
മലപ്പുറം : നാടിൻ്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കൂവെന്നും കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ 'ലഹരിക്കെതിരേ എന്റെ ഗോൾ' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ 'ലഹരിക്കെതിരേ എന്റെ ഗോൾ' പരിപാടി നടത്തും. വിവിധ കായിക ഇനങ്ങളിൽ സമ്മർക്യാമ്പും നടത്തും, കളക്ടർ വി.ആർ. വിനോദ്, എംഎസ്‌പി കമാൻഡൻ്റ് എ.എസ്. രാജു എന്നിവർ മുഖ്യാതിഥിയായി. എഡിഎം എൻ.എം. മെഹറലി, പ്രസ് ക്ലബ് പ്രസിഡന്റ് എം. മഹേഷ് കുമാർ, എ. ശ്രീകുമാർ, എംഎസ്‌പി അസിസ്റ്റൻ്റ് കമാഡന്റ് പി. ഹബീബുറഹ്‌മാൻ, കെ. മനോഹരകുമാർ, സി. സുരേഷ്, പി. ഹൃഷികേഷ് കുമാർ, കെ. അബ്ദുൽ നാസർ, പ്രിൻസിപ്പൽ രേഖ മേലയിൽ, പ്രഥമാധ്യാപിക സീത തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group