കൊച്ചി : മാളവിക മധുരാജിന്റെ ചിത്രപ്രദർശനം ‘ലിമിനൽ ലൈൻസ് ആൻഡ് എറ്റേണൽ സ്പെയ്സ്’ എളംകുളം പ്രഷ്യൻ ബ്ലൂ ഗായ ആർട്ട് ഗാലറിയിൽ ഈ മാസം 28, 29 തീയതികളിൽ നടക്കും. ആർട്ടിസ്റ്റ് ടി. കലാധരൻ ഉദ്ഘാടനം ചെയ്യും. 10 മുതൽ രാത്രി ഏഴു വരെയാണ് ഗാലറി സമയം. തമിഴ്നാട് വെല്ലൂർ വി.ഐ.ടി. സ്കൂൾ പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽനിന്ന് ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ആർക്കിടെക്ചറിൽനിന്ന് ഉപരിപഠനവും കഴിഞ്ഞ മാളവിക, ആർക്കിടെക്ചറിൽ ഇലസ്ട്രേഷൻ, ഡിജിറ്റൽ മീഡിയ എന്നിവയിൽ പ്രവർത്തിക്കുന്ന കലാകാരിയാണ്. ലണ്ടനിലെ റോക്ക് ഗാലറി, ന്യൂയോർക്ക് ക്വീൻസ് മ്യൂസിയം എന്നിവിടങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ മ്യൂസിയം ഓഫ് ഓട്ടോമൊബൈൽ ലംബോർഗിനി ടെക്നോളജിയിലും പ്രദർശനം ഉൾപ്പെടെ നിരവധി കലാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group