ബുദ്ധസംസ്കാരത്തിന്റെ നേർക്കാഴ്ചകളുമായി ‘കോതായം’ ചിത്രപ്രദർശനം

ബുദ്ധസംസ്കാരത്തിന്റെ നേർക്കാഴ്ചകളുമായി ‘കോതായം’ ചിത്രപ്രദർശനം
ബുദ്ധസംസ്കാരത്തിന്റെ നേർക്കാഴ്ചകളുമായി ‘കോതായം’ ചിത്രപ്രദർശനം
Share  
2024 Nov 11, 08:56 AM
AJMI1
AJMI
AJMI
AJMI
MANNAN

കോട്ടയം : കേരളത്തിന്റെ പ്രാചീന ബുദ്ധസംസ്കാരത്തിന്റെ നേർക്കാഴ്ചകൾ വരച്ച് ഡോ. അജയ് എസ്.ശേഖറും അനിരുദ്ധ് രാമനും. കോട്ടയം ലോഗോസ് ജങ്ഷനിലെ ഡി.സി.കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ‘കോതായം’ ചിത്രപ്രദർശനത്തിലാണ് ബൗദ്ധസംസ്കാരമുണർത്തുന്ന ചിത്രങ്ങളുള്ളത്. 50 ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.


അവയെല്ലാം അക്രിലിക്കിലും മിശ്രമാധ്യമങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രങ്ങൾ കൂടാതെ ഡോ. അജയ് എസ്.ശേഖറെടുത്ത ബൗദ്ധപുരാവസ്തുക്കളുടെ 20 ഫോട്ടോകളും പ്രദർശനത്തിനുണ്ട്. അവയെല്ലാം കേരളത്തിലുടനീളം യാത്രചെയ്ത് ക്യാമറയിൽ പകർത്തിയവയാണ്.


ബുദ്ധിസവുമായിട്ടുള്ള ബന്ധം മൂലമാണ് ‘കോതായം’ എന്ന് പേര് പരിപാടിക്കായി തിരഞ്ഞെടുത്തതെന്ന് അനിരുദ്ധും ഡോ. അജയയും പറയുന്നു. ഗൗതമബുദ്ധനെ സൂചിപ്പിക്കുന്ന പ്രാചീന തമിഴ് പദമാണ് ‘കോത.’ സംസ്കാരിക അധിനിവേശങ്ങളെത്തുടർന്ന് ‘കോതായം’, കോട്ടയുടെ അയം അല്ലെങ്കിൽ കോട്ടയ്ക്ക് അകമായ ‘കോട്ടയം’ ആയി മാറിയെന്നാണ് വ്യാഖ്യാനം. ഇപ്പോഴും കോട്ടയത്തിന്റെ കിഴക്കൻമേഖലയായ ചിറക്കടവ്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയ്ക്ക് പരിഹാസ രൂപേണ ‘കോത്താഴം’ എന്ന് പറയാറുണ്ട്. ബുദ്ധരെ അപരവത്കരണത്തിലൂടെ പരിഹാസവത്കരിച്ച് ഇല്ലായ്മ ചെയ്തതിന്റെ ഭാഷാ അടയാളമാണ് ‘കോതായം’.


ഗാന്ധിനഗർ അഖിലയിൽ ഡോ. അജയ് എസ്. ശേഖർ, കാലടി സംസ്കൃതസർവകലാശാലയിൽ ഇംഗ്ളീഷ് വിഭാഗം അസോ. പ്രൊഫസറും അവിടത്തെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റ‍ഡീസിന്റെ ഫൗണ്ടർ കോഡിനേറ്ററുമാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് മിത്രയിൽ അനിരുദ്ധ് രാമൻ തൊടുപുഴ ഡയറ്റിലെ കലാ അധ്യാപകനാണ്.


‘കോതായം’ ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. അജു കെ.നാരായണൻ മുഖ്യഭാഷണം നടത്തി. ലക്ഷ്മി സ്നേഹലത, എം.ആർ.രേണുകുമാർ, ആർട്ടിസ്റ്റ് ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കലാചരിത്രകാരിയും ഗവേഷകയുമായ അമലു കലാസംവാദം നടത്തി. തിങ്കളാഴ്ച മൂന്നിന് കെ.ജി.കൃഷ്ണകുമാർ, വൈകീട്ട് അഞ്ചിന് അഡ്വ. കെ.അനിൽകുമാർ എന്നിവർ സംവാദത്തിലേർപ്പെടും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എം.ആർ.രേണുകുമാർ കാവ്യഭാഷണം നടത്തും. ബുധനാഴ്ച വൈകീട്ട് നാലിന് വി.വി.സ്വാമിയും അഞ്ചിന് മനോജ് കുറൂരും സംവദിക്കും. സമാപനദിവസമായ 13 വരെ രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയുള്ള ചിത്രപ്രദർശനത്തിലേക്ക്‌ പ്രവേശനം സൗജന്യമാണ്.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI