അതിവേഗ ചിത്രകാരൻ ജിതേഷ്‌ജിയ്ക്ക് സൈനിക കൂട്ടായ്മയുടെ സ്നേഹാദരം

അതിവേഗ ചിത്രകാരൻ ജിതേഷ്‌ജിയ്ക്ക്   സൈനിക കൂട്ടായ്മയുടെ സ്നേഹാദരം
അതിവേഗ ചിത്രകാരൻ ജിതേഷ്‌ജിയ്ക്ക് സൈനിക കൂട്ടായ്മയുടെ സ്നേഹാദരം
Share  
2023 Sep 11, 11:46 PM
VASTHU
MANNAN

ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്കർത്താവുമായ

ജിതേഷ്ജിയെ നരിയാപുരം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈനികർ ആദരിച്ചു. പന്തളം തെക്കേക്കര ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ കെ പി ഉണ്ണികൃഷ്ണൻ നായർ ജിതേഷ്ജിയെ പൊന്നാടയണിയിച്ചും പ്രശസ്തിഫലകം സമ്മാനിച്ചും ആദരിച്ചു.  നരിയാപുരം സൈനികകൂട്ടായ്മ കോർഡിനേറ്റർ എ പി മധുസൂധനൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 

സൈനികരായ 

സന്തോഷ്‌ കുമാർ, നാരായണകുറുപ്പ്, കെ ആർ ജയകുമാർ, എ പി ശശിധരൻ നായർ, കെ ജി രമേഷ് കുമാർ, ശ്രീകാന്ത്, പ്രസന്നകുമാരൻ നായർ, അംബരീഷ്, ശ്രീജിത്ത് എസ് നായർ, രതീഷ് കുമാർ, പ്രദീപ് കുമാർ, രാജമോഹനൻ നായർ, പി ജി മുരളീധരൻ നായർ,  പ്രവാസി വാട്സ് ആപ് കൂട്ടായ്മ പ്രതിനിധി മുരളി പണിക്കരേത്ത് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി ചിത്രകലയ്ക്ക് രംഗാവിഷ്കാരം നൽകി ഇരുപതിലേറെ രാജ്യങ്ങളിലായി പതിനായിരത്തോളം വേദികളിൽ അവതരിപ്പിച്ച ജിതേഷ്ജി, രാജ്യത്തിനുവേണ്ടി 1971 ലെ ഇൻഡോ - പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച അമർ ജവാൻ ഭാർഗവൻ രാഘവൻ പിള്ളയുടെ ഏകസഹോദരീപുത്രനാണ്.

പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി ) മത്സരപരീക്ഷകളിൽ ഈ പത്തനംതിട്ട ജില്ലക്കാരനെപ്പറ്റി പലതവണ ചോദിച്ചിട്ടുണ്ട് ഏറ്റവും ഒടുവിലായി പത്ത് ലക്ഷം പേരോളം എഴുതിയ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലും ഇദ്ദേഹത്തേപ്പറ്റി ചോദിച്ചു. ഇരുപതിലധികം ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വരയരങ്ങ് സ്റ്റേജ് ഷോ അവതരിപ്പിച്ച് ചരിത്രം കുറിച്ചിട്ടുണ്ട് ലോകസഞ്ചാരിയായ പെർഫോമിംഗ്‌ ചിത്രകാരൻ. കേരള നിയമസഭയിലും ഗോവ രാജ്ഭവനിലുമടക്കമുള്ള പ്രമുഖയിടങ്ങളിൽ ഇംഗ്ലീഷിൽ സചിത്രപ്രഭാഷണം നടത്തി ശ്രദ്ധേയനായ Pictorial Speaker. മണ്ണുമര്യാദ, 'ജലസാക്ഷരത', പുഴയറിവ്, പ്രകൃത്യോപാസന, സഹജീവിസ്നേഹം എന്നിവ പ്രചരിപ്പിക്കുന്ന ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം & EcOsOphy Biodiversity Center സ്ഥാപകനും ഡയറക്‌ടറും. ഏക്കറുകണക്കിനു സ്ഥലത്ത് സ്വന്തമായി കാടുവെച്ചുപിടിപ്പിച്ചും സംരക്ഷിച്ചും പോരുന്ന പാരിസ്ഥിതിക ദാർശനികൻ. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ ' എന്ന കഥയുടെ ഇൻസ്റ്റലേഷൻ ആർട്ടായ ഹരിതാശ്രമത്തിൽ അനേകം പക്ഷി മൃഗാദികൾക്കൊപ്പം സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും സഹവർത്തിത്വത്തിന്റെയും നേർക്കാഴ്ച്ച പകർന്നുള്ള Eco- Philosophical തനതുജീവിതശൈലി സ്വീകരിച്ചിരിക്കുന്ന അപൂർവവ്യക്തിത്വത്തിനുടമയാണ് ജിതേഷ്‌ജി 

b396bf55-432a-44ad-9212-c5f9fef4a8d1
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2