
കൊല്ലം: കുമൻകാവിൽ ബസിറങ്ങി നടക്കുന്ന രവിക്ക് കാലുപായ്ക്കാൻ കിട്ടിയ ആൽമരം, കാൻവാസിൽ തളിയുന്പോൾ വിജയൻ എന്ന എഴുത്തുകാരൻ തന്നെയായി രൂപാന്തരപ്പെടുന്നു. തകഴിയുടെ 'ചെമ്മീനി'ൽ കടലലകളിൽ കൊച്ചുവള്ളം തുഴഞ്ഞുവരുന്ന പളനിയെ നോക്കി കരയിൽ നിൽക്കുന്ന ചെമ്പൻകുഞ്ഞിന് തകഴിയുടെ ഛായ!
'പെരുവഴിയമ്പല'ത്തിലെ ചക്കാട്ടുന്ന വാണിയൻ കുഞ്ചുവിനെ നോക്കിനിൽക്കുന്ന പ്രഭാകരൻപിള്ളയായി വേഷമിട്ടത് കുഞ്ചുവിന് അക്ഷരചൈതന്യമേകിയ എഴുത്തുകാരൻ പത്മരാജൻ
'ആടുജീവിത'ത്തിലെ നജീബ്, കഥാപാത്രമായി മാറിയ ബെന്യാമിൻ തന്നെയാണ്. മണലാരണ്യത്തിലെ ആട്ടിൻപറ്റവും ദൂരെക്കാണുന്ന അറബിയും കഥയുടെ പശ്ചാത്തലത്തിലേക്ക് കൊണ്ടുപോകുന്നു.
അങ്ങനെ മലയാളസാഹിത്യലോകത്തെ പ്രശസ്‌തമായ കഥാപാത്രങ്ങളും അവരെ സൃഷ്ടിച്ചവരെയും ഒരുഫ്രെയിമിൽ അവതരിപ്പിക്കുകയാണ് പാപ്പൻ കൊട്ടിയം എന്ന കാർട്ടൂണിസ്റ്റ്.
മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരും പാച്ചൻ്റെ ഈ വ്യത്യസ്ത കലാസൃഷ്ടിയിൽ കഥാപാത്രങ്ങളായെത്തുന്നു. അപ്പു നെടുങ്ങാടിയുടെ 'കുന്ദലത', ഒ. ചന്തുമേനോൻ്റെ 'ഇന്ദുലേഖ', സി.വി. രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ', മുട്ടത്തുവർക്കിയുടെ 'ഒരുകുടയും കുഞ്ഞുപെങ്ങളും... കഥയും കഥാപാത്രങ്ങളുമങ്ങനെ നീളുന്നു. മൊത്തം 50 ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ കലാകാരൻ, അക്രിലിക് പെയിന്റിലാണ് വര. ഗ്രന്ഥശാലകളിലും വിദ്യാലയങ്ങളിലും പ്രദർശനം സംഘടിപ്പിക്കാനാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം പറയുന്നു.
1982 മുതൽ കാർട്ടൂൺ രംഗത്തുള്ള പാച്ചൻ, 83-ൽ ആനയുടെ വാലിൽ റിഫ്ളക്‌ടർ ഘടിപ്പിച്ച കാർട്ടൂൺ വരച്ചിരുന്നു. 2003-ൽ നടത്തിക്കൊണ്ടുപോകുന്ന ആനകളുടെ വാലിൽ ഇത്തരത്തിൽ റിഫ്ലക്‌ടർ ഘടിപ്പിക്കണമെന്നത് നിയമമായപ്പോൾ പാച്ചൻ്റെ പഴയ കലാസൃഷ്ടി വാർത്തകളിൽ നിറഞ്ഞിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എം.ടി. വാസുദേവൻനായരുടെ നോവലുകളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി വരച്ച 'നിർമാല്യം' കാരിക്കേച്ചറിന് കേരള ചിത്രകലാ പരിഷത്തിന്റെ പുരസ്ക്‌കാരം ലഭിച്ചിരുന്നു. ഇത്തരമൊരു പരമ്പരയ്ക്ക് പ്രചോദനം അതാണെന്നും അദ്ദേഹം പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group