മാഹി: ലോകത്താകമാനം നടക്കുന്ന മാധ്യമ വേട്ടയുടെ വർത്തമാന ഭീതിയാണ് കെ. കെ. സനിൽ കുമാർ രണ്ട് ദിവസമായി മയ്യഴിയിൽ നടന്ന ചിത്രകലാ ക്യാമ്പിൽ ആവിഷ്‌കരിച്ചത് . പത്ര വാർത്തകൾ ചേർത്തുവെച്ച കൊളാഷും ആക്രിലിക് നിറങ്ങളുംസംയോജിപ്പിച്ചു കൊണ്ടാണ് സൈലൻസിങ് ദ മീഡിയ
(". Silencing the Media ") എന്ന ചിത്രം രൂപപ്പെടുത്തിയത് . സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏറെ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് സനിൽ കുമാറിന്റെ ചിത്രം ശ്രദ്ധേയമായത് . പ്രഥമ കാഴ്ചയിൽ തെളിയുന്ന കൂറ്റൻ മത്സ്യത്തിന്റെ രൂപത്തിനകത്ത് വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട് . അന്വേഷണങ്ങളും വിമർശനങ്ങളും ഭയപ്പെടുന്ന ഭരണ കൂടങ്ങൾ, സമകാലിക ലോകത്ത് മാധ്യമ വിലക്കും മർദ്ദനങ്ങളും കൊണ്ട് സത്യാന്വേഷികളെ ഭയപ്പെടുത്തുകയാണ് . അടിച്ചമർത്തലിന്റെ വർത്തമാന പരിസരത്ത് നിന്ന് ചിത്രം വായിക്കുമ്പോൾ പുത്തൻ സാമൂഹ്യ മാനങ്ങൾ കൈവരിക്കുന്നു .
രണ്ട് ദിവസമായി മയ്യഴിയിൽ നടക്കുന്ന മാഹി സാംസ്കാരിക കലോത്സവത്തിന്റെ ഭാഗമായ ചിത്രകലാ ക്യാമ്പിലാണ് ചിത്രം ആവിഷ്‌കരിച്ചത് .
ചിത്രവിവരണം..കെ.കെ. സനിൽ വരച്ച ചിത്രം
തലശ്ശേരി : പുരോഗമന കലാസാഹിത്യ സംഘവും , വനിതാ സാഹിതി തലശ്ശേരിയും ആർട്ടിസ്റ്റ് നമ്പൂതിരി, ദേവകി നിലയങ്ങോട് അനുസ്മരണം സംഘടിപ്പിച്ചു. പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടത്തി. എഴുത്തുകാരി പ്രവീണ രാധാകൃഷ്ണൻ ദേവകി നിലയങ്ങോട് അനുസ്മരണം r നടത്തി. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. ടി എം ദിനേശൻ സംസാരിച്ചു
മാങ്ങോട്ട് വയൽ ടവർ ഗ്രാമമാക്കരുത്
ന്യൂമാഹി:പഞ്ചായത്തിലെ പെരിങ്ങാടി മാങ്ങോട്ട് വയൽ പ്രദേശം മൊബൈൽ ടവറുകളുടെ ഗ്രാമമാക്കി മാറ്റരുതെന്ന് പ്രദേശത്ത് ചേർന്ന ജനകീയ കുട്ടായ്മ ആവശ്യപ്പെട്ടു ജനവാസ കേന്ദ്രമായ പ്രദേശത്ത് നിലവിൽ ഉള്ള മൊബൈൽ ടവറിന് സമീപത്തു തന്നെയാണ് ഒരു വീടിന്റെ അടുക്കള ഭാഗത്തോടു ചേർന്ന് മറ്റൊരു ടവർ കൂടി സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്ന് നൂറിൽ പരം ആളുകൾ പങ്കെടുത്ത പ്രതിഷേധസമിതി അറിയിച്ചു. നിലവിലുള്ള ടവറിൻ്റെ ഭാഗമായി തന്നെ ആരോഗ്യപ്രശ്നം നില നിൽക്കുന്ന ഇവിടെ മറ്റൊന്ന് കൂടി ഉൾകൊള്ളാൻ കഴിയില്ല ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് ഇത് സ്ഥാപിക്കണം ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും അധികാരികൾ ജനഹിതം മാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . സി. കെ രാജലക്ഷ്മി, സി. വി. രാജൻ പെരിങ്ങാടി,എൻ. കെ പ്രേമൻ, അനീഷ് കൊളവട്ടത്ത്, ഇബ്രാഹിം ടി.എച്ച്, കെ.കെ. അബ്ദുൾ റസാഖ്, ഷാജി കൊള്ളുമ്മൽ, ഒ.വി. സുഭാഷ്,സുധീർ കേളോത്ത് പി.കെ സതീഷ് കുമാർ, മഹേഷ് പി.പി.ഷനീഷ്, തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്
അസലം .( ചെയർമാൻ,J സുധീർ കേളോത് L,കൺവീനർ) അനിൽ ബാബു, (ട്രഷറർ), എന്നിവർ ഭാരവാഹികളായി പ്രതിരോധസമിതി രൂപീകരിച്ചു.
നിര്യാതയായി
മാഹി സ്വദേശിനിയും പരേതരായ പോൾ വറീദിന്റേയും ഗ്രേസിയുടേയും മകൾ ലീന പെരേര(79) ജർമ്മനിയിൽ ജൂലൈ 13 ന് കാലത്ത് 10 മണിക്ക് നിര്യാതയായി. ഭർത്താവ് : ജോസഫ് പെരേര.
മക്കൾ : സിൽവിയ, അലേൻ , സോഫിയ. (3 പേരും ഫ്രാൻസ് )
മരുമക്കൾ : ഫിലിപ്പ്, സിനബ്, മോസസ്
സഹോദരങ്ങൾ: ജേക്കബ് (പൂന), സ്റ്റാനി (വാഷിം ), അൽബർട്ട് (പോണ്ടിച്ചേരി ), എത്തിൻരാജ് (മുബൈ), പരേതരായ ജോസഫ്, സ്റ്റെല്ല, ഗസ്റ്റൻ, സിൽവൻ.
ശവ സംസ്കാരം ജുലൈ 18 ചൊവ്വാഴ്ച .
സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി മാഹി - Reg.No 561/1
മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തണം - മാഹി സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി
മാഹി : മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഉടൻ
നിയമനം നടത്തുമെന്ന് കഴിഞ്ഞ വർഷം റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഓഫിസിൽ വെച്ച് നടന്ന ചർച്ചയിൽ നല്കിയ ഉറപ്പ് പാലിക്കണമെന്ന് മാഹി സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി ആവശ്യപ്പെട്ടു.
സംഘടന മേഖലയിൽ സംഘടിപ്പിച്ച സമര പരിപാടികൾ നിർത്തി വെക്കാൻ അഭ്യർഥിച്ചു കൊണ്ടാണ് അദ്ദേഹം വാഗ്ദാനം നല്കിയത്. തുടർന്ന് പോണ്ടിച്ചേരി സമഗ്ര ശിക്ഷ ഫണ്ടിൽ നിന്ന് പ്രത്യേകം തുക അനുവദിപ്പിച്ച് കരാർ അടിസ്ഥാനത്തിൽ അധ്യാകപക നിയമം നടത്തി താല്ക്കാലികമായി പ്രശ്നം പരിഹരിച്ചു എങ്കിലും സ്ഥിരം അധ്യാപക നിയമനം നടത്തുമെന്ന് ഉറപ്പ് പാലിച്ചില്ല. മയ്യഴിലെ മിക്ക സ്കൂളുകളിലും മലയാളം, അറബിക്, സംസ്കൃതം ഭാഷ അധ്യാപകരുടെയും സോഷ്യൽ സയൻസ്, ഫിസിക്സ്,ഹിസ്റ്ററി വിഷയങ്ങളിലും അധ്യാപകരില്ലാതെ നെട്ടോട്ടം ഓടുന്ന സ്ഥിതിയിലാണ് . അധ്യാപകർ വിരമിക്കുമ്പോൾ പകരം സ്ഥിരം അധ്യാപക നിയമനം നടത്തുന്ന രീതി വർഷങ്ങളായി ഇവിടെ ഇല്ല. മൂന്നു ഗവ.എൽ.പി,സ്കൂളിലും ഉസ്മാൻ ഗവ ഹൈസ്ക്കൂൾ, ഫ്രഞ്ച് ഹൈസ്ക്കൂൾ,മിഹി ഗവ.മിഡിൽ സ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്റർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം അനാസ്ഥ അവസാനിപ്പിക്കാൻ മാഹി അഡ്മിനിസ്ട്രേഷനും വിദ്യാഭ്യാസ വകുപ്പും ഉണർന്നു പ്രവർത്തിക്കുന്നില്ലെങ്കിൽ മാഹി സംയുക്ത അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ മയ്യഴി മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകർതൃ സമിതികളുമായി കൂടി ആലോചിച്ച് അനിശ്ചിതകാല സമര പ്രക്ഷോഭ
പരിപാടികൾക്കു തുടക്കംകുറിക്കുവാൻ സംഘടന നിർബന്ധിതമാകും
ഈ വർഷം മുതൽ ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ്സും പതിനെന്നാം ക്ലാസ്സ് വരെയും സി.ബി.എസ് ഇ സിലബസ്സ് മാഹിയിൽ നിലവിലിൽ ഉള്ളത് ഘട്ടംഘട്ടമായി നടപ്പിലാക്കട്ടെ സി.ബി.എസ്.ഇ സിലബസ്സ് കൃത്യമായ പഠന ക്രമീകരണമില്ലാതെ നടപ്പിലാക്കിയത് കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും വട്ടം കറങ്ങുന്ന സ്ഥിതിയാണ്. സി.ബി.എസ്.ഇ സിലബസ് നടപ്പിലാക്കിയപ്പോൾ ഭാക്ഷ പഠനം തൃശ്ശങ്കുവിലാണ് ഭാക്ഷ അധ്യാപകർക്ക് കൃത്യമായ പരിശീലനം കിട്ടി കിട്ടിയതുമില്ല രാഷ്ട്ര ഭാഷ മാതൃഭാഷയ്ക്കും മാഹിയിൽ പ്രാധാന്യം ഇല്ലാതാക്കുന്നു ഒൻപതാം ക്ലാസ് മുതൽ മലയാളം അറബിക്ക് സംസ്കൃതം ഹിന്ദി എന്നിവയിൽ ഇഷ്ടമുള്ള വിഷയം പഠിച്ചാൽ മാത്രം മതി മലയാളം, അറബിക്ക്, സംസ്കൃതം, ഹിന്ദി എന്നിവ നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അധികൃതരോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു.
ഇതോടൊപ്പം ഉച്ചഭക്ഷണ വിതരണ പരിപാടിയിൽ ആവശ്യമായ ഇടപെടലും മെച്ചപ്പെടുത്തലുകളും അധികാരികളുടെ ഭാഗത്തുനിന്നും വേണ്ട രീതിയിൽ ഉണ്ടാവുന്നില്ല എന്നതും ശ്രദ്ധയിൽ പെടുത്തേണ്ടതാണ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ നിന്ന് വാങ്ങുന്ന പി.ടി.എ ഫണ്ട് നിർത്തലാക്കാൻ ആവശ്യപ്പെട്ടതിൽ സംഘടന പ്രതിക്ഷേധിച്ചു. സ്കൂളിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് ഫണ്ട് ഉപയോഗിക്കുന്നത് കൂടാതെ അധ്യാപകർ ഇല്ലാത്ത സ്ഥലങ്ങളിൽ പി.ടി.എ ഫണ്ട് ഉപയോഗിച്ച് അധ്യാപകരെ നിയമിച്ചിട്ടുണ്ട് അങ്ങനെയുള്ള സ്കൂളുകളിൽ നിന്ന് പി.ടി.എ അധ്യാപകരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് ഷാനിദ് മേക്കുന്ന്, ജനറൽ സെക്രട്ടറി കെ.വി സന്ദീവ്,രാജീവൻ എ എം, ജയതിലകൻ മാസ്റ്റർ, സി.പി.അനിൽ, അഫില സി.എച്ച്, ജസ്ന പി.ടി, സുനിൽ വി എന്നിവരുടെ നേതൃത്വത്തിൽ മാഹി എം.എൽ എ, റീജിണൽ അഡ്മിനിസ്ട്രേറ്റർ എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകി
ആർട്ടിസ്റ്റ് സതീ ശങ്കറിന് കേൻവാസ്കൈമാറി സാംസ്ക്കാരിക മന്ത്രി ചന്ദ്ര പ്രിയങ്ക മാഹിയിൽ ചിത്രകലാ കേമ്പ് ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group