
ആഗോള ആരോഗ്യവിദഗ്ധൻ ഡോ : എസ് എസ് ലാൽ ഹോസ്റ്റ് ചെയ്യുന്ന
ഫ്രൈഡേ ഓപ്പണ്‍ ഹൗസില്‍ ഈയാഴ്ച വിഖ്യാത അതിവേഗചിത്രകാരന്‍ അഡ്വ: ജിതേഷ്ജി
അതിഥിയായി എത്തുന്നു
സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച രാത്രി 9 മണി മുതൽ 10 മണി വരെ ZOOM പ്ലാറ്റ്ഫോമിൽ നടക്കുന്ന
ഫ്രൈഡേ ഓപ്പണ്‍ ഹൗസില്‍ ഈയാഴ്ച്ച അതിഥി ഒരേസമയം ഇരുകൈകളുപയോഗിച്ച് വേഗവരയില്‍ റെക്കോര്‍ഡ് നേടിയ ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനും ( വെറും അഞ്ചു മിനിറ്റിൽ 50 സെലിബ്രിറ്റി കാര്‍ട്ടൂണുകള്‍ വരച്ചാണ് വേഗവരയില്‍ റെക്കോര്‍ഡ് നേടിയത് ) ഇന്‍സ്റ്റാഗ്രാമില്‍ ഇരുപത് മില്ല്യണിലധികം കാഴ്ചക്കാരെ നേടിയ ആദ്യമലയാളിയുമായ അഡ്വ: ജിതേഷ്ജി യാണ്.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്ക്കാരമായ വരയരങ്ങ് തനതു കലാരൂപത്തിന്‍റെ ആവിഷ്കര്‍ത്താവും ഇരുപതിലധികം ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലടക്കം പതിനായിരത്തോളം വേദികളില്‍ വരയരങ്ങ് സ്റ്റേജ് ഷോ അവതരിപ്പിച്ച് ചരിത്രം കുറിച്ച ലോകസഞ്ചാരിയുമാണ് ജിതേഷ്ജി. നിമിഷനേരം കൊണ്ട് ഇരുകൈകളുപയോഗിച്ച് വേഗത്തില്‍ ചിത്രം വരയ്ക്കുമ്പോള്‍ തലച്ചോറിന്‍റെ ശക്തികൂടുമെന്ന സന്ദേശവും ഈ ബ്രെയിൻപവർ പരിശീലകൻ കലാപ്രകടനത്തിലൂടെ ലോകത്തിനു നല്‍കുന്നു. ആഗോള സെലിബ്രറ്റി റാങ്കില്‍ ടോപ് -10 ചിത്രകാരന്മാരുടെ പട്ടികയിൽ ഇടം നേടിയ ജിതേഷ്ജി പന്തളം സ്വദേശിയാണ്. PSC മത്‍സരപരീക്ഷകളിൽ ഇദ്ദേഹത്തെക്കുറിച്ച് നിരവധി തവണ ചോദ്യവും ഉണ്ടായിട്ടുണ്ട്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group