ചിറക്കടവ് : ഉത്സവക്കാലമായാൽ രാഹുലിന്റെ ജീവിതം കാവടിയുടെ വർണപ്പകിട്ടിനൊപ്പം. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിന് ഭക്തരുടെ ഇഷ്ടാനുസരണം കാവടികൾ അലങ്കരിച്ചുകൊടുക്കുന്ന തിരക്കിലാണ് ചിറക്കടവ് പൗവത്തുകവല പടിഞ്ഞാറ്റുംഭാഗം വീട്ടിയാങ്കൽ രാഹുൽ ആർ.നായർ.
ഓരോ വർഷവും നിരവധി കാവടികൾ നിർമിക്കാനും അലങ്കരിക്കാനും ലഭിക്കും. സ്വകാര്യ മൊബൈൽ കമ്പനി ടെക്‌നീഷ്യനാണ്.
ഉത്സവക്കാലമായാൽ ജോലി കഴിഞ്ഞെത്തിയ ഉടൻ ഇദ്ദേഹം കാവടി നിർമാണത്തിന്റെ തിരക്കിലാവും.
വീട്ടിയാങ്കൽ രാമചന്ദ്രൻ നായരുടെയും പദ്മയുടെയും മകനാണ് രാഹുൽ. അച്ഛനിൽനിന്നാണ് ഈ കരകൗശലവിദ്യ അഭ്യസിച്ചത്.
രാമചന്ദ്രൻ നായർ മുൻകാലത്ത് പന്തൽ അലങ്കാരങ്ങളാണുചെയ്തിരുന്നത്. അക്കാലത്ത് കല്യാണങ്ങൾക്കെല്ലാം മണിപ്പന്തൽ വർണക്കടലാസുകൾകൊണ്ട് പൂക്കളും മാലയുമൊരുക്കിയാണ് അലങ്കരിച്ചിരുന്നത്.
ഈ രംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ച രാമചന്ദ്രൻ നായരുടെ പിന്മുറക്കാരനായാണ് രാഹുൽ വർണക്കടലാസുകളോട് കൂട്ടുതുടങ്ങിയത്.
കാവടികളുടെ വളവര(വളഞ്ഞഭാഗം) നിർമിച്ച് അതിൽ മൂന്ന് ചെണ്ടാണ് നിർമിക്കുന്നത്. പടിഞ്ഞാറ്റുംഭാഗം മഹാദേവ കാവടിസംഘത്തിന്റെ ഭാരവാഹികൂടിയാണ് രാഹുൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group