ഇടിമിന്നൽ വേഗത്തിൽ ടൈഗർ മുത്തുവേൽ പാന്ധ്യനെ വരച്ചു! ജിതേഷ്ജിയുടെ വര ജീവൻ വെച്ച് സാക്ഷാൽ രജനീകാന്തായി കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു!
കാണികൾക്ക് ഇമചിമ്മാൻ സമയം കൊടുക്കാതെ ഇടിമിന്നൽ വേഗത്തിൽ ജിതേഷ്ജി ജയിലർ സിനിമയിലെ ടൈഗർ മുത്തുവേൽ പാന്ധ്യനെന്ന സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കഥാപാത്രത്തെ അരങ്ങിൽ വരച്ചപ്പോൾ അക്ഷരാർത്ഥത്തിൽ കാമ്പസ് ഇളകി മറിഞ്ഞു.
ഒപ്പം ബിജിഎം ആയി ത്രില്ലടിപ്പിക്കുന്ന "വാനൂ കാവാലയാ " മ്യുസിക്കും! നിമിഷങ്ങൾക്കുള്ളിൽ വര ജീവൻ വെച്ച് സാക്ഷാൽ രജനീകാന്തായി കാണികൾക്ക് മുന്നിൽ!
ആനന്ദലബ്ധിക്ക് കാമ്പസിന് വേറെന്തു വേണം!
കെ ജി എഫി ലെ റോക്കി ഭായി മുതൽ വാരിസിലെ വിജയ് വരെ വരിവരിയായി വരഞ്ഞു നിന്നു സ്റ്റേജിലെ കൂറ്റൻ വൈറ്റ് ക്യാൻവാസിൽ!
ഏറ്റവും ഒടുലായി വരയൻ പുലി വേഗത്തിൽ സ്വന്തം ജില്ലയിൽ ജനിച്ച മോഹൻലാലും
കാമ്പസിന്റെ മാറുന്ന ട്രെൻഡ് കൃത്യമായി തിരിച്ചറിഞ്ഞായിരുന്നു ഓരോ വരയും!
വജ്രജൂബിലി ആഘോഷിക്കുന്ന റാന്നി സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് വിനോദവും വിജ്ഞാനവും വിസ്മയവും സമഞ്ജസമായി സമന്വയിച്ച ദൃശ്യവിരുന്നായിരുന്നു അതിവേഗചിത്രകാരന്റെ 'വരയരങ്ങ് : വരവേഗവിസ്മയം' എന്ന ഇൻഫോടൈന്മെന്റ് കലാരൂപം.
സംഗീതത്തിന്റെയും ആരവങ്ങളുടെയും അകമ്പടിയോടെ ഇരുകൈകളും ഒരേസമയം ഒരേപോലെ ഉപയോഗിച്ചായിരുന്നു വര. സദസ്സിൽനിന്നുള്ള ആവശ്യമനുസരിച്ചാണ് ആരെ വരയ്ക്കണം എന്ന് തീരുമാനിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ജിതേഷ്ജിയുടെ ഈ ദൃശ്യകലാരൂപത്തിനുണ്ട്
ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം വ്യൂസ് കലാപ്രകടനത്തിലൂടെ നേടിയ ആദ്യമലയാളിയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനായിട്ട് അറിയപ്പെടുന്ന ജിതേഷ്ജി.
റാന്നി സെന്റ് തോമസ്
കോളേജ് പ്രിൻസിപ്പൽ ഡോ: സ്നേഹ എൽസി ജേക്കബ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്‌സ് ബ്യൂട്ടി പേജിയന്റ് വിന്നർ ഡോ: ശശികല നായർ ജിതേഷ്ജിയെ ആദരിച്ചു. പ്രൊഫ: ജിക്കു ജയിംസ്, ഫാ : ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group