
പയ്യന്നൂർ സംഗീതത്തിന് പകരമായി മറ്റൊന്നും ഇല്ലെന്നും സംസ്കാരം വളരുന്നത് സംഗീതത്തിലൂടെയാണെന്നും പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു. പയ്യന്നൂർ ശ്രീപ്രഭാ ഓഡിറ്റോറിയത്തിൽ ഇരുപതാമത് തുരീയം സംഗീതോത്സവം ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈതപ്രം ദാമോദരൻ നമ്പൂതിരി, ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, നഗരസഭാധ്യക്ഷ കെ.വി. ലളിത എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. ടി.വി. ഗോപാലകൃഷ്‌ണൻ്റെ വായ്പാട്ട് അരങ്ങേറി. എസ്. വരദരാജൻ (വയലിൻ), വിജയ് നടേശൻ (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്‌ണൻ (ഘടം) എന്നിവർ പക്കമേളമൊരുക്കി. രണ്ടാംദിവസമായ ബുധനാഴ്‌ച നെന്മാറ സഹോദരന്മാർ നാദസ്വരക്കച്ചേരി അവതരിപ്പിക്കും. സർവേഷ് കാർത്തിക് (മൃദംഗം), എസ്. കാർത്തിക് (ഘടം), ബാംഗ്ലൂർ രാജശേഖരൻ (മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കും.
111 ദിവസത്തെ സംഗീതനാളുകൾ
നാൾ നീണ്ടുനില്ക്കുന്ന ഇരുപതാമത് തുരീയം സംഗീതോത്സവത്തിനാണ് തുടക്കമായത്. സ്വാമി കൃഷ്‌ണാനന്ദഭാരതിയുടെ നേതൃത്വത്തിൽ പോത്താങ്കണ്ടം ആനന്ദഭവനമാണ് സംഘടിപ്പിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group