കൊല്ലം : ക്രിയേറ്റീവ് കാൻവാസ് കൊല്ലത്തിന്റെ ആഭിമുഖ്യത്തിലുള്ള, ‘ഇത് നമ്മുടെ കൊല്ലം-പഴമയിലേക്കൊരു വരയാത്ര’ പരിപാടിക്ക് ചിന്നക്കട ക്ളോക് ടവറിനു മുന്നിൽ ആവേശത്തുടക്കം.
ചിത്രകലയെ ജനകീയവത്കരിക്കുന്നതോടൊപ്പം, ഉൾവലിഞ്ഞുനിൽക്കുന്ന കലാപ്രതിഭകളെ പുറത്തെത്തിച്ച് പ്രോത്സാഹിപ്പിക്കാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
ആന്റണി മുഖത്തല, ശ്രീകുമാർ വെൺപാലക്കര, സജു പ്രഭാകർ, നാസിം കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയുടെ പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങൾ പരിപാടിയിലൂടെ കാൻവാസിൽ തെളിയും.
ക്ലോക് ടവറിന്റെ ചിത്രം പകർത്താനുള്ള ഉദ്യമത്തിൽ ലെനിൻ ബാല, അനുപം ജോസ്, അശ്വതി രാജ്, ദേവദാസ്, പി.സൂരജ്, ശ്രീനാഥ് കൊല്ലം എന്നിവരും പങ്കാളികളായി. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ചൈത്രാ തെരേസ ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. 24-ന് തങ്കശ്ശേരി കോട്ട, 26-ന് ആശ്രാമം ഗസ്റ്റ് ഹൗസ്, 27-ന് മഹാറാണി മാർക്കറ്റ്, 28-ന് റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ ഓരോദിവസവും ഓരോ നിർമിതികൾ കാൻവാസിൽ പകർത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group