മൂന്നാറിൽ തണുപ്പേറിത്തുടങ്ങി: പ്രതീക്ഷയിൽ ഈറ്റനെയ്ത് തൊഴിലാളികൾ

മൂന്നാറിൽ തണുപ്പേറിത്തുടങ്ങി: പ്രതീക്ഷയിൽ ഈറ്റനെയ്ത് തൊഴിലാളികൾ
മൂന്നാറിൽ തണുപ്പേറിത്തുടങ്ങി: പ്രതീക്ഷയിൽ ഈറ്റനെയ്ത് തൊഴിലാളികൾ
Share  
2024 Dec 11, 09:12 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മാങ്കുളം : മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ പ്രതീക്ഷയിലാണ് മച്ചിപ്ലാവ് മേഖലയിലെ ഈറ്റനെയ്ത്ത് തൊഴിലാളികളും. വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽനിന്നെത്തിയ പരമ്പരാഗത ഈറ്റനെയ്ത്ത് തൊഴിലാളികളാണിവർ.


അക്കാലത്ത് നൂറിലധികം കുടുംബങ്ങൾ ഇവിടുണ്ടായിരുന്നു. ഇന്ന് കുറച്ചുപേർ മാത്രമേ തൊഴിലുമായി ഇവിടെ അവശേഷിക്കുന്നുള്ളൂ. മഴക്കാലമാരംഭിച്ചതുമുതൽ കച്ചവടം കുറഞ്ഞതോടെ കുടുംബങ്ങൾ പ്രതിസന്ധിയിലായിരുന്നു. കുട്ടയും മുറവും മുതൽ വിവിധ അലങ്കാരവസ്തുക്കൾവരെ ഇവർ ഈറ്റയിൽ മനോഹരമായി നെയ്തെടുക്കും. സഞ്ചാരികൾ കൂടുതലായി എത്തുന്നതോടെ മെച്ചപ്പെട്ട കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷ കുടുംബങ്ങൾ പങ്കുവെച്ചു.


മുപ്പത്തഞ്ച് വർഷത്തോളമായി ഈ കുടുംബങ്ങൾ മച്ചിപ്ലാവിലെത്തിയിട്ട്. വിൽപ്പനക്കുറവിനപ്പുറം ഇവർ ചില പ്രതിസന്ധികളും നേരിടുന്നു. പരമ്പരാഗത ഈറ്റനെയ്ത്ത് തൊഴിലാളികൾക്ക് സർക്കാരുകളിൽനിന്നു വേണ്ട പരിഗണനയും പിന്തുണയും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഒന്നാമത്തേത്.


ഉത്പന്നങ്ങൾ നിർമിക്കുവാൻ വേണ്ടുന്ന ഈറ്റയുടെ ലഭ്യതക്കുറവ് മറ്റൊരു പ്രതിസന്ധിയാകുന്നു. പുറമേ നിന്നിപ്പോൾ ഈറ്റ വിലനൽകി വാങ്ങിയാണിവർ ഉത്പന്നങ്ങൾ നിർമിക്കുന്നത്. പ്രതിസന്ധികളെ മറികടന്നും നെയ്‌ത്തെടുക്കുന്ന ഉത്പന്നങ്ങൾ ഈ തൊഴിലാളികൾ വിൽപ്പനയ്ക്കായി അയൽ ജില്ലകളിൽ എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുള്ളത്.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25