കേരള ട്രാവൽ മാർട്ട് 2024-ടൂർ ഓപ്പറേറ്റർമാരുടെ സംഘം
സർഗാലയയിൽ
വടകര : കൊച്ചിയിൽ നടന്ന അന്താരാഷ്ട വിനോദസഞ്ചാര പരിപാടിയായ കേരള ട്രാവൽ മാർട്ട് 2024നു എത്തിയ യു.എസ്.എ, യു.കെ, ഫ്രാൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കൂടാതെ ദില്ലി, യു.പി, ഒറീസ, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചേർന്നുള്ള 26 അംഗ ടൂർ ഓപ്പറേറ്റർമാരുടെ സംഘം സർഗാലയയിലെത്തി. സർഗാലയയിലെ കരകൗശല നിർമ്മാണ യൂണിറ്റുകളും കൂടാതെ എല്ലാ വിനോദസഞ്ചാര സൗകര്യങ്ങളും വിലയിരുത്തിയ സംഘം സർഗാലയയെയും വടക്കൻ കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി യാത്രാ പാക്കേജുകൾ തയ്യാറാക്കി വിപണനം ചെയ്യാമെന്ന് അറിയിച്ചു.
സർഗാലയയിൽ നിന്നും കേരളീയ സദ്യ കഴിച്ച സംഘാംഗങ്ങൾ 2024 ഡിസംബർ 20 മുതൽ 2025 ജനുവരി 6 വരെ നടക്കുന്ന 12മത് വാർഷിക മേള - സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേളക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാമെന്നും അറിയിച്ചു. കെ.ടി.എം പോസ്റ്റ് മാർട്ട് അംഗങ്ങളെ യു.എൽ.സി.സി.എസ് ഡയറക്ടർ ശ്രീ.വി.കെ.അനന്തൻ, സർഗാലയ ജനറൽ മാനേജർ ശ്രീ.ടി.കെ.രാജേഷ്, സർഗാലയ ക്രാഫ്ട്സ് ഡിസൈനർ ശ്രീ.കെ.കെ.ശിവദാസൻ, സർഗാലയ മാനേജർ - ഓപ്പറേഷൻസ് ശ്രീ.അശ്വിൻ.ആർ, സർഗാലയ മാനേജർ - ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ശ്രീ.നിപിൻ.എസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. കൊച്ചിയിലെ സാമുദ്രിക കൺവെൻഷൻ സെന്റററിൽ സെപ്റ്റംബർ 26 മുതൽ 29 വരെ നടന്ന പന്ത്രണ്ടാമത് എഡിഷൻ കെ.ടി.എമ്മിൽ സർഗാലയ സ്റ്റാളൊരുക്കിയിരുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group