
പാലക്കാട്: സമൂഹം ആവശ്യപ്പെടുന്നത് കുടുംബ-സാമൂഹികവ്യവസ്ഥിതിക്കുളളിൽനിന്ന് ജീവിക്കാൻ മരിയ ഇഷ്‌ടപ്പെടുന്നത് ചിന്താഗതിക്കനുസരിച്ച് സ്വതന്ത്രമായി ജീവിക്കാൻ അങ്ങനെയെങ്കിൽ മരിയയെ അബ്നോർമലാക്കുന്നത് കാഴ്‌ചക്കാരുടെ രാഷ്ട്രീയമാണെന്ന് എഴുത്തുകാരി സന്ധ്യാമേരി. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ 'മാതൃഭൂമി ബുക്സ്' നടത്തിയ 'മീറ്റ് ദി ഓഥർ' പരിപാടിയിൽ 'മരിയ വെറും മരിയ' എന്ന പുസ്‌തകത്തിൻ്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയായിരുന്നു അവൻ.
മരിയയുടേത് കുത്തഴിഞ്ഞ ജീവിതമല്ല. സമൂഹത്തിൻ്റെ ചട്ടക്കൂടിൽനിന്ന് മാറിജീവിക്കുന്ന ഒരാളെ ഭ്രാന്തനെന്ന് വിശേഷിപ്പിക്കാമെങ്കിൽ അതാണ് മരിയ. ഒരു ചട്ടക്കൂടിൽ ഒതുങ്ങിജീവിച്ച അനുഭവമില്ലാത്തതുകൊണ്ട് മരിയയെക്കുറിച്ച് എഴുതുമ്പോൾ സന്തോഷമുണ്ടായിരുന്നു. തലതിരിഞ്ഞ കഥാപാത്രമാണല്ലോ മരിയ. എഴുത്തും അങ്ങനെ ആയിക്കോട്ടെയെന്ന് കരുതി.
അതാണ് കൃത്യമായി കഥ പറഞ്ഞുപോകുന്ന എഴുത്തിൽനിന്ന് വ്യതിചലിച്ചതെന്നും അവർ പറഞ്ഞു.
നോവലിലെ ആരും മോശമായി ജീവിക്കുന്നവരല്ല. സമൂഹമാണ് അങ്ങനെയാക്കുന്നത്. സ്ത്രീകളുടേതായി ചർച്ച ചെയ്യേണ്ട മറ്റു പല വിഷയങ്ങളുണ്ട്. ഇത്തരം പുസ്‌തകങ്ങൾ വായിക്കുമ്പോൾ അത്തരം ചർച്ചകളുണ്ടാകട്ടെയെന്നും വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ പറഞ്ഞു.
പ്രീതി പാതാരി എഴുത്തുകാരിയുമായി സംവദിച്ചു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ അധ്യക്ഷനായി, ഡോ. പി.ആർ. ജയശീലൻ, മനോജ് വീട്ടിക്കാട് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group