
തിരുവനന്തപുരം സ്വാതി സാംസ്‌കാരികസമിതി ഏർപ്പെടുത്തിയ സ്വാതി അയ്യപ്പപ്പണിക്കർ സാഹിത്യപുരസ്‌കാരം കെ. ജയകുമാറിനു സമ്മാനിച്ചു. 25,000 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻതമ്പി, കെ. ജയകുമാറിനു കൈമാറി.
ഒരേസമയം മികച്ച കലാകാരനും ഒന്നാംകിട ഭരണാധികാരിയുമായിരിക്കാനുള്ള അപൂർവ പ്രാഗല്‌ഭ്യമാണ് ജയകുമാറിനെ വ്യത്യസ്തനാക്കുന്നതെന്ന് ശ്രീകുമാരൻതമ്പി പറഞ്ഞു. ആൾക്കൂട്ടത്തിനിടയിലും തങ്ങളുടെ ശബ്ദം വേർതിരിച്ചറിയാൻതക്ക മിടുക്കുള്ളവരാണ് യഥാർഥ പ്രതിഭകൾ. പാരമ്പര്യരീതിയിലും ആധുനികരീതിയിലും ഒരുപോലെ എഴുതാൻ കഴിഞ്ഞിരുന്ന കവിയായിരുന്നു അയ്യപ്പപ്പണിക്കരെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു. ഡോ. അജയപുരം ജ്യോതിഷ്‌കുമാർ അധ്യക്ഷനായി. സ്വാതി സാംസ്‌കാരികസമിതി സെക്രട്ടറി എം. പ്രേംകുമാർ, പ്രസിഡന്റ് ജി. ഹേമകുമാർ, കലാസംവിധായകൻ എസ്. രാധാകൃഷ്ണണൻ, മരുതംകുഴി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group