ലോകത്തെ അമ്പരപ്പിച്ച ചിത്രങ്ങളുമായി അമ്പിളി

ലോകത്തെ അമ്പരപ്പിച്ച ചിത്രങ്ങളുമായി അമ്പിളി
ലോകത്തെ അമ്പരപ്പിച്ച ചിത്രങ്ങളുമായി അമ്പിളി
Share  
2025 Jan 18, 10:02 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഫോർട്ട്‌കൊച്ചി : ലോകപ്രശസ്ത ചിത്രകാരന്മാരുടെ മുഖങ്ങളും അവരുടെ മാസ്റ്റർ പീസുകളും ചേർത്തു െവച്ച് പ്രമുഖ ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ അമ്പിളി ഒരുക്കുന്ന പ്രദർശനം ഫോർട്ട്‌കൊച്ചി ചരിത്ര നഗരത്തിന് വേറിട്ട കാഴ്ചയാകുകയാണ്. രാജാ രവിവർമ, പിക്കാസോ, ഡാവിഞ്ചി, മൈക്കലാഞ്ചലോ, വാൻഗോഗ് തുടങ്ങി എം.എഫ്. ഹുസൈൻ വരെയുള്ള ലോകത്തിന്റെ മനസ്സ് െെകയിലെടുത്ത അതിപ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങളിലേക്കുള്ള യാത്രയാണ് അമ്പിളിയുടേത്. അവരുടെ മുഖവും വളരെ പ്രശസ്തമായ അവരുടെ ചിത്രങ്ങളും പുനരാവിഷ്‌കരിക്കുകയാണിവിടെ. തനിമ ചോർന്നു പോകാതെ സൂക്ഷ്മതയോടെയാണ് അവതരണം. പ്രദർശനം 20-ന് സമാപിക്കും.


ലോകമനസ്സ് കീഴടക്കിയ ചിത്രകാരന്മാരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ശ്രമം കൂടിയാണിത്. ഫോർട്ട്‌കൊച്ചി ഡേവിഡ് ഹാളിൽ നടക്കുന്ന പ്രദർശനം ധാരാളം ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞു. വിദേശികളും പ്രദർശനം കാണാനെത്തുന്നുണ്ട്. ഇതോടൊപ്പം അമ്പിളിയുടെ ഇഷ്ടചിത്രങ്ങൾ ഉൾപ്പെടെ, നിരവധി ചിത്രങ്ങളുമുണ്ട്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുമ്പോഴും സമയം കണ്ടെത്തി വരയ്ക്കുന്ന അമ്പിളിയുടെ ചിത്രങ്ങൾ ഇതിനുമുൻപും ഫോർട്ട്‌കൊച്ചിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹോർഡിങ്‌സ്, സിനിമ സ്ലൈഡ്‌സ് എന്നിവ തയ്യാറാക്കിക്കൊണ്ട് വരകളുടെ ലോകത്തെത്തിയ അമ്പിളി, കുറെക്കാലം ചലച്ചിത്ര മേഖലയിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നടൻ മധുവാണ് അദ്ദേഹത്തെ ചലച്ചിത്ര കലാ രംഗത്തേക്ക് കൊണ്ടുവന്നത്. ആദ്യകാലത്ത് മധുവിന്റെ ഉമാ സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 150- ഓളം ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. നിരവധി ചിത്രങ്ങൾക്ക് പോസ്റ്ററുകളും ടൈറ്റിലുകളും ഒരുക്കി. 1981-ൽ ‘വീണപൂവ്’ എന്ന ചിത്രം സംവിധാനം ചെയ്തു. അതിനുശേഷം പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. അമ്പിളിയുടെ ചിത്രങ്ങൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റായും അമ്പിളി ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്നു.


പേനക്കുത്തുകൾ കൊണ്ട് താജ്മഹലും മുംതാസും


പേനത്തുമ്പുകൊണ്ട് കുത്തുകളിട്ട് അമ്പിളി ഒരുക്കിയ താജ്മഹലിന്റെയും മുംതാസിന്റെയും ചിത്രം വിസ്മയക്കാഴ്ചയാണ്. ഒരു കോടിയില്പരം കുത്തുകളാണ് ഉപയോഗിച്ചതെന്ന് അമ്പിളി പറയുന്നു. കറുത്ത നിറത്തിൽ അതിമനോഹരമായ കാഴ്ചയാണിത്. ഇതോടൊപ്പം അദ്ദേഹം തയ്യാറാക്കിയ ഇഷ്ട കലാകാരന്മാരുടെ ചിത്രങ്ങളുമുണ്ട്. പത്ത് വർഷം കൊണ്ട് വരച്ച മുന്നൂറോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25