തലശ്ശേരി: വ്യക്തിയുടെ ശക്തിയിലും ,വ്യക്തിത്വത്തിൻ്റെ വികാസത്തിലും വിശ്വാസമർപ്പിച്ച ഏകാന്തപഥികനായിരുന്നു ഇന്നലെ വർണ്ണ ലോകത്തോട് വിട പറഞ്ഞവിഖ്യാതചിത്രകാരൻ കെ.പി.വത്സരാജ് .
ചിത്രകലയിലെ റാഡിക്കൽ പെയിൻ്റെർസിലെ ഏറ്റവും ശക്തമായ ഇളം മുറ കണ്ണിയായിരുന്നു വത്സരാജ്
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ പഠനത്തിന് ശേഷം, ബറോഡഎംഎസ്.യൂണിവേർസിറ്റിയിലും ,പിന്നീട് ശാന്തിനികേതനിലുമെത്തിയ ഈ കലാകാരൻ, കൃഷ്ണ കുമാറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രാജ്യത്തെ റാഡിക്കൽ പെയിൻ്റിങ്ങിൽ ശ്രദ്ധേയനായത്. അന്വേഷണത്തിലൂടെ, ചിന്തയിലൂടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണമാണ് വത്സ രാജിൻ്റെ ജീവിതസങ്കൽപ്പം ഇന്ത്യാടുഡേയിലും.തമിഴകത്തെചോളമണ്ഡലത്തിലും, മാഹിമലയാള കലാഗ്രാമത്തിലും, ഒടുവിൽ ചെന്നൈയിലെ ചെട്ടിനാട് ഗ്രൂപ്പിലെ കലാവിഭാഗത്തിലുമെല്ലാം തൻ്റെ സർഗ്ഗ പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കിയ വത്സരാജിനെ പക്ഷെ, കലാലോകം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതാനാവില്ല. ഭാരതിയദർശനത്തിൻ്റെ ആത്മാവിനെ ആവാഹിക്കാൻ കഴിഞ്ഞ ഈ കലാകാരൻ്റെ സൃഷ്ടിക്കളിലെവ്യതിരിക്തമായ വൈവിധ്യതയും, വ്യതിയാനങ്ങളും,വർണ്ണങ്ങളെ വിശുദ്ധിയോടെ പ്രയോഗിക്കാനുള്ള സിദ്ധിയുംഅനിതരസാധാരണമാണ്. മൂർത്തമായ രചനകളിൽ പോലും അമൂർത്തതയുടെ ഒരു സ്പർശം ഉൾച്ചേർന്നിരിക്കുമെന്ന് പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ വിലയിരുത്തുന്നു. വ്യവസ്ഥാപിതവും, ക്രമാനുഗതവും, സുചിന്തിതവുമായ രീതിയിൽ ചിത്രതലങ്ങളെ അനാവരണം ചെയ്യുന്ന ഒരു സമീപനതന്തവും അദ്ദേഹം സ്വീകരിച്ചിരുന്നുവെന്ന് ആദ്യകാല രചനകൾ അടിവരയിടുന്നു.
ഏകാന്തതയേയും, മൗനത്തേയും ഏറെ പ്രണയിച്ച ഈ പ്രതിഭ,
തന്റെ മനോഹരങ്ങളായ ചിത്രങ്ങളെ രഹസ്യമായി സൂക്ഷിക്കുവാനും, കലയുടെ മറ്റ് പൊതു ഇടങ്ങളിൽ നിന്നും അന്യനായിരിക്കാനും ആഗ്രഹിച്ചു.
പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ 'കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ തന്നിൽ നിന്നും കലയിൽ നിന്നും ഞാൻ അന്യനായിരുന്നു' എന്ന് പറയാനാണ് വത്സരാജ് ശ്രമിക്കുക. പക്ഷേ വത്സരാജ് ആ കാലമത്രയും സർഗ്ഗ നിർമ്മിതികളിൽ തന്നെയായിരുന്നുവെന്നതാണ് സത്യം .
മറ്റാരും കാണരുത് എന്ന് വത്സരാജ് ആഗ്രഹിച്ച തൻ്റെ കലാ സൃഷ്ടികൾ ഒരുതരത്തിൽ വിശ്വാസവഞ്ചനകൾ ആകാം. പക്ഷേ അവയെ സർഗ്ഗ ലോകത്തിലെ ദിവ്യമായവിശ്വാസവഞ്ചനകൾ എന്ന് വേണം കരുതാൻ.
വത്സരാജ് മലയാള കലാഗ്രാമത്തിൽ പ്രിൻസിപ്പലായിരുന്ന വേളയിൽ നടത്തിയ ശിഷ്യരുടെ രചനകളും, കേമ്പുകളുമെല്ലാം വേറിട്ട അനുഭവങ്ങൾ തന്നെയായിരുന്നുവെന്ന് പ്രശസ്ത ചിത്രകാരനും, ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാനുമായ സുരേഷ് കൂത്തുപറമ്പ് ഓർക്കുന്നു. ഭാരതീയചിത്രകലയ്ക്ക് വത്സരാജ് നൽകിയ സംഭാവനകൾ പഠിക്കാതെ പുതുതലമുറയ്ക്ക് കടന്നു പോകാനാവില്ല.
തോരാത്ത പെരുമ്പറ തീർത്ത് വളവിൽ
കുറുംബ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
മാഹി : 'കടലോര ദേശങ്ങളെയാകെ നൂറ്റി ഒന്ന് വാദ്യകലാകാരന്മാർ പഞ്ചവാദ്യത്തിൽ കൊട്ടിക്കയറി ഉണർത്തിയതോടെ, വളവിൽ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിന് പ്രൗഢമായ തുടക്കം. പെരുമഴയ്ക്കൊപ്പം പെരുമ്പറയുമായതോടെ പ്രകൃതി തന്നെ ചടുല താളമേളങ്ങളിൽ ആനന്ദനിർവൃതി ചൊരിഞ്ഞു.
ഇനി 18 ന് ഉച്ചവരെ ക്ഷേത്രത്തിന് മഹോത്സവത്തിൻ്റെ രാപകലുകൾ - കന്നി സംക്രമ മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഇന്നലെ കാലത്ത് കൊടിയേറ്റത്തിന് ശേഷം വൈകുന്നേരം 6 മണിക്ക് പഞ്ചാരിമേളം അരങ്ങേറി.രാത്രി 8 മണിക്ക് ദേശവാസികളായ കുട്ടികളുടെ നൃത്തനൃത്യങ്ങൾ
15 ന് രാത്രി 8.30 ന് ദേശവാസികളായ വനിതകളുടെ തിരുവാതിര 9 മണിക്ക് സംസ്കാരിക സമ്മേളനം
അഡ്വ. പി.കെ വത്സരാജ്
ഉദ്ഘാടനം ചെയ്യും. ഡോ.മഹേഷ് മംഗലാട്ട് . അനിത സോമൻ എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി കളെയും ആദരിക്കും രാത്രി 10 മണിക്ക് നാടൻപാട്ട് . 16 ന് ഉച്ചയ്ക്ക് 12 മണിക്ക് അനദാനം. രാത്രി 10 ന് ഗാനമേള.
17 ന് ഉച്ചയ്ക്ക് 12 മണിക്ക് പാൽ എഴുന്നള്ളത്ത് . 12.30 ന് പൊങ്കാല.
വൈകുന്നേരം 4 മണിക്ക് വാൾ എഴുന്നള്ളത്ത് . രാത്രി 11 മണിക്ക് ഗുരുസി തർപ്പണം
18 ന് രാവിലെ 11 മണിക്ക് പൊട്ടൻ ദൈവത്തിന്റെ പുറപ്പാട് ഉച്ചയ്ക്ക് 1 മണിക്ക് കരിയടി തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
ചിത്രവിവരണം.101 വാദ്യകലാകാരന്മാരുടെ പഞ്ചാരിമേളം
അബാടിയിൽ സി പി സജിത്(38 ) നിര്യാതനായി .
തലശേരി. :മണ്ണയാട് നബ്യാർ പീടികയ്ക്ക്. സമീപം നെഞ്ച് വേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം . ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ്) തലശ്ശേരി യൂണിറ്റ് സെക്രട്ടറി ആണ്
പരേതരായഗൗതമൻ രമ ദബതികളുടെ മകനാണ്
ഭാര്യ :- സനിഷ ,
മക്കൾ: - ത്രയംബക്, അഭിമന്യു .സഹോദരി: സജിനി
മാഹിയിലും അവധി
മാഹി:കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും, നാളെയും അവധിയായിരിക്കും
കളിക്കിടയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
തലശ്ശേരി: കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു.
സൈദാർ പള്ളിക്കടുത്ത അച്ചാരത്ത് റോഡിലെ ശുയീസിൽ മുഹമ്മദ് ഷെസിൻ സിറാജാണ് (12) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടം. കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റതിനെ
തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. തലശ്ശേരി ചേറ്റംകുന്നിലെ ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിലെ ഏഴാം തരം വിദ്യാർഥിയാണ്.
കെ.വി. സിറാജ് - സഹലത്ത് ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ജെസിൻ സിറാജ്, ഇൻസ സെഹക്ക്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ളുഹറിന് ശേഷം സൈദാർ പള്ളി ഖബർസ്ഥാനിൽ.
പെരുന്താറ്റിൽ ശിവപുരോട്ട് ക്ഷേത്രത്തിൽ
ധ്വജപ്രതിഷ്ടാ തൈലാധിവാസ ചടങ്ങും ഭാഗവത സപ്താഹ യജ്ജവും --= തലശ്ശേരി ------പെരുന്താറ്റിൽ ശിവപുരോട്ട് മഹാ ദേവ ക്ഷേത്രത്തിൽ നാളെ (ശനി) ധ്വജപ്രതിഷ്ടാ തൈലാധിവാസ ചടങ്ങും ഒക്ടോബർഒന്ന് മുതൽ എട്ട് വരെ ഭാഗവത സപ്താഹയജ്ജവും നടത്തും - മൂവായിരം വർഷങ്ങളിലെ പിൻചരിത്രമുള്ളേ ക്ഷേത്രം നാട്ടുകാരുടെടെയും വിശ്വാസികളുടെയും സഹകരണേത്തേത്തോടെ പുനർ നിർമ്മിക്കുകയും പുന:പ്രതിഷ്ട നടത്തുകയും ചെയ്തതിൽ പിന്നീട് അഭ്യൂ തപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധ്വജപ്രതിഷ്ടക്കായി എണ്ണ തോണിയിൽ സമർപ്പിക്കാനുള്ള ശുദ്ധമായ എെള്ള ണ്ണ ക്ഷേത്ര കൌണ്ടറിൽ നിന്നും ലഭിക്കും.ശനിയാഴ്ച രാവിലെ 9 മുതൽ തൈലാധിവാസ ചടങ്ങുകൾ ആരംഭിക്കും. 41 ദിവസം നീണ്ടു നിൽക്കും. ഒക്ടോബർ 1 ന് ഞായറാഴ്ച വൈകിട്ട് 5 ന് നടക്കുന്ന കലവറ നിറയ്കൽചടങ്ങിന് പിന്നാലെ സപ്താഹത്തിന് തുടക്കമിടും..പഴേടം വാസുദേവൻ നമ്പൂതിരിയാണ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ മുഖ്യ കാർമ്മികൻ . ചരിത്രകാരനും ചിത്രകാരനുമായ കെ.കെ. മാരാർ സപ്താഹത്തിന്റെ ഔപചാരിക ഉത്ഘാടനം നിർവ്വഹിക്കും. ക്ഷേത്ര കമ്മിറ്റിയുടെയും സപ്താഹ കമ്മിറ്റിയുടെയും ഭാരവാഹികളായ വി. പി. രാജൻ, വി.പി. ബാലൻ, എം.പി. അമർനാഥ്, എം.കെ. ബാലകൃഷ്ണൻ, എം.സി. ഹരീന്ദ്രനാഥ്, കെ.പി. രഘുനാഥ്, സി.കെ.പി.ദേവദാസ്, കെ.ബാബുരാജ്,എന്നിവർ പത്ര സ മ്മേളനത്തിൽ സംബന്ധിച്ചു -
ഗ്രന്ഥശാല സംരക്ഷണ ദിനം
തലശ്ശേരി: തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല സംരക്ഷണ ദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി നേതൃ സമിതി കൺവീനർ യു. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ജ്യോത്സന സ്വാഗതവും ആഷിയാന നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group