കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനവും ഫോട്ടോ പ്രദർശനവും അസീസ് മാഹിക്ക് ആദരവും നവമ്പർ 6 ന്

കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനവും ഫോട്ടോ പ്രദർശനവും അസീസ് മാഹിക്ക് ആദരവും നവമ്പർ 6 ന്
കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനവും ഫോട്ടോ പ്രദർശനവും അസീസ് മാഹിക്ക് ആദരവും നവമ്പർ 6 ന്
Share  
2022 Nov 05, 02:30 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI





മാഹി: വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ്‌ മാഹിയുടെ

"കാടിന്റെ നിറങ്ങൾ" എന്ന പുസ്തകത്തിൻ്റെ പ്രകാശനംനവംബർ ആറിന് ന്യൂമാഹി

മലയാള കലാഗ്രാമത്തിൽ നടക്കും. 


അസീസ് മാഹി വനയാത്രകൾക്കിടെ പകർത്തിയ തെരഞ്ഞെടുക്കപ്പെട്ട അപൂർവ്വ സുന്ദരങ്ങളായ നൂറ് ചിത്രങ്ങളുടെ പ്രദർശനവും നവംബർ 6ന് തുടങ്ങും.

2016 സപ്തമ്പർ ലക്കം യാത്രാ മാസികയുടെ കവർ ചിത്രം അസീസ് മാഹിയുടേതായിരുന്നു. ഈ കവർ പേജിനായിരുന്നു ആ വർഷത്തെ ആബിസ് പുരസ്കാരം.

ഈ ദേശീയ അവാർഡിലൂടെ മയ്യഴിയുടെ അഭിമാനമായ അസീസ് മാഹിക്ക് അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവനകൾ മുൻനിർത്തി മയ്യഴി പൗരാവലിയുടെ ആദരവും അന്ന് സമർപ്പിക്കും.

write



നവംബർ 6 ന് ഞായറാഴ്ച്ച വെകുന്നേരം 3 മണിക്ക് മാഹി മലയാള കലാഗ്രാമത്തിൽ ഷാജി എൻ കരുൺ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.

രമേശ് പറമ്പത്ത് എം.എൽ.എ.അധ്യക്ഷത വഹിക്കും.


100 ഫ്രെയിംസ്: ദ പഗ് മാർക്ക് എന്ന് പേരിട്ട

100 ചിത്രങ്ങളുടെ പ്രദർശനം എം.വി.ദേവൻ ആർട്ട് ഗാലറിയിലാണ് നടക്കുക. 


തുടർന്ന് 3.30ന് കാടിൻ്റെ നിറങ്ങൾ പുസ്തകം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്യും. എഴുത്തുകാരനും ചലച്ചിത്ര നടനുമായ ജോയ് മാത്യു പുസ്തകം ഏറ്റുവാങ്ങും. 

മാതൃഭൂമി മാതൃഭൂമി അസി. എഡിറ്റർ

 കെ.വിശ്വനാഥ് പുസ്തക പരിചയം നടത്തും.


പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അസീസ് മാഹിയെ ആദരിക്കും


ചടങ്ങിൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയക് പബ്ലിക്കേഷൻ ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാവും.


പ്രൊഫ.പി.ജയേന്ദ്രൻ, മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ.ഡോ.വി.രാമചന്ദ്രൻ, അഡ്വ.എൻ.കെ.സജീന്ദ്രനാഥ് എന്നിവർ ആശംസകൾ അർപ്പിക്കും.

അസീസ് മാഹിയുടെ മറുമൊഴിയും ഡോ.പി.രവീന്ദ്രൻ സ്വാഗത ഭാഷണവും നടത്തും. ഡോ.മഹേഷ് മംഗലാട്ട് കൃതജ്ഞത പ്രകാശിപ്പിക്കും.


6 മുതൽ 13 വരെ ഫോട്ടോ പ്രദർശനവും 12 വരെ സെമിനാറുകളും


ആറിന് തുടങ്ങുന്ന നൂറ് ചിത്രങ്ങളുടെ പ്രദർശനം 13ന് സമാപിക്കും. എല്ലാ ദിവസവും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സെമിനാറുകളും ചർച്ചകളും സംവാദങ്ങളും നടക്കും.


വന്യ ജീവി ഗവേഷകനും ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറുമായ എച്ച്.ബൈജു, എഴുത്തുകാരനും പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറുമായ എൻ.എ.നസീർ, പ്രമുഖ ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ കെ.ആർ.വിനയൻ, കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ.ജോസഫ്, സംസ്ഥാന വന്യ ജീവി ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് ശബരി ജാനകി, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ മധുരാജ് എന്നിവർ യഥാക്രമം 7 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ സെമിനാറിൽ സംബന്ധിക്കും.


13ന് വൈകുന്നേരം 4.30 ന് സമാപന സമ്മേളനം കലാഗ്രാമം ഡയറക്ടർ ഡോ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്യും.


ചിത്രം വിറ്റു കിട്ടുന്ന തുക ജീവകാരുണ്യത്തിന്


പ്രദർശനത്തിനുള്ള ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക തലശ്ശേരി മലബാർ കാൻസർ സെൻ്ററിൻ്റെ ശിശുരോഗ വിഭാഗത്തിൻ്റെ വികസനത്തിനായി നല്കും. ജീവകാരുണ്യ പ്രവർത്തനത്തിന് നിങ്ങളും കൈത്താങ്ങാവുക.


490 രൂപ വിലയുള്ള കാടിൻ്റെ നിറങ്ങൾ പ്രകാശന ദിവസം 30 ശതമാനം കിഴിവ് കഴിച്ച് 350 രൂപക്ക് ലഭിക്കും.


രമേശ് പറമ്പത്ത് എം.എൽ.എ (ചെയർ), ഡോ. പി. രവീന്ദ്രൻ (വൈ. ചെയർ), ഡോ.മഹേഷ് മംഗലാട്ട് (കോർഡി), സജിത്ത് നാരായണൻ, രാജേഷ് വി.ശിവദാസ് (ജോ. കോർഡി), ഷാജി പിണക്കാട്ട് (ഖജാ) എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR