മുണ്ടൻമുടി : പന ഈർക്കിൽകൊണ്ട് വലിയൊരു നക്ഷത്രം തീർത്തു. പള്ളിയുടെ മുന്നിൽ തൂക്കി. മുണ്ടന്മുടി സെയ്ന്റ് മേരീസ് പള്ളിയിലാണ് ഈർക്കിൽകൊണ്ടുള്ള നക്ഷത്രം ഉണ്ടാക്കിയത്. പള്ളിയുടെ നേതൃത്വത്തിൽ നക്ഷത്രമത്സരം നടത്തിയിരുന്നു. ഇതിൽ സെയ്ന്റ് തോമസ് വാർഡുകാരാണ് പനയോല ഈർക്കിൽകൊണ്ട് നക്ഷത്രംനിർമിച്ചത്. മത്സരത്തിൽ നക്ഷത്രം സമ്മാനം നേടി. നക്ഷത്രത്തിനുള്ളിൽ പുൽക്കൂടും തീർത്തു.
വാർഡ് പ്രതിനിധി തോമസ് കട്ടക്കയം, വാർഡിലെ യുവാക്കളായ ജിബിൻ തോമസ് കട്ടക്കയം, ജോയി തോമസ് വരായത്ത് കരോട്ട്, ജെയ്സ് തോമസ് കട്ടക്കയം, ജിൽട്ടൻ കരിന്തോളിൽ, ജിസ് ജോസ് കൊല്ലംപറമ്പിൽ, ലിയോ തോമസ് കട്ടക്കയം എന്നിവരാണ് നക്ഷത്രം ഉണ്ടാക്കിയത്. ഇത്പള്ളിക്ക് മുൻപിൽ സ്ഥാപിച്ചതോടെ കാണികൾക്ക് കൗതുകക്കാഴ്ചയായി. ആയിരക്കണക്കിന് പന ഈർക്കിൽ ഉപയോഗിച്ചാണ് നക്ഷത്രം ഉണ്ടാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group