചലച്ചിത്ര താരവും, കലാകാരനും പ്രഭാഷകനുമായിരുന്ന പെരുന്താറ്റിൽ ഗോപാലൻ്റെ സ്മരണാർത്ഥം ഓർമ്മ പുസ്‌തകം പ്രസിദ്ധീകരിക്കുന്നു. മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം എന്നീ രംഗങ്ങളിൽ പ്രശസ്തനായ പെരുന്താറ്റിൽ ഗോപാലൻ കലാപരിശീലകൻ എന്ന നിലയിൽ നൂറുകണക്കിന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ച് വിജയികളാക്കിയിട്ടുണ്ട്.
പെരുന്താറ്റിൽ ഗോപാലൻ ഓർമ്മ പുസ്തകത്തിലേക്ക് അദ്ദേഹവുമായി ബന്ധപ്പെട്ട് കലാരംഗത്ത് പ്രവർത്തിച്ച സഹപ്രവർത്തകർ, പരിശീലനം നേടി കലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, അദ്ദേഹത്തിന് വേദിയൊരുക്കിയ കലാസംഘടന പ്രവർത്തകർ, ഭാരവാഹികൾ എന്നിവരിൽ നിന്നെല്ലാം പെരുന്താറ്റിൽ ഗോപാലനുമായുള്ള ബന്ധത്തിന്റെ അനുസ്മരണ ലേഖനങ്ങൾ അയക്കാം.
അനുസ്‌മരണ ലേഖനങ്ങ ളും,അനുഭവക്കുറിപ്പുകളും,ഫോട്ടോകളും,ഓർമ്മ പുസ്‌കത്തിൽ ഉൾപ്പെടുത്താവുന്ന മറ്റു രേഖകളും ഏപ്രിൽ 20 ന് മുമ്പ് സെക്രട്ടറി, പെരുന്താറ്റിൽ ഗോപാലൻ സ്മൃതി സംഗമം, സൗഭാഗ്യ. പെരുന്താറ്റിൽ പി.ഒ, തലശ്ശേരി എന്ന വിലാസത്തിൽ അയക്കണം.
ഫോൺ: 9446864628, 9061913181.
ഗുരു ചരണാലയം ശതാബ്ദി
ആഘോഷം 3ന് തുടങ്ങും
തലശ്ശേരി:വെസ്റ്റ് പൊന്ന്യം ശ്രീനാരായണ ഭക്തജന യോഗം ഗുരു ചരണാലയം ശതാബ്ദി ആഘോഷം ഏപ്രിൽ 3, 4, 5 തിയ്യതികളിൽ നടക്കും.3 ന്
കാലത്ത് 7 മണിക്ക് മഹാഗുരുപൂജ, സമൂഹപ്രാർത്ഥന 8 മണിക്ക് പതാക ഉയർത്തൽ 9 മണി മുതൽ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സര പരീക്ഷകൾ 4 ന് രാവിലെ 10 മണിക്ക് ടി.വി.വസുമിത്രൻ എഞ്ചിനീയറുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിലെ അദ്വൈതാനന്ദ തീർത്ഥ സ്വാമികൾ
ശതാബ്ദി ഉദ്ഘാടനം ചെയ്യും.വൈ.5'30 ന് മുൻ എംഎൽഎ ഡോ: സി.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ: കെ.വി.സജയ് മുഖ്യഭാഷണം നടത്തും. രാത്രി 8 മണിക്ക് നാട്ടൊരു മ കലാ പരിപാടികൾ
5 ന് കാലത്ത് 10 മണിക്ക് ശ്രീ നാരായണ മഠം പ്രതിനിധി സമ്മേളനം കെ.ശശിധരൻ്റെ അദ്ധ്യക്ഷതയിൽ ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രേമാനന്ദ മുഖ്യഭാഷണം നടത്തും. ഉച്ചക്ക് പ്രസാദ സദ്യ.
വൈ.. 5 മണിക്ക് നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ശിവഗിരി മഠം ശ്രീ നാരായണ ധർമ്മസംഘം ജനറൽ സെക്രട്ടരി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്പിൽ എം.പി.മുഖ്യഭാഷണം നടത്തും. പി.കെ കൃഷ്ണദാസ്
വിശിഷ്ടാതിഥിയായിരിക്കും. ടി.വി.വസുമിത്രൻ എഞ്ചിനീയർ ശതാബ്ദി അനുസ്മരന്ന പ്രഭാഷണം നടത്തും.സി.എച്ച്.മുസ്തഫ മൗലവി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ സംസാരിക്കും. ആദര ചടങ്ങുമുണ്ടായിരിക്കും. രാത്രി 8.30 ന് ജാനു തമാശകൾ മെഗാഷോ.

ശോഭന സിസ്റ്റർ
സർവ്വീസ്സിൽ നിന്നും വിരമിച്ചു
മാഹി: ആതുരസേവനം ജീവിത വ്രതമാക്കി മാറ്റിയ ജനകീയ സിസ്റ്റർ ബി.ശോഭന മൂന്നര പതിറ്റാണ്ടിലേറെ നീളുന്ന സ്തുത്യർഹമായ സേവനത്തിനൊടുവിൽ സർവ്വീസ് ജീവിതത്തിൽ നിന്നും വിരമിച്ചു. ഗവ.ആശുപത്രിയിലെ പബ്ലിക്ക് ഹെൽത്ത് നേഴ്സിങ്ങ് ഓഫീസറായാണ് വിട വാങ്ങുന്നത്.
പന്തക്കലിലെ കോട്ടേൻ്റവിടെ ബാലൻ്റെയുംചന്ദ്രികയുടേയും മകളായ ശോഭന പഠന കാലത്തു തന്നെ ആതുര സേവനം തൻ്റെ ജീവിതാഭിലാഷമായി കൊണ്ടു നടന്നിരുന്നു.
പാനൂർ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി ക്ക് ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബി.എസ് സി നേഴ്സിങ്ങ് 1988 പൂർത്തിയാക്കുകയും 1989 ൽ തന്നെ പുതുച്ചേരി സർക്കാർ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
അതേ വർഷം തന്നെ മാഹി സർക്കാർ ആശുപത്രിയിലേക്ക് സ്ഥലം മാറി വന്ന ബി.ശോഭന 2008 ൽ മദർ തെരേസ്സാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ലക്ചറർ കം ഡമോൺസ്ട്രേഷൻ ഡപ്യൂട്ടേഷൻ ലഭിക്കും വരെ സ്റ്റാഫ് നേഴ്സായി തുടർന്നു.പിന്നീട് 2023 വരെ മാഹി സർക്കാർ ആശുപത്രി ബ്ലഡ് സെൻ്ററിൽ നേഴ്സിങ്ങ് ഓഫീസറായും പിന്നീട് പബ്ലിക്ക് ഹെൽത്ത് നേഴ്സിങ്ങ് ഓഫീസറായും സ്ഥാനക്കയറ്റം ലഭിക്കുകയുമുണ്ടായി. വിരമിക്കുന്ന നാൾ വരെയും
നിസ്വാർത്ഥവും ചുറുചുറുക്കോടെയും ജോലിയിൽ വ്യാപൃതരായത് മറ്റുള്ളവർക്ക് എന്നും മാതൃകയാണ്. ലാളിത്യമാർന്ന പെരുമാറ്റവും ,അമ്മ മനസ്സിൻ്റെ വാത്സല്യവുമാണ് ശോഭ സിസ്റ്ററെ വ്യത്യസ്തയാക്കുന്നത്.
പുതുച്ചേരി സർക്കാർ ആശുപത്രിയിൽ നിന്നും ചീഫ് ഫാർമസിസ്റ്റ് ആയി വിരമിച്ച ടി.കെ.ജയപ്രകാശാണ് ഭർത്താവ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജെ.പി പ്രശോഭ് എക മകനാണ്. അഞ്ചരക്കണ്ടി ഹോമിയോ ആശുപത്രി ഡോക്ടർ വൈഷ്ണ പ്രശോഭ് മരുമകളും.
ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ്റെയും, ഗവ ഹോസ്പിറ്റൽ വർക്കേർസ് യൂണിയൻ്റെയും സജീവ പ്രവർത്തകയും നിരവധിയായ സമരങ്ങളിൽ വീറോടെ പങ്കെടുക്കുകയും ചെയ്ത ബി.ശോഭന മികച്ച സംഘാടകയുമാണ്..

ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
മാഹി: ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
മാർച്ച് 30ന് കൊടിയേറിയ ഉത്സവം ആറാട്ട് സദ്യയോട് കൂടി ഏപ്രിൽ ഏഴിന് സമാപിക്കും ഉത്സവാഘോഷത്തിൻറെ ഭാഗമായി അന്നദാനം, കലവറ നിറക്കൽ, കാഴ്ച വരവ്' ഭക്തിഗാനസുധ, ഭജന കലാസംഗമം, തായമ്പക രഥോത്സവം, പള്ളിവേട്ട തുടങ്ങിയ ചടങ്ങുകളും വിവിധ ദിവസങ്ങളിലായി നടക്കും .ഏപ്രിൽ 7ന് നടക്കുന്ന ആറാട്ട് സദ്യയോട് കൂടി ഉത്സവം സമാപിക്കും
ചിത്രവിവരണം:ശ്രീ വേണുഗോപാലയ ക്ഷേത്രം

ഫ്ലെവേഴ്സ് ഫിയസ്റ്റ:
ഭക്ഷ്യമേള മെയ് 8 മുതൽ 11 വരെ
മാഹി: സബർമതി ഇന്നോവേഷൻ സംഘടിപ്പിക്കുന്ന ഫ്ലെവേഴ്സ് ഫിയസ്റ്റ ഭക്ഷ്യമേളയുടെ ബ്രോഷർ പ്രകാശനം ഏപ്രിൽ 3 ന് വൈകുന്നേരം 4 മണി മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന തല ബിരിയാണി പാചകമത്സര വിജിയി മറിയം ജാഫർ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.സി.ദിവാനന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യമേളയുടെ ഭാഗമായി മയ്യഴിയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 19 ന് രാവിലെ മാഹി ടാഗോർ പാർക്കിൽ വെച്ച് ചിത്രരചനാ മത്സരം നടത്തും. മാഹി മൈതാനിയിൽ
മെയ് 8 മുതൽ 11 വരെ നടക്കുന്ന ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാൾ, നഴ്സറി, ഫുഡ് ഡേമോ, പാചക മത്സരം, പ്രദർശനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
70 ൽ പരം സ്റ്റാളുകളാണ് മേളയിൽ സജ്ജികരിക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികളായ അസീസ് മാഹി, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, കെ.രാധാകൃഷ്ണൻ, എം.എ.കൃഷ്ണൻ, കെ.പി.സുമി, ജിജേഷ് 'ചാമേരി, വി.ശ്രീജേഷ്, അജയൻ പൂഴിയിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മാഹി ഫയർസ്റ്റേഷൻ കോമ്പൗണ്ട് വാഹനങ്ങളുടെ ശവപ്പറമ്പായി
ചാലക്കര പുരുഷു
മാഹി .. മാഹി ഫയർസ്റ്റേഷൻ അങ്കണം കണ്ടം ചെയ്ത വാഹനങ്ങളുടെ ശവപ്പറമ്പായി മാറി. പുത്തലത്തെ
ഫയർസ്റ്റേഷൻ പരിസരത്ത് ഇതര വാഹനങ്ങൾ നിർത്തിയിടാൻ പാടില്ലെന്നിരിക്കെ, തുരുമ്പെടുത്ത നിരവധി വാഹനങ്ങൾ കഴിഞ്ഞ 15 വർഷത്തോളമായി ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. കേവലം 8000 കി.മി.ദൂരം മാത്രം ഓടിയ വാഹനവും ഇതിലുൾപ്പെടും.കൃഷി, ടൗൺ പ്ലാനിങ്ങ് ,കമേഷ്യൽ ടാക്സ്, എന്നിവയ്ക്ക് പുറമെ മദ്യം കടത്തിയതിന് പിടികൂടപ്പെട്ട വാഹനവും ഇക്കൂട്ടത്തിൽപ്പെടും.
മാഹി ഗവ: ജനറൽ ആശുപത്രി പരിസരത്ത് മാത്രം അഞ്ച് വാഹനങ്ങൾ സ്ഥലം മുടക്കികളായി തുരുമ്പെടുത്ത് കിടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ, മാഹി ഗവ: കോളജ് എന്നിവിടങ്ങളിലും കണ്ടം ചെയ്ത വാഹനങ്ങൾ കിടക്കുന്നുണ്ട്.
മയ്യഴിയിലെ ഒട്ടുമിക്കവഴികളിലും പത്തും പതിനഞ്ചും വർഷങ്ങളായി തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകൾ കിടക്കുന്നുണ്ട്. വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഇത് ഒരു പോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഇത് സംബന്ധിച്ച് കഴിഞ്ഞ തവണ ലഫ്.. ഗവർണ്ണർ മയ്യഴി സന്ദർശിച്ചപ്പോൾ ജനശബ്ദം മാഹി ഭാരവാഹികൾ പരാതി നൽകിയപ്പോൾ രണ്ട് മാസത്തിനകം നടപടിയുണ്ടാകുമെന്ന് ലഫ്.. ഗവർണ്ണർ കെ.കൈലാസനാഥൻ ഉറപ്പ് നൽകിയിരുന്നു.എന്നാൽ മൂന്ന് മാസമായിട്ടും നടപടിയുണ്ടായിട്ടില്ല.
ചിത്രവിവരണം: മാഹി ഫയർ സർവ്വീസ് കോമ്പൗണ്ടിലെ കണ്ടം ചെയ്ത വാഹനങ്ങൾ

ആഹ്ളാദത്തിൻ്റെ വസന്തമൊരുക്കി സി.ബി.എസ്.സി പ്രവേശനോത്സവം
മാഹി: മയ്യഴി മേഖലയിലെ പൊതുവിദ്യാലയമായ ഈസ്റ്റ് പള്ളൂരിലെ അവറോത്ത് ഗവ. മിഡിൽ സ്കൂളിലെ പ്രവേശനോൽസവം ആഹ്ളാദ നിർഭരമായി. രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും പ്രവേശനോത്സവത്തിൽ ഒത്തു ചേർന്നു. മുൻ പ്രധാനാധ്യാപകനും സിനിമ പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. മുതിർന്ന രക്ഷിതാവ് രാമചന്ദ്രൻ കോറോത്ത്, എം.ശരൺ, കെ.ശ്രീജ സംസാരിച്ചു. ടി.സജിത, എ.പി.റിഫാന എന്നിവർ നേതൃത്വം നൽകി. അൽനദേവ്, നക്ഷത്ര, സമൻ, ആയിഷ, ഹൃദിക, തനുഷ്.വി, വാമിക, അലീമ, അബ്ദുറഹിമാൻ, ഇൻഷ, ഇഫ, ഹസ, അനാമിക, സമാൻ എന്നി വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ അധ്യയന വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചു. ചിത്രകലാധ്യാപകൻ ടി.എം.സജീവൻ ഒരുക്കിയ പെൻസിൽ തോണി കുട്ടികൾക്ക് കൗതുകമമായി മാറി. പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്.സി. സിലബസ് നടപ്പിലാക്കിയതിൻ്റെ ഭാഗമായാണ് മാഹിയിലും സർക്കാർ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നിനു തുറന്നത്. മെയ് മാസമാണ് വേനലവധി.
വൈദ്യുതി മുടങ്ങും
മാഹിബുധനാഴ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടക്കുന്നതിനാൽ കാലത്ത് 10 മണി മുതൽ 12 മണിവരെയും. പാറാൽ,പൊതുവാച്ചേരി, ചെമ്പ്ര, അയ്യപ്പൻ കാവ് എന്നിവിടങ്ങളിൽ 12 മണി മുതൽ 2 മണി വരെയും വൈദ്യുതിതരണം ഉണ്ടായിരിക്കുന്നതല്ല.

ശ്രീവരപ്രത്ത് കാവിലമ്മക്ക് ഭക്തമാനസങ്ങൾ പൊങ്കാലയിട്ടു
മാഹി .വരദായിനിയായ ചാലക്കര ശ്രീവരപ്രത്ത് കാവിലമ്മയ്ക്ക് നൂറു കണക്കിന് സ്ത്രീ ഭക്തർ പൊങ്കാലയിട്ടു.ഉദ്ദിഷ്ട കാര്യസിദ്ധിക്കും ഉപകാരസ്മരണയ്ക്കുമാ യി നടത്തപ്പെട്ട പൊങ്കാല സമർപ്പണത്തിൽ, വിദൂരങ്ങളിൽ നിന്നു പോലും വിശ്വാസികളെത്തി.
ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നിജ്വലിപ്പിച്ച് തുടക്കം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ, സെക്രട്ടരി കെ.കെ.പത്മനാഭൻ ,ട്രഷറർ കെ.ടി.രാജേഷ്, മാതൃസമിതി സാരഥികളായ സവിത, ലീന, ശോഭ എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: ചാലക്കര ശ്രീ വരപ്രത്ത് കാവിലമ്മക്ക് ഭക്തർ പൊങ്കാല സമർപ്പണം നടത്തുന്നു

ഹംസ നിര്യാതനായി.
ന്യൂമാഹി:പെരിങ്ങാടി
മീത്തൽ മുസലിയാറവിട ഹംസ (75) വേലായുധൻ മൊട്ട മിനാർ മസ്ജിദിന് സമീപമുള്ള സഹോദരിയുടെ വസതിയായ "സമർ" ൽ
പരേതരായ കൊളങ്കാലിൽ കാദറിന്റെയും, മുസലിയാറവിട കുഞ്ഞാമിനയുടേയും മകനാണ്.
ഭാര്യ: ആസ്യ രയരോത്ത് (കിഴ്മാടം).
സഹോദരങ്ങൾ: റഫീഖ്, അസ്മ.

പരിമഠത്തെ എടോൾ ജുമാ മസ്ജിദ് കണ്ണൂർ ഖാസി പി.പി. ഉമർ മുസലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യുന്നു
എടോൾ ജുമ മസ്ജിദ് ഉദ്ഘാടനം ചെയ്തു
ന്യൂമാഹി : നവീകരണം പൂർത്തിയാക്കിയ പരിമഠത്തെ എടോൾ ജുമാ മസ്ജിദ് കണ്ണൂർ ഖാസി പി.പി. ഉമർ മുസലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്തു. ഫാഹിള് അൽതാഫ് പാഫി പ്രഭാഷണം നടത്തി. പി.കെ.വി. സാലിഹ്, തൽഹത്ത്, മുസ്തഫ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group