ഇന്ന് ഒക്ടോബർ 25. ലോക കലാകാര ദിനം

ഇന്ന് ഒക്ടോബർ 25. ലോക കലാകാര ദിനം
ഇന്ന് ഒക്ടോബർ 25. ലോക കലാകാര ദിനം
Share  
2023 Oct 25, 11:36 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

.

1881 ഒക്ടോബർ 25 ന് സ്പെയിനിൽ ജനിച്ച വിശ്വവിഖ്യാത ചിത്രകാരൻ

പാബ്ലോ പിക്കാസോയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 25 ലോക കലാകാരദിനമായി ( International Artist Day ) ആചരിക്കുന്നത്.

ഒരിക്കൽ ഒരു ഫങ്ഷനിൽ പിക്കാസോ അതിഥിയായി എത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരു അതിസമ്പന്നയായ സ്ത്രീ ചോദിച്ചു. " അങ്ങ് എന്നെയൊന്നു വരയ്ക്കുമോ? "

വെറും അഞ്ച് മിനിറ്റു കൊണ്ട് പിക്കാസോ അവരുടെ ചിത്രം വരച്ച് നൽകി. പിക്കാസോയുടെ സെക്രട്ടറി ഉടൻതന്നെ ചിത്രം വരച്ചതിന്റെ പ്രതിഫലമായി ലക്ഷക്കണക്കിന് രൂപയുടെ ബില്ല് എഴുതി കോടീശ്വരിയായ സ്ത്രീക്ക് നൽകി. അവർ അത്ഭുതത്തോടെയും തെല്ല് നീരസത്തോടെയും പിക്കാസോയോട് ചോദിച്ചു.

" അഞ്ച് മിനിറ്റ് കൊണ്ട് താങ്കൾ ഈ ചിത്രം പൂർത്തിയാക്കിയല്ലോ? വെറും അഞ്ച് മിനിറ്റ് ജോലിയ്ക്കാണോ ഇത്രയധികം വലിയ തുക പ്രതിഫലം ചോദിച്ചത്? "

പിക്കാസോയുടെ മറുപടി ഇങ്ങനെയായിരുന്നു.

"മാഡം! അഞ്ച് മിനിറ്റുകൊണ്ട് ഞാൻ ചിത്രം വരയ്ക്കുന്നതേ മാഡം കണ്ടുള്ളു! എന്റെ ജീവിതത്തിന്റെ 50 വർഷം ഇതിനായി ചെലവഴിച്ചിട്ടാണ് ഞാൻ 5 മിനിറ്റു കൊണ്ട് ഒരാളെ വരക്കാൻ പഠിച്ചത് "

പിക്കാസോയുടെ കുറിക്കുകൊള്ളുന്ന മറുപടി കേട്ട കോടീശ്വരി അദ്ദേഹം ആവശ്യപ്പെട്ടതിനേക്കാളും പണം നൽകി അദ്ദേഹത്തെ സന്തുഷ്ടനാക്കി എന്നതാണ് കഥ!

ജനിച്ചത് നമ്മുടെ കൊച്ചു കേരളത്തിൽ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ 

 പാബ്ലോ പിക്കാസോയെപ്പോലെ ചിത്രകല കൊണ്ട് സഹസ്രകോടീശ്വരൻ ഒന്നും ആകാൻ കഴിഞ്ഞില്ലെങ്കിലും ചിത്രകലാരംഗതത്ത് പിക്കാസോയെപ്പോലെ തന്നെ വേറിട്ട തനതുപരീക്ഷണങ്ങൾ നടത്തുന്ന ഒരു മലയാളി നമുക്കിടയിലുണ്ട് 

'വരയരങ്ങ്' എന്ന പേരിൽ സ്വന്തമായൊരു തനതു കലാരൂപം സൃഷ്ടിച്ച് ഇരുപത്തിലധികം ലോകരാജ്യങ്ങളിലായി പതിനായിരത്തോളം വേദികളിൽ അവതരിപ്പിച്ച ജിതേഷ്ജി എന്ന അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനെ കലാസാക്ഷരതയുള്ള മലയാളി ഇനിയുമേറെ ആഴത്തിൽ അറിയേണ്ടതുണ്ട്. ആർട്ട് ഗാലറിയിലും അച്ചടി മാദ്ധ്യമത്തിലും ഒതുങ്ങിനിന്ന ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കി മാറ്റിയ മലയാളിയാണ് 'ജീ' എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന ജിതേഷ്ജി. പി എസ് സി മത്സര പരീക്ഷകളിലും പൊതുവിജ്ഞാന പരീക്ഷകളിലും പതിവായി ചോദിക്കുന്ന പേരാണ് ജിതേഷ്ജിയും 'വരയരങ്ങും' . കുഞ്ചൻ നമ്പ്യാർ 'ഓട്ടൻതുള്ളൽ' ആവിഷ്കരിച്ചത് പോലെയും കൊട്ടാരക്കര തമ്പുരാൻ 'കഥകളി' ആവിഷ്കരിച്ചത്‌ പോലെയും ഗുരു ഗോപിനാഥ് 'കേരളനടനം ' ആവിഷ്കരിച്ചത് പോലെയുമൊക്കെ സ്വന്തമായൊരു തനതുകലാരൂപം സൃഷ്ടിച്ച് ആയിരക്കണക്കിന് അരങ്ങുകൾക്ക് പ്രിയങ്കരനായൊരാൾ ഈ നൂറ്റാണ്ടിൽ ജിതേഷ്ജിയെപ്പോലെ മറ്റാരും തന്നെ മലയാളക്കരയിൽ ഇല്ല എന്നുതന്നെ ഉറപ്പിച്ചുപറയാം! 

ജിതേഷ്ജിയെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കലാഗവേഷകർക്കും പി എസ് സി / യു പി എസ് സി മത്സരപരീക്ഷാർത്ഥികൾക്കുമായി അദ്ദേഹത്തിന്റെ ലഘുജീവചരിത്രകുറിപ്പ് ചുവടെ ചേർക്കുന്നു.


capture

വരയെ അരങ്ങിന്റെ ഉത്സവമാക്കിയ ചിത്രകാരനെ അടുത്തറിയാൻ :

    #jiTHESHji


കലാപ്രകടനത്തിനു ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം വ്യൂസ് നേടിയ ആദ്യമലയാളി. 2008 ൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇരു കൈകളും ഒരേസമയം ഉപയോഗിച്ച് 50 സെലിബ്രിറ്റി കാർട്ടൂണുകൾ വരച്ച് വേഗവരയിൽ റെക്കോർഡ് സൃഷ്ടിച്ച ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് തനത് കലാരൂപത്തിന്റെ ആവിഷ്കർത്താവ് പബ്ലിക് സർവീസ് കമ്മീഷൻ ( PSC ) മത്സരപരീക്ഷകളിൽ ഇദ്ദേഹത്തെപ്പറ്റി പലതവണ ചോദിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പത്ത് ലക്ഷം പേരോളം എഴുതിയ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലും ഇദ്ദേഹത്തേപ്പറ്റി ചോദിച്ചു.

അമേരിക്കയിലെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലോകത്തെ ടോപ് ഓൺലൈൻ സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ Ranker.com ന്റെ Top 100 Celebrity List ൽ ഇടം നേടിയ ഇന്ത്യൻ ചിത്രകാരൻ. 

300 ലേറെ വർഷങ്ങളിലെയും 366 ദിവസങ്ങളിലെയും പ്രധാന സംഭവങ്ങൾ, പതിനായിരത്തിലേറെ PSC / UPSC ചോദ്യോത്തരങ്ങൾ തുടങ്ങിയ അനേകായിരം information & data ഓർമ്മയിൽ നിന്നു പറയുന്ന Super Memoriser & Brain Power Trainer. മനുഷ്യമസ്തിഷ്കത്തിന്റെ അവിസ്മരണീയമായ വിവരസംഭരണശേഷിയെകുറിച്ച് നിരന്തരപരീക്ഷണ ഗവേഷണങ്ങൾ നടത്തുന്ന നിസ്തുലനായ ജ്ഞാനാന്വേഷി.

കേരള സർവ്വകലാശാല മുൻ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, യു ജി സി യുടെ കോളേജ് അദ്ധ്യാപക ട്രെയിനർ & വിസിറ്റിംഗ് ഫാക്കൽട്ടി മെമ്പർ. രാജ്യത്തെ പ്രമുഖ സിവിൽ സർവീസ് അക്കാദമികളിലെ GK & Current Affairs പരിശീലകൻ.

കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ.

 ഇരുപതിലധികം ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വരയരങ്ങ് സ്റ്റേജ് ഷോ അവതരിപ്പിച്ച് ചരിത്രം കുറിച്ച ലോകസഞ്ചാരിയായ പെർഫോമിംഗ്‌ ചിത്രകാരൻ.

 മലയാളത്തിലെ മുൻനിര നർമ്മ മാസികയായിരുന്ന 'ചിരിച്ചെപ്പ്' കാർട്ടൂൺ മാസികയുടെ മുഖ്യപത്രാധിപരായും 

ഒരു പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലും 100 ലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ' , 'കുട്ടിക്കവിതകളും കാർട്ടൂൺ പഠനവും' , 'കാർട്ടൂൺ -കാരിക്കേച്ചർ വരക്കാൻ പഠിക്കാൻ' എന്നിവയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാനകൃതികൾ.

കേരള നിയമസഭയിലും ഗോവ രാജ്ഭവനിലുമടക്കമുള്ള പ്രമുഖയിടങ്ങളിൽ ഇംഗ്ലീഷിൽ സചിത്രപ്രഭാഷണം നടത്തി ശ്രദ്ധേയനായ Pictorial Speaker. 'മണ്ണുമര്യാദ', 'ജലസാക്ഷരത', പുഴയറിവ്, പ്രകൃത്യോപാസന, സഹജീവിസ്നേഹം എന്നിവ പ്രചരിപ്പിക്കുന്ന ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം & EcOsOphy Biodiversity Center സ്ഥാപകനും ഡയറക്‌ടറും. ഏക്കറുകണക്കിനു സ്ഥലത്ത് സ്വന്തമായി കാടുവെച്ചുപിടിപ്പിച്ചും സംരക്ഷിച്ചും പോരുന്ന പാരിസ്ഥിതിക ദാർശനികൻ. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ ' എന്ന കഥയുടെ ഇൻസ്റ്റലേഷൻ ആർട്ടായ ഹരിതാശ്രമത്തിൽ അനേകം പക്ഷി മൃഗാദികൾക്കൊപ്പം സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും സഹവർത്തിത്വത്തിന്റെയും നേർക്കാഴ്ച്ച പകർന്നുള്ള Eco- Philosophical തനതുജീവിതശൈലി സ്വീകരിച്ചിരിക്കുന്ന അപൂർവവ്യക്തിത്വം.

3db0317f-48b7-4a5a-96fc-e7e2b276a818

ന്യൂ ജൻ കാമ്പസുകളെ ത്രസിപ്പിക്കുന്ന മാസ്മരിക interactive & infotainment ഉദ്ഘാടനശൈലിയുമായി ജിതേഷ്ജി

പോസ്റ്റ്‌ കൊറോണ കാമ്പസുകൾ ഒക്കെ ഇപ്പോൾ വേറെ ലെവലാണ്. അവിടെയൊക്കെ ഇപ്പോൾ പഴയ തലമുറയ്ക്ക് പിടിച്ചാൽ കിട്ടാത്തൊരു ന്യു ജൻ vibe ആണ്. അത് തിരിച്ചറിഞ്ഞ് കാമ്പസിനെ ഇളക്കി മറിക്കാൻ പ്രാപ്തിയുള്ളവർ വിരലിൽ എണ്ണാൻ മാത്രമേയുള്ളൂ ഇന്നീ കൊച്ചു കേരളത്തിൽ. അതിൽ ടോപ്പ് റാങ്കറാണ് ജിതേഷ്ജി എന്ന വരയൻപുലി. മിന്നൽ വേഗവരയ്ക്കൊപ്പം ആളെ പിടിച്ചിരുത്തുന്ന നർമ്മം തുളുമ്പുന്ന അത്യാകർഷക സംഭാഷണശൈലിയും

ബ്രെയിൻ പവർ / മെമ്മറി പവർ ട്രിക്കുകളും 

 ബി ജി എം ഉം സിനിമാറ്റിക് ഡാൻസിന്റെ ചടുലൻ ചുവടുകളും ആക്ഷനും ഒക്കെയായി ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ കാണുന്ന പ്രതീതിയാണ് jiTHESHji യുടെ interactive & infotainment ഉദ്ഘാടനശൈലിയ്ക്ക്. കലാപ്രകടനത്തിന് ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യമലയാളി എന്ന നിലയിലും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ എന്ന നിലയിലും ആഗോളശ്രദ്ധനേടിയ വ്യക്തിത്വമാണ് സൂപ്പർ മെമ്മറൈസർ കൂടിയായ ജിതേഷ്ജിയുടെത് .

For details : whatsapp: 8281188888

jEE iNfOTaiNmEnT

f8b4b177-8a63-461d-9682-2f355b2982a8
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25