വയനാടിന്റെ ജീവിതം കോർത്തിണക്കി ‘വൈൽഡ് വിസ്പേഴ്‌സ്’

വയനാടിന്റെ ജീവിതം കോർത്തിണക്കി ‘വൈൽഡ് വിസ്പേഴ്‌സ്’
വയനാടിന്റെ ജീവിതം കോർത്തിണക്കി ‘വൈൽഡ് വിസ്പേഴ്‌സ്’
Share  
2024 Dec 31, 09:37 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മാനന്തവാടി : ‘പക്ഷികളെക്കൊണ്ട് സമ്പന്നമാണ് നമ്മുടെ ലോകം. അങ്ങനെത്തന്നെ നിലനിർത്തണം. അവരുടെ പാട്ടുകൾ മാഞ്ഞുപോകാൻ അനുവദിക്കരുത്. നിങ്ങളുടെ ഹൃദയത്തിൽ എന്നും ഒരു പച്ചമരം കൊണ്ടുനടക്കുക.’ ഒരുകൂട്ടം പക്ഷികളുടെ ചിത്രങ്ങൾക്കു സമീപത്തായി എഴുതിച്ചേർത്ത ഈ വാചകങ്ങളാണ് കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗാലറിയിലെത്തുന്നവരെ ഇപ്പോൾ സ്വാഗതംചെയ്യുക.


പ്രകൃതിസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാനും വയനാടിനെ വയനാടായി നിലനിർത്താനുമുള്ള ഒരുകൂട്ടം കലാകാരന്മാരുടെ ശ്രമം. കാടിന്റെയും കാടിനോടുചേർന്ന്‌ ജീവിക്കുന്ന ഗോത്രവിഭാഗത്തിന്റെയും ജീവിതമാണ് ആർട്ട് ഗാലറിയിൽ നടക്കുന്ന ‘വൈൽഡ് വിസ്പേ‌ഴ്‌സ്’ പ്രദർശനം ആസ്വാദകരോടു സംവദിക്കുന്നത്.


വയനാടിന്റെ പ്രകൃതിസൗന്ദര്യം, ഗോത്രവനിതകൾ, അവർ ധരിക്കുന്ന മഞ്ചാടിക്കമ്മലുകൾ, തുടിവാദ്യം എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്.


അരുണ നാരായണൻ ആലഞ്ചേരി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, കെ.പി. ദീപ, ജോർജ്‌കുട്ടി, കെ.കെ. ജയേഷ്, ജിതിൻ ടി. ജോയ്, ജോസഫ് എം. വർഗീസ്, ഞാണൻ, പ്രസീതാ ബിജു, രാജേഷ് അഞ്ചിലൻ, എം.ആർ. രമേഷ്, ഇ.സി. സദാനന്ദൻ, എൻ. ഷമ്മി, സുധീഷ് പല്ലിശ്ശേരി, സണ്ണി മാനന്തവാടി, കെ.ബി. സുരേഷ്, എ.സി. ഉമേഷ്, വിജിനി ഡൊമിനിക്, വിനോദ് കുമാർ എന്നിവരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.


പ്രശസ്ത കലാകാരനും കൊച്ചി ബിനാലെ ആർട്ട് ഡയറക്ടറുമായ ബോസ് കൃഷ്ണമാചാരി പ്രദർശനം ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനന്തവാടി സ്വദേശി ശ്യാം റോക്ക് നയിക്കുന്ന ‘ഡ്രംസ് ഇവന്റ്‌സ് ഇന്ത്യ’ അവതരിപ്പിച്ച ആഫ്രിക്കൻ ജംബെ ആസ്വാദകർക്ക് വേറിട്ട അനുഭവമായി.


ഉറവ് ഇക്കോ ലിങ്ക്‌സിന്റെ സഹകരണത്തോടെ വയനാട് ആർട്ട് ക്ലൗഡ് ആണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. പ്രദർശനം ജനുവരി രണ്ടിനു സമാപിക്കും. സമാപനദിവസം വൈകീട്ട് നാലിന് കലാസ്വാദർക്ക് കലാകാരന്മാരോടു സംവദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.




samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25