വരവേഗവിസ്മയത്തിലൂടെ കലഞ്ഞൂർ സ്കൂൾ കലോത്സവം ഉദ്ഘാടനം.

വരവേഗവിസ്മയത്തിലൂടെ   കലഞ്ഞൂർ സ്കൂൾ കലോത്സവം  ഉദ്ഘാടനം.
വരവേഗവിസ്മയത്തിലൂടെ കലഞ്ഞൂർ സ്കൂൾ കലോത്സവം ഉദ്ഘാടനം.
Share  
2023 Oct 17, 05:46 PM
vtk
PREM

വരയെ ഓർമ്മയുടെയും അറിവിന്റെയും വിസ്മയത്തിന്റെയും 

കാർണിവലാക്കി ജിതേഷ്‌ജി 

   

വിരൽ ഞൊടിക്കുന്ന വേഗത്തിൽ 'ബീസ്റ്റിലെ' നായകൻ വിജയ്. ടൈഗർ മുത്തുവേൽ പാന്ധ്യനായി രജനീകാന്ത്‌. വരയൻ പുലിവേഗത്തിൽ പുലി മുരുകനായി മോഹൻലാൽ! പുതിയതലമുറയെ ഇളക്കി മറിച്ച് റോക്കിംഗ് സ്റ്റാർ 'കെ ജി എഫ് ' നായകൻ റോക്കി ഭായ്. കണ്ണും പൂട്ടി നിന്ന് ക്യാൻവാസിലേക്ക് ഒരു നിമിഷം പോലും നോക്കാതെ ഓഡിയൻസിലേക്ക് മുഖം തിരിച്ചു വെച്ച് ഇടം കൈകൊണ്ട് ക്യാൻവാസിലേക്ക് ബ്രഷ് വെറുതെ വീശിയപ്പോൾ വിരിഞ്ഞത് ജവഹർ ലാൽ നെഹ്‌റു. പുതുതലമുറ അക്ഷരാർത്ഥത്തിൽ ആവേശംകൊണ്ട് ആറാടിയ മാസ്മരിക വേഗവിരൽ പ്രകടനമായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിയുടെത്! ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്‌കൂളായ കലഞ്ഞൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ കലോത്സവം ഉദ്ഘാടനം വേഗവര മാന്ത്രികൻ ജിതേഷ്ജിയുടെ വരവോടെ ന്യു ജൻ ഭാഷയിൽ പറഞ്ഞാൽ മാസ്സായി! രാവിലെ സ്കൂളിലെത്തിയ ജിതേഷ്ജിയ്ക്ക് അദ്ധ്യാപക- രക്ഷകർത്തൃസമിതിയുടെയും സ്ഥലത്തെ ജനപ്രതിനിധികളുടെയും ആഭിമുഖ്യത്തിൽ സ്കൂൾ കവാടം മുതൽ ഓഡിറ്റോറിയം വരെ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. സ്കൂൾ പ്രിൻസിപ്പൽ സക്കീന ടീച്ചർ, ഹെഡ്മാസ്റ്റർ ഗോപകുമാർ, വി എച്ച് എസ് സി പ്രിൻസിപ്പൽ ലാലി ടീച്ചർ, പി ടി എ പ്രസിഡന്റ് മഞ്ജു ബിനു, പി ടി എ വൈസ് പ്രസിഡന്റ് പ്രശാന്ത്‌ കോയിക്കൽ അദ്ധ്യാപകരായ സജയൻ ഓമല്ലൂർ, പ്രദീപ് കലഞ്ഞൂർ, സിബി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബീന പ്രഭ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ ജിതേഷ്ജിയെ മെമെന്റോ നൽയും ചിത്രകാരൻ ജിനീഷ് പീലി ചിത്രം വരച്ചുസമർപ്പിച്ചും ജിതേഷ്ജിയെ ആദരിച്ചു. 

 കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ, ജനപ്രതിനിധികളായ എസ് പി സജൻ, സിന്ധു സുദർശൻ പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.  പ്ലസ് റ്റു വിന് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

780b6cf4-3360-4117-abe1-7012bee41e25
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI