
കല്പറ്റ: റൈറൈഫിൾ ചാമ്പ്യൻഷിപ്പുകളിൽ ഉന്നംതെറ്റാതെ ഉയരങ്ങൾ കീഴടക്കുന്ന താരം, പുത്തൻതാരങ്ങളെ ഉയത്തിക്കൊണ്ടുവരുന്ന പരിശീലകൻ, റൈഫിൾ മത്സരവേദികളിൽ തിളങ്ങുകയാണ് സുൽത്താൻബത്തേരി മുണ്ടക്കൽ പോൾസൺ വർഗീസെന്ന റൈഫിൾതാരം,
ഓൾ ഇന്ത്യ ഓപ്പൺ സൈറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലാണ് പോൾസന്റെ പുതിയ നേട്ടം. ഇൻഡോർ മൗവിൽ നടന്ന 300 മീറ്റർ ബിഗ് ബോർ ഓപ്പൺസൈറ്റ് റൈഫിൾ പ്രോൺ വിഭാഗം മത്സരത്തിലാണ് പോൾസൺ വെങ്കലമെഡൽ നേടി അഭിമാനമായത്.
ചെറുപ്പകാലം മുതലേ റൈഫിളിനോട് കൂട്ടുകൂടി പരിശീലനം തുടങ്ങിയ പോൾസൺ വർഗീസ് പ്രി-നാഷണൽ അസ്‌പയറിങ് ഷൂട്ടറാണ്. മുൻപും ഒട്ടേറെ മത്സരങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച താരം നിലവിൽ കൈനാട്ടി കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റെയ്‌ഞ്ചിലെ പരിശീലകനാണ്. ഓൾ ഇന്ത്യ ഓപ്പൺ സൈറ്റ് ചാമ്പ്യൻഷിപ്പിനായി കോഴിക്കോട് റൈഫിൾ അസോസിയേഷനിലെ കേരള കോച്ച് വിപിൻദാസാണ് പോൾസൺ വർഗീസിനെ പരിശീലിപ്പിച്ചത്.
പോൾസൺ വർഗീസിൻ്റെ മകൻ ആഷ്‌ഫോഡ് പോൾസണും പിതാവിന്റെ പാതയിലാണ്. 10 മീറ്റർ പീപ്പ് സൈറ്റ് എയർറൈഫിളിലും 50 മീറ്റർ പീപ്പ് സൈറ്റ് പോയിന്റ് 22 റൈഫിളിലും ദേശീയതലത്തിൽ റിനൗഡ് ഷൂട്ടർ പദവിയും ആഷ്ഫോഡ് നേടിയിട്ടുണ്ട്. 300 മീറ്റർ പീപ്പ് സൈറ്റ് ദേശീയമത്സരത്തിന് യോഗ്യതയും നേടിയിട്ടുണ്ട്. കോഴിക്കോട് റൈഫിൾ അസോസിയേഷനിലാണ് ആഷ്ഫോഡും പരിശീലിക്കുന്നത്. മകൾ ആഫ്രിൻ പോൾസണും ഷൂട്ടിങ്പരിശീലനത്തിനുള്ള ഒരുക്കത്തിലാണ്. സുൽത്താൻബത്തേരി ഡബ്ല്യുഎംഒ സ്കൂളിലെ അധ്യാപിക റീനാ പോൾസനാണ് പോൾസൻ്റെ ഭാര്യ.
കൈനാട്ടി ഷൂട്ടിങ് കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റെയ്‌ഞ്ചിൽ നിലവിൽ 30 പേരാണ് പോൾസൺ വർഗീസിൻ്റെയും മനോജ് ഐസക്കിൻ്റെയും കീഴിൽ പരിശീലിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഷൂട്ടിങ് പരിശീലനക്യാന്‌പും അവധിക്കാലത്ത് കൈനാട്ടി ഷൂട്ടിങ് കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റെയ്ഞ്ചിൽതുടങ്ങും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group