ലോക നാടകദിനം വടകരയിൽ കളിക്കളം, ഇപ്റ്റ, നന്മ സംയുക്തമായി ആചരിച്ചു.

ലോക നാടകദിനം വടകരയിൽ കളിക്കളം, ഇപ്റ്റ, നന്മ സംയുക്തമായി ആചരിച്ചു.
ലോക നാടകദിനം വടകരയിൽ കളിക്കളം, ഇപ്റ്റ, നന്മ സംയുക്തമായി ആചരിച്ചു.
Share  
2025 Mar 29, 03:00 PM
NISHANTH
kodakkad rachana
man

ലോക നാടകദിനം വടകരയിൽ കളിക്കളം,

ഇപ്റ്റ, നന്മ സംയുക്തമായി ആചരിച്ചു.


വടകര: കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വി പി രമേശൻ പൊന്നാട അണിയിച്ചു. പി പി ദാമോദരൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.

drama2

നാടകത്തിന്റെ ശാസ്ത്രീയവും പരിണാമപരവുമായ ചരിത്രം വിശദീകരിച്ചു കൊണ്ട് ഡോ. മോഹനൻ നടുവത്തൂർ നടത്തിയ പ്രഭാഷണം പഠനാർഹമായിരുന്നു. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ വിജയരാഘവൻ അധ്യക്ഷത വഹിച്ചു.

drama3

വി പി രാഘവൻ ലോക നാടകദിന സന്ദേശം നൽകി. നാടക സിനിമാ സംവിധാന രംഗത്ത് സജീവമായ പപ്പൻ നരിപ്പറ്റ, എടയത്ത് ശ്രീധരൻ എന്നിവർ ആശംസകളർപ്പിച്ചു.

dram4

തുടർന്ന് കാലികപ്രസക്തിയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി കെ പി സത്യനാഥൻ അവതരിപ്പിച്ച ഏകപാത്ര നാടകം നാടകപ്രവർത്തകരെക്കൊണ്ട് നിറഞ്ഞ സദസ്സിന് ഏറെ ഇഷ്ടപ്പെട്ടു. പ്രമുഖ നാടക പ്രവർത്തകൻ തയ്യുള്ളതിൽ രാജൻ സ്വാഗതവും ടി പി റഷീദ് നന്ദിയും പറഞ്ഞു

do.a.k.prakashan-gurukkal

ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ് വടകരയിൽ : നേതൃത്വം മർമ്മഗുരു ഡോ .എ .കെ .പ്രകാശൻ ഗുരുക്കൾ

 വടകര : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരുവും പ്രമുഖ ചികിത്സകനുമായ ഡോ . എ .കെ .പ്രകാശൻ ഗുരുക്കൾ ഏപ്രിൽ 5 , 6 തീയതികളിൽ വടകര സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിന് നേതൃത്വം വഹിക്കും.


'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതനമർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക് തു ടങ്ങിയ അസുഖമുള്ളവക്ക് തത്സയം തന്നെ ആശ്വാസം നൽകും .

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മർമ്മാശ്രമം ആയുർവ്വേദ -കളരി-മർമ്മ

ചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.

ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ  

 ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി 

രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായിരിക്കും വടകരയിലെ സമുദ്ര ആയുർവ്വേദ

ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .

മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ ,

സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻ എന്നിവർ

വാർത്താക്കുറിപ്പിൽ അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും

ഫോൺ : ഫോൺ :9539157 337 ,

 9539 611 741 :9539 157 337   

mygrane
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ധോനി വീണ്ടും ചെന്നൈയെ നയിച്ചേക്കും
mannan
SAMUDRA NEW