
അക്ഷരങ്ങളുടെ
അഗ്നിയറിഞ്ഞ
കവിയാണ്
കുഞ്ഞുണ്ണി
മാഷ് :
സത്യൻ മാടാക്കര
തന്നെക്കുറിച്ചും രസകരമായി മാഷ് പറഞ്ഞു വെച്ചിരിക്കുന്നു. "വലിയ വലിയ ചമ്പത്തെങ്ങുകളുടെ ചോട്ടില്‍ കുരുത്ത എനിക്ക് ഒരു ചെറുവിരലിനോളമേ വലിപ്പമുള്ളൂ. എന്നാലും ഞാനൊരു കുള്ളനാണെന്ന തോന്നല്‍ എനിക്കെള്ളോള്ളമില്ല. അതിനാലാവണം ഉരലിന്മേല്‍ കയറിനിന്നോ, പെരുവിരലില്‍ പൊങ്ങി നിന്നോ ഞാന്‍ പൊക്കം കൂട്ടാറില്ല."
കുഞ്ഞുണ്ണി - ആ പേരിനുമില്ലേ ഒരു പൊക്കക്കുറവ്. മലയാള കവിതയില്‍ ഒറ്റയാന്‍ ദാര്‍ശിനികതയുമായി, അനുകരണത്തിന് വിസമ്മതിക്കുന്ന വരികളാണ കുഞ്ഞുണ്ണിമാഷിന്‍റേത്. അക്ഷരങ്ങളുടെ അഗ്നിയറിഞ്ഞ കവിയാണ് മാഷ്. നോക്കേണ്ടതുപോലെ നോക്കിയാല്‍ ഓരോ വാക്കിലും ഓരോ കവിതയുണ്ടെന്നു കാണാം. ഒരു പുതിയ വാക്കുണ്ടായി കിട്ടുക ഒരു സന്താനം ജനിക്കുന്നതുപോലെയാണ്. ഓരോ വാക്കും ഓരോ ആകാശമാണ്. ഇതാണ് വാക്കിനെക്കുറിച്ച് മാഷിന്‍റെ അഭിപ്രായം. ഇതിഹാസ തുല്യമായ പരിഹാസച്ചിരി കവിതയില്‍നിന്ന് ഞാനിപ്പോഴും കണ്ടെടുത്ത് ആസ്വദിക്കാം.
"ലോകമെങ്ങു പോയയ്യോ
ലോകമെങ്ങു പോയ് - അതാ
പൊങ്ങച്ച സഞ്ചിക്കുള്ളില്‍
കുടുങ്ങിക്കിടക്കുന്നു.
ഒതുങ്ങിക്കിടക്കുന്നു.
രസിച്ചു കിടക്കുന്നു.
ലയിച്ചു കിടക്കുന്നു."
"ആറു മലയാളിക്കു / നൂറു മലയാളം
അര മലയാളിക്കു / മൊരു മലയാളം
ഒരു മലയാളിക്കും / മലയാളമില്ല."
പുസ്തകത്തിലല്ല മനസ്സിലാണ് എഴുത്തു നടത്തേണ്ടതെന്ന പക്ഷക്കാരനാണ് കുഞ്ഞുണ്ണി.
"ഗുരുവിനും ശിഷ്യനും
മധ്യത്തില്‍ പുസ്തകം
ഗുരുതരമായ തടസ്സമല്ലോ" എന്ന പ്രശസ്ത വരികള്‍ അതുറപ്പിക്കുന്നു. മാഷുടെ കവിതകളിലെ വിധി വൈപരീര്യം രസിക്കാനാണ് പലര്‍ക്കും താല്‍പര്യം. അതിനപ്പുറം ദാര്‍ശനികത, വേദാന്തം, പ്രകൃതി, ഉപവാസന, വാക്കിന്‍റെ ആഴം തേടല്‍ എത്ര പേരറിഞ്ഞു. അവ വിശകലനം ഏറെ അര്‍ഹിക്കുന്നു.
"പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.
"പൂച്ചക്ക് പുറമുണ്ട്
പുറം പൂച്ചില്ല."
"പപ്പടം വട്ടത്തിലാവുക കൊണ്ടാവാം
പയ്യിന്റെപാലു വെളുത്തതായി
പയ്യിന്റെ പാലു വെളുത്തതുകൊണ്ടാവാം
പാക്കലം മണ്ണുകൊണ്ടുണ്ടാക്കുന്നു
പാക്കലം മണ്ണുകൊണ്ടുണ്ടാവുക കൊണ്ടാവാം
പാപ്പുവിന്‍ പീപ്പിക്ക് പെപ്പരപ്പേ"
"തെങ്ങിന്‍ കായ്പത് തേങ്ങ
മാവിന്മേല്‍ കായ്പത് മാങ്ങ
പ്ലാവിന്മേല്‍ കായ്പത് മാത്രം
പ്ലാങ്ങയാവാത്തതെന്തേ?"
"അവിടെയൊരു കാക്കയുണ്ട്
ഇവിടെയൊരു കാക്കയുണ്ട്
അങ്ങു കാക്ക കാ കാ
എങ്ങും കാക്ക കാ കാ"
ഇത്തരം കുട്ടിക്കവിതകളെക്കുറിച്ച് മാഷ് എഴുതി. "കുഞ്ഞുങ്ങളോട് എനിക്ക് അടുപ്പമൊന്നും തോന്നിയിട്ടില്ല. അവരെ കളിപ്പിക്കാനുമറിയില്ല. കുട്ടികള്‍ക്കുള്ള ആദ്യ കവിത എന്‍റേതാണ്. അത് ഞാന്‍ തന്നെ പറയുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. അല്ലേ?
ഒരു പക്ഷേ കുട്ടിക്കവിതകളാവണം എന്നെ അവരുമായി അടുപ്പത്തിലാക്കിയത്.... ശരിയാ ഞാന്‍ ശരിക്കും കുട്ടികളുടെ കവിയാണ്."
മാഷുടെ കവിതകളിലെ വലിയൊരു അന്തര്‍ധാര അവനവനെ തന്നിലൂടെ അറിയുന്നു എന്നതാണ്. ചില വരികള്‍ അത് സാധൂകരിക്കുന്നു.
"എനിക്കുണ്ടൊരു ലോകം
നിനിക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം"
"ആരാണപ്പോകുന്നത്
പോയ്ക്കോട്ടെ, വിളിക്കേണ്ട
ഞാനറിഞ്ഞീടു, മവ-
നിന്നിക്കുമീ ഞാന്‍ തന്നെ"
"നിന്നെക്കണ്ടാലെന്നെക്കണ്ടു
എന്നെക്കണ്ടാലെല്ലാം കണ്ടു"
"ചിറകടിപോലും കേള്‍പ്പിക്കാതെ
പറക്കും പക്ഷി
ക്കൊരു ചിറകാകാശം
മറു ചിറകേതെന്നറിയില്ല
അറിയും വരെയെന്‍ കവിതയപൂര്‍ണ്ണം
ഞാനുമപൂര്‍ണം"
കവിതയുടെ വലുപ്പത്തിലല്ല കാര്യം. കവിത കവിതയായിരിക്കണം എന്നു മാത്രവുമല്ല, തന്നെക്കുറിച്ചും രസകരമായി മാഷ് പറഞ്ഞു വെച്ചിരിക്കുന്നു. "വലിയ വലിയ ചമ്പത്തെങ്ങുകളുടെ ചോട്ടില്‍ കുരുത്ത എനിക്ക് ഒരു ചെറുവിരലിനോളമേ വലിപ്പമുള്ളൂ. എന്നാലും ഞാനൊരു കുള്ളനാണെന്ന തോന്നല്‍ എനിക്കെള്ളോള്ളമില്ല. അതിനാലാവണം ഉരലിന്മേല്‍ കയറിനിന്നോ, പെരുവിരലില്‍ പൊങ്ങി നിന്നോ ഞാന്‍ പൊക്കം കൂട്ടാറില്ല




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group