‘രവികിരണം’ വേറിട്ട കലാസൃഷ്ടികളുടെ ഗാലറി

‘രവികിരണം’ വേറിട്ട കലാസൃഷ്ടികളുടെ ഗാലറി
‘രവികിരണം’ വേറിട്ട കലാസൃഷ്ടികളുടെ ഗാലറി
Share  
2024 Nov 06, 08:44 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വളയം: കോവിഡിന്റെ ഏകാന്തതയിൽ നാട് പകച്ചുനിന്ന സമയം, വളയം ചെക്കോറ്റയിലെ ‘രവികിരണം’ വീട്ടിൽ പ്രീതി രാധേഷ് എന്ന വീട്ടമ്മ തന്നിലെ ചിത്രകാരിയെ രാകിമിനുക്കി. വ്യത്യസ്തമായ സങ്കേതങ്ങളിൽ അവർ വർണവസന്തം തീർത്തു. ആ സർഗസഞ്ചാരം കോവിഡിനുശേഷവും തുടരുമ്പോൾ രവികിരണം ഇന്ന് കലയുടെ സുവർണകിരണങ്ങളാൽ സമ്പന്നം. 500-ലേറെ കലാസൃഷ്ടികളാണ് പ്രീതിയുടെ കരവിരുതിൽ വിരിഞ്ഞത്.


കോഫി പെയിന്റിങ്‌, മിക്സഡ് മീഡിയ, ഫാബ്രിക് പെയിന്റിങ്‌, പ്രിന്റ് വർക്ക്, ഗ്ലാസ് പെയിന്റിങ്‌, ബോട്ടിൽ ആർട്ട്, കേരള മ്യൂറൽ, ഫിംഗർ പെയിന്റിങ്‌, നൈഫ് ആർട്ട്, ത്രീഡി ലൈനർ വർക്ക്, കാഞ്ഞോൾ ആർട്ട് തുടങ്ങി വ്യത്യസ്ത സൃഷ്ടികൾ. ചിത്രകലയിൽ തന്റേതായ വീക്ഷണങ്ങളിലൂടെ വേറിട്ടസങ്കേതങ്ങൾ അതിശയിപ്പിക്കുന്നരീതിയിലാണ് ഈ യുവചിത്രകാരി അവതരിപ്പിച്ചിരിക്കുന്നത്.


പഠനകാലത്ത് ചെറിയതോതിൽ ചിത്രങ്ങളും മറ്റും തീർത്തിരുന്നു. ആലപ്പുഴ ചേർത്തല സ്വദേശിനിയായിരുന്ന പ്രീതി 2010-ൽ പ്രവാസി ബിസിനസുകാരനായ വളയം നരിപുതിയോട്ടിൽ ആർ.ആർ. രാധേഷിനെ വിവാഹംചെയ്തശേഷമാണ് വളയത്തെത്തിയത്. പിന്നീട് ബഹ്‌റൈൻ കമ്പനിയിൽ എച്ച്.ആർ. മാനേജറായി ആറുവർഷം ജോലിചെയ്തു. തിരിച്ച് നാട്ടിലെത്തിയശേഷം വടകര കാപ്‌കോസ് ബാങ്ക് ജീവനക്കാരിയായെങ്കിലും പിന്നീട് ജോലിയൊഴിവാക്കി. കാപ്‌കോസിലിരിക്കെ സംസ്ഥാന സഹകരണ കോൺഫറൻസിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു.


താൻ മുൻപുവരച്ച വർണചിത്രങ്ങൾ കോവിഡ് സമയത്ത് വീട് വൃത്തിയാക്കുന്നതിനിടെ ലഭിച്ചപ്പോഴാണ് വർണങ്ങളുടെ ലോകത്തേക്ക് പതിയെ കയറിവന്നത്. ചിത്രകാരരുടെ ഓൺലൈൻ കൂട്ടായ്മയിലൂടെ തന്റെ കഴിവുകൾ തേച്ചുമിനുക്കിയെടുത്തു. ശ്രീ ബുദ്ധന്റെ മിക്സഡ് മീഡിയാ ചിത്രം പൂർത്തിയാക്കിയായിരുന്നു തുടക്കം.


ചിത്രകാരക്കൂട്ടായ്മ ഒരുക്കിയ ഒരുമണിക്കൂർ ചിത്രരചനയിൽ സ്വർണമെഡലും ഇന്റർനാഷണൽ കലാരത്ന അവാർഡും കരസ്ഥമാക്കി. ഇതിനിടെ, ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിൽ ഒട്ടേറെ ശിഷ്യരെയും സൃഷ്ടിച്ചു.


അടുക്കളയിലും മറ്റുമുള്ള ഉപയോഗംകഴിഞ്ഞ വസ്തുക്കളാണ് പ്രീതി കലാസൃഷ്ടിക്കായി ഉപയോഗിച്ചതിൽ ഏറെയും. തവകൾ, പാത്രങ്ങൾ, ബൾബ്, പൂട്ട്, പൊട്ടിയ ചെരാതുകൾ, ചിരട്ട, തുടങ്ങിയവയിലെല്ലാം പുതുരൂപങ്ങൾ പിറന്നു.


ചിത്രരചനയിൽ വഴികാട്ടികളില്ലാതെ കൊറിയൻ, ജപ്പാനീസ് ആർട്ടുകളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കരകൗശല പരമ്പരാഗതകലകളും സ്വായത്തമാക്കി വർണങ്ങളിലൂടെ പുനർജന്മം നൽകിയിട്ടുണ്ട്. ഹ്യൂമൺ റിസോഴ്‌സ് മാനേജ്‌മെന്റിലും കസ്റ്റമർ റിലേഷനിലുമായി എം.ബി.എ. ബിരുദധാരികൂടിയാണ് പ്രീതി. മക്കൾ കൃഷ്ണ പ്രസാദും കാർത്തികേയ പ്രസാദും.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25