
മണ്ണഞ്ചേരി : കയർപിരിക്കലും ഓലമെടയലുമുണ്ടെന്നു കേട്ടപ്പോൾ വയോജന കലോത്സവത്തിൽ മത്സരിക്കാൻ അമ്മമാർക്കാവേശമായി. ജില്ലാ പഞ്ചായത്ത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവത്തിലാണ് പ്രായംമറന്ന് അമ്മമാരും ഗൃഹനാഥന്മാരും മത്സരിച്ചത്.
രണ്ടുദിവസമായി നടന്ന കലോത്സവം സമാപിച്ചപ്പോൾ മുഹമ്മ ഗ്രാമപ്പഞ്ചായത്ത് 14-ാം വാർഡിലെ ശ്രീമതി ലളിതാചക്രപാണി കലാതിലകമായി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാംവാർഡിലെ ദാസപ്പൻനായരാണ് കലാപ്രതിഭ. 35 പോയിന്റോടെ മുഹമ്മ ഗ്രാമപ്പഞ്ചായത്ത് ഒന്നാം സ്ഥാനവും 34 പോയിൻ്ാടെ മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
400-ഓളം കലാകാരൻമാരാണ് പങ്കെടുത്തത്. സമാപനസമ്മേളനം പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി.
ആര്യാട് ബ്ലോക്ക് പ്രസിഡൻ്റ് കെ.ഡി. മഹീന്ദ്രൻ, ആർ. റിയാസ്, കെ. ഉത്തമൻ, സുയമോൾ, ഇന്ദിരാതിലകൻ, പ്രകാശ് ബാബു, എം.എസ്. ലത, തിലകമ്മ വാസുദേവ്, അരുൺദേവ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ പി.കെ. മേദിനി, അഭയൻ കലവൂർ, ലിനി ജോയി എന്നിവരെ ആദരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group