
കാഞ്ഞങ്ങാട് പ്രതിപക്ഷത്താണ് എഴുത്തുകാരൻ എക്കാലവും നിലകൊള്ളേണ്ടതെന്നും പ്രതിപക്ഷമെന്നാൽ നീതികിട്ടാതെ പോകുന്നവരും കഷ്ടപ്പെടുന്നവരും കണ്ണീർവാർക്കുന്നവരുമാണെന്നും ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. തൻ്റെ തോട്ടുങ്കരപ്പോതി പുസ്‌തകചർച്ചയിൽ വായനക്കാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എഴുത്ത് ഒരു സമരമാർഗമാണ്. മനുഷ്യൻ്റെ എക്കാലത്തെയും പ്രശ്നങ്ങൾ അവതരിപ്പിക്കാണ് ഞാൻ ശ്രമിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു. മാജിക്കൽ റിയലിസ്റ്റിക്കിന്റെ ഒരു മലബാർ വേർഷൻ എന്ന് അംബികാതുസൻ മാങ്ങാടിന്റെ കഥകളെ പറയാവുന്നതാണ് - ചർച്ച നയിച്ച കേന്ദ്ര സർവകലാശാല മലയാളവിഭാഗം മേധാവി ഡോ. ആർ. ചന്ദ്രബോസ് പറഞ്ഞു. കാഞ്ഞങ്ങാട് മാതൃഭൂമി പുസ്തകശാലയിൽ നടന്ന ചർച്ചയിൽ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ അധ്യക്ഷനായി.
കവി ദിവാകരൻ വിഷ്‌ണുമംഗലം, ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, ഏഴുത്തുകാരൻ പദ്‌മനാഭൻ ബ്ലാത്തൂർ, യുവ കഥാകൃത്ത് വി.എം.മൃദുൽ, സന്തോഷ് ഒഴിഞ്ഞവളപ്പ്, ഗോപകുമാർ നെല്ലിയടുക്കം, അശ്വിനി ഐങ്ങോത്ത്, രാജേഷ് കരിപ്പാൽ, അനിരുദ്ധ്, ഗണേശൻ അയരോട്ട്, കെ.പ്രദീപ്‌കുമാർ, അനീഷ് വെങ്ങാട്ട്, മാതൃഭൂമി ബുക്‌സ് പ്രതിനിധികളായ എം.സതീഷ് കുമാർ, എം.സുനീഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group