നാഗാലാൻഡിലെ പള്ളികളിൽ മാന്നാറിന്റെ മണി മുഴങ്ങും

നാഗാലാൻഡിലെ പള്ളികളിൽ മാന്നാറിന്റെ മണി മുഴങ്ങും
നാഗാലാൻഡിലെ പള്ളികളിൽ മാന്നാറിന്റെ മണി മുഴങ്ങും
Share  
2024 Dec 24, 09:37 AM
happy
vasthu
roja

മാന്നാർ : വെങ്കലപ്പാത്രങ്ങളുടെ നാടായ മാന്നാറിൽ നിർമിച്ച കൂറ്റൻ മണികൾ നാഗാലാൻഡിലെ രണ്ടു പള്ളികളിൽ മുഴങ്ങും. 1,200 കിലോ ഭാരവും നാലടി ഉയരവുമുള്ള രണ്ടു ഓട്ടുമണികളാണ് അടുത്തദിവസം കൊണ്ടുപോകുന്നത്.


നാഗാലാൻഡ് നിയമസഭാ സ്പീക്കർ ഷെറിങ്ഗെയ്ൻ ലോങ്‌കുമെറിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഇടവക പള്ളിയിലും മുഖ്യമന്ത്രി നിഫ്യു റിയോയുടെ ഗ്രാമത്തിലെ പള്ളിയിലുമാണ് മണികൾ സ്ഥാപിക്കുന്നത്.


12 തൊഴിലാളികൾ ആറു മാസത്തോളം പണിയെടുത്താണ് മണികൾ പൂർത്തിയാക്കിയത്. വലിയ കുരിശ്ശടയാളത്തിനൊപ്പം നാഗാലാൻഡിലെ ഗോത്രഗ്രാമത്തിന്റെ പേരായ 'ഉങ്മ 'എന്ന് ഇംഗ്ലീഷിലും മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.


80 ശതമാനം ചെമ്പും 20 ശതമാനം വെളുത്തീയവുമാണ് ലോഹക്കൂട്ട്. ഒന്നിന് 20 ലക്ഷം രൂപ വരും.



മാന്നാറിലെ പി.ആർ.എം. ലക്ഷ്മണ അയ്യർ അസോസിയേറ്റ്സിലെ മൂന്നാം തലമുറയിലെ സഹോദരങ്ങളായ ലക്ഷ്മി നാരായണ ശർമയും ആർ. വെങ്കിടാചലവുമാണ് നിർമാണത്തിനു നേതൃത്വം നൽകിയത്. ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി റോഡ് മാർഗമാണ് മണികൾ നാഗാലാൻഡിലെത്തിക്കുന്നത്.



MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar