![കരകൗശലനിർമാണ പ്രദർശനമേള](public/uploads/2025-01-08/image-(49).jpg)
സുൽത്താൻബത്തേരി : കേന്ദ്രസർക്കാരിന്റെ ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഡിവലപ്‌മെന്റ് കമ്മിഷണർ (ഹാൻഡിക്രാഫ്റ്റ്) ഓഫീസ് നടത്തുന്ന കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും തത്സമയ നിർമാണവും ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനംചെയ്തു. എം.പി. സജി ‘കരകൗശല നിർമാണകലയുടെ സാധ്യതകൾ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
മുള ഉത്പന്നങ്ങൾ, ചിരട്ടയിലും മരക്കൊമ്പുകളിലുമുള്ള നിർമാണങ്ങൾ, കളിമൺപാത്രനിർമാണം തുടങ്ങിയവ മേളയിലെ മുഖ്യ ആകർഷണങ്ങളാണ്. രാവിലെ പത്തുമുതൽ മൂന്നുവരെ നടക്കുന്ന പ്രദർശനം ബുധനാഴ്ച സമാപിക്കും. പ്രിൻസിപ്പൽ എം.എ. ജാസ് അധ്യക്ഷതവഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജർ ആർ. രമ മുഖ്യപ്രഭാഷണം നടത്തി. ഹാൻഡിക്രാഫ്റ്റ് സെന്റർ കോഡിനേറ്റർ കെ.ജി. വിനോദൻ, ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്‌സ് ഫോറം സെക്രട്ടറി റഷീദ് ഇമേജ്, പേപ്പർ ക്വില്ലിങ് വർക്ക് ആർട്ടിസ്റ്റ് കെ.ജി. ദാസ് കോളേരി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ സി.കെ. സമീർ, വൈസ് പ്രിൻസിപ്പൽ ഒ. അഷ്‌റഫ്, കെ.ആർ. രേഷ്മ, കെ.അബ്ദുറഹ്‌മാൻ, വി. മുഹമ്മദ് ഷരീഫ്, സൂരജ്, നിസി അഹമ്മദ്, ഹയ ഹാഫിസ്, ആദിഷ് മിഷാൽ തുടങ്ങിയവർ നേതൃത്വംനൽകി.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group