
പാപ്പിനിശ്ശേരി കുഞ്ഞു ഭാവനകളിൽ വിരിഞ്ഞ സൃഷ്ടികൾ അറബിക് ഭാഷയിലൂടെ ചാലിച്ചെടുത്ത 46 പുസ്‌തകങ്ങൾ വ്യാഴാഴ്‌ച പ്രകാശനം ചെയ്തു. പാപ്പനിശ്ശേരി വെസ്റ്റ് എൽപി സ്‌കൂളിലെ ഒന്നുമുതൽ നാലു വരെ ക്ലാസിലെ വിദ്യാർഥികളുടെ സൃഷ്ടികളാണ് പുസ്‌തകരൂപത്തിൽ പുറത്തിറക്കിയത്. സ്കൂളിലെ അറബിക് അധ്യാപിക എം.പി.നജിറയാണ് രചനകൾ ഏകോപിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തത്.
ബാല സാഹിത്യകാരനും ചെറുകഥാകൃത്തുമായ ഇല്ല വളപട്ടണം പുസ്‌തകങ്ങൾ പ്രകാശനം ചെയ്തുതു. കണ്ണൂർ, കാസർകോട് ജില്ല, ഐഎംഇ. ഇൻസ്പെക്ടർ ഫോർ മുസ്ലിം എജ്യൂക്കേഷൻ കെ.എ. മുജീബുള്ള പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ഇ. കുഞ്ഞിരാമൻ, പി.പി. മാലിനി, കെ.രാരീഷ്, ടി.വി. പ്രകാശൻ, എം.വി.ബിന്ദു, എം.പി. നജീറ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group