ചുരത്തിലെ മാലിന്യംതള്ളൽ തടയാൻ ചിത്രപ്രതിരോധം

ചുരത്തിലെ മാലിന്യംതള്ളൽ തടയാൻ ചിത്രപ്രതിരോധം
ചുരത്തിലെ മാലിന്യംതള്ളൽ തടയാൻ ചിത്രപ്രതിരോധം
Share  
2025 Feb 14, 10:24 AM
book

മണ്ണാർക്കാട്: ചുരത്തിലെ പാറക്കല്ലിൽ അട്ടപ്പാടിയുടെ പ്രകൃതിദൃശ്യവും ജീവിതങ്ങളും പായക്കൂട്ടുകൾകൊണ്ട് പകർത്തി അധ്യാപികയായ കെ.പി. ഷാനിദ. മണ്ണാർക്കാട് വനംഡിവിഷനിലെ മണ്ണാർക്കാട് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'എമുത്തു അട്ടപ്പാടി' എന്ന ചുരം സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിലാണ് ഷാനിദയുടെ വരകൾ ശ്രദ്ധേയമാകുന്നത്.


ഷോളയൂർ ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഷാനിദ വർണ ചിത്രങ്ങൾകൊണ്ട് പുരം മനോഹരമാക്കുകയും മാലിന്യംതള്ളലിന് തടയിടുകയും ലക്ഷ്യംവെച്ചുള്ള പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ ഷാനിദ വനംവകുപ്പധികൃതരെ ബന്ധപ്പെട്ട് ചിത്രംവരയ്ക്കാൻ താത്‌പര്യമറിയിക്കയായിരുന്നു. ആനമുളിചുരം ആരംഭിക്കുന്ന ചെക്പോസ്റ്റിനുസമീപമുള്ള പാതയോരത്തെ വലിയ പാറക്കല്ലാണ് ഇതിനായി തിരഞ്ഞെടുത്തത്.


തൃശ്ശൂർ ചെറുതുരുത്തി സ്വദേശിനിയാണ് ഷാനിദ. കുടുംബസമേതം 14 വർഷമായി ഷോളയൂരിലാണ് താമസം. അട്ടപ്പാടിയുടെ ഗോത്രജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന മല്ലീശ്വരൻമുടിയാണ് ആദ്യം വരച്ചത്. തലയിൽ വിറകുകെട്ടുമേന്തി ആടുകളുമായിപ്പോകുന്ന ആദിവാസി സ്ത്രീയെയും പകർത്തി. ആകാശവും ഭൂമിയും നീർച്ചോലകളും ചെടികളും പൂക്കളുമൊരുക്കി. ഒന്നരദിവസമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.


റേഞ്ച് ഓഫീസർ എൻ. സുബൈറിൻ്റെ നേത്യത്വത്തിലുള്ള വനപാലകർ രാത്രി വെളിച്ചമൊരുകി. ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്കൂ‌ൾ കാലഘട്ടത്തിൽ ചിത്രരചനയ്ക്ക് സംസ്ഥാനതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. ചെറിയ ഉരുളൻകല്ലുകളിൽ രൂപങ്ങളൊരുക്കലും കളിമൺശിൽപ്പ നിർമാണവും ഇഷ്ടവിനോദമാണ്.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI