കൈത്തറി പൈതൃകോത്സവം -
"സർഗാടെക്സ് 2024" ശ്രീമതി.
ശ്രീജ സുബോധ് കേരള ഹാൻഡ്‌ലൂം
ക്വീൻ മത്സര വിജയി
സർഗാലയയിൽ ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന മികച്ച പ്രദർശന വിപണന മേള, ഹാൻഡ്‌ലൂം ബിസിനസ്സ് ടു ബിസിനസ്സ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ, “കേരള ഹാൻഡ്‌ലൂം ക്വീൻ” ഓൺലൈൻ വീഡിയോ റീൽ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികൾ
"
സർഗാടെക്സ് 2024" ഭാഗമായി ഒരുക്കിയിരുന്നു. സർഗാടെക്സ് ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ റീൽ മത്സര എൻട്രികളിൽ നിന്നും ജൂറി തെരഞ്ഞെടുത്ത മത്സര വിജയിക്കുള്ള സമ്മാനദാന ചടങ്ങു സർഗാലയയിൽ 20.09.2024നു നടന്നു.
സർഗാലയ രാജാരവിവർമ്മ ഹാളിൽ കേരള ഹാൻഡ്‌ലൂം ക്വീൻ വീഡിയോ റീൽ മത്സര വിജയി പാലക്കാട് സ്വദേശി ശ്രീമതി. ശ്രീജ സുബോധ്, മുഖ്യാതിഥി വടകര ആർ.ഡി.ഒ ശ്രീമതി. ഷാമിൻ സെബാസ്റ്റ്യനിൽ നിന്നും സമ്മാനം സ്വീകരിച്ചു.
സർഗാലയ ജനറൽ മാനേജർ ശ്രീ. ടി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർഗാലയ ഹോസ്പിറ്റാലിറ്റി മാനേജർ ശ്രീ. എം.ടി.സുരേഷ് ബാബു സ്വാഗതവും സർഗാലയ ഓപ്പറേഷൻസ് മാനേജർ ശ്രീ.അശ്വിൻ. ആർ നന്ദിയും പറഞ്ഞു.
സർഗാലയ മാനേജർ - ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ശ്രീ.നിപിൻ.എസ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group