
"വെൽഡൻ വിനേഷ്..." -ഐപിഎൽ ക്രിക്കറ്റിൽ ഞായറാഴ്‌ച മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരശേഷം കളിക്കാർ കൈകൊടുത്ത് പിരിയുന്നതിനിടെ മുംബൈയുടെ മലയാളിതാരം വിഘ്‌നേഷ് പുത്തൂരിനോട് മഹേന്ദ്രസിങ് ധോനി പറഞ്ഞ വാക്കുകൾ. ആദ്യ ഐപിഎലിനിറങ്ങിയ 23-കാരന് ഇതിൽപ്പരം വലിയ സന്തോഷമെന്ത്? എത്ര വയസ്സായി എന്നായിരുന്നു ഇന്ത്യയുടെ മുൻക്യാപ്റ്റൻ്റെ അടുത്ത ചോദ്യം. 23 എന്നുപറഞ്ഞപ്പോൾ, കണ്ടാൽ അത്ര തോന്നുന്നില്ല എന്നായിരുന്നു കമന്റ്.
പെരിന്തൽമണ്ണ സ്വദേശി വിനേഷ് പുത്തൂർ ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് നേടി. തുടരെ മൂന്ന് ഓവറിൽ മൂന്നുവിക്കറ്റുമായി ചൈനാമെൻ ബൗളർ അരങ്ങേറ്റം ഗംഭീരമാക്കി. ആകെ നാല് ഓവറിൽ 32 റൺസിന് മൂന്നുവിക്കറ്റ്. എതിർ ടീം അംഗമായ ഡോനി വിഘ്നേഷിൻ്റെ പ്രകടനത്തിൽ ആകൃഷ്ടനായാണ് മത്സരശേഷം സംസാരിച്ചത്. രഞ്ജി മത്സരംപോലും കളിച്ചിട്ടില്ലാത്ത വിസ്നേഷിനെ ഇക്കുറി താരലേലത്തിൽ 30 ലക്ഷംരൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത്. സ്‌പിന്നിന് നല്ല പിന്തുണ ലഭിക്കുന്ന ചെന്നൈയിലെ പിച്ചിൽ രോഹിത് ശർമയ്ക്കുപകരം ഇംപാക്റ്റ് പ്ലെയറായാണ് ഇലവനിൽ അവസരംകിട്ടിയത്. മത്സരത്തിൽ മുംബൈ നാലുവിക്കറ്റിന് തോറ്റെങ്കിലും വിഘ്നേഷിന്റെ പ്രകടനം വേറിട്ടുനിന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group