
പാലക്കാട് ലോകത്തിലെ വിഷാദങ്ങളെ തൻ്റെ രചനകളിലേക്ക് ആവാഹിക്കാൻ കഴിഞ്ഞയാളാണ് ഒ.വി. വിജയനെന്ന് സാഹിത്യകാരി പ്രൊഫ. സാറാജോസഫ്. സമൂഹത്തിലെ ഹിംസാത്മകത അദ്ദേഹത്തിൻ്റെ മനസ്സിനെ എന്നും ആശങ്കപ്പെടുത്തിയിരുന്നെന്നും സാറാജോസഫ് പറഞ്ഞു. ഒ.വി. വിജയൻ ചരമവാർഷിക ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. വിഷാദത്തെ ആവിഷ്കരിക്കാൻ വിജയൻ സ്വീകരിച്ചത് നിഗൂഢസ്വഭാവമുള്ള പശ്ചാത്തലങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയൻ സൃഷ്ടിച്ച ഖസാക്കെന്ന ലോകം അനന്തമാണെന്ന് എഴുത്തുകാരൻ ആഷാമേനോൻ പറഞ്ഞു. ഒ.വി. വിജയൻ സ്‌മാരക സമിതിയും കേരള സാംസ്‌കാരികവകുപ്പും സംയുക്തമായി 'ഈറച്ചൂട്ടിൽ തെളിയുന്ന അർഥങ്ങൾ' എന്ന പേരിലായിരുന്നു ചരമവാർഷികദിനാചരണം നടത്തിയത്.
ചടങ്ങിൽ സ്‌മാരകസമിതി ചെയർമാൻ ടി. ക. നാരായണദാസ് അധ്യക്ഷനായി. കളക്ടർ ജി. പ്രിയങ്ക, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ, എഴുത്തുകാരായ എസ്.എസ്. ശ്രീകുമാർ, എൻ.ഇ. സുധീർ, ജ്യോതിബായി പരിയാടത്ത്, സ്മമാരകസമിതി സെക്രട്ടറി ടി.ആർ. അജയൻ, പ്രൊഫ. പി.എ. വാസുദേവൻ, സി.പി. ചിത്രഭാനു. സി.പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group