കുരുത്തോലയിൽ കരകൗശല വസ്തുക്കൾ നിർമിച്ച് വിദ്യാർഥികൾ
Share
കോട്ടുവള്ളി : കുരുത്തോലയിൽ കൗതുകവസ്തുക്കൾ നിർമിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിച്ച് പ്രവൃത്തിപരിചയ ശില്പശാല. വള്ളുവള്ളി ഗവ.യു.പി. സ്കൂളിലാണ് ‘ഓലപ്പീപ്പി’ എന്നുപേരിട്ട് നടത്തിയ ശില്പശാല വിദ്യാർഥികൾക്ക് ഏറെ അനുഭവമായത്. കുട്ടയും വട്ടിയും തൊപ്പിയും മുതൽ ആമ, പാറ്റ തുടങ്ങിയവയൊക്കെ ഓലയിൽ ഒരുക്കിയത് വിദ്യാർഥികളിൽ ഏറെ കൗതുകം ജനിപ്പിച്ചു. ചേരാനല്ലൂർ സ്വദേശിയായ ഭുവനചന്ദ്രനാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. പ്രധാനാധ്യാപകൻ കെ.ബി. സാബു, സോളസ് ബാലൻ എന്നിവർ പ്രസംഗിച്ചു. പി.ടി.എ., എസ്.എം.സി. അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group