പിച്ചളയിൽ ഊൺമേശതീർത്ത് മാധവൻ കൊയിലാണ്ടി :

പിച്ചളയിൽ ഊൺമേശതീർത്ത് മാധവൻ  കൊയിലാണ്ടി :
പിച്ചളയിൽ ഊൺമേശതീർത്ത് മാധവൻ കൊയിലാണ്ടി :
Share  
2023 Jul 14, 01:49 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൊയിലാണ്ടി : ഒറ്റനോട്ടത്തിൽ നല്ലൊരു ശില്പമാണെന്നേ തോന്നൂ ഈ ഊൺമേശകണ്ടാൽ. അത്രയ്ക്ക് ചാരുതയോടെയാണ് പിച്ചളയിൽ മേശയൊരുക്കിയത്. 170 കിലോ ഭാരമുള്ള മേശതീർക്കാൻ ശില്പി പുളിയഞ്ചേരി മാധവന് ഏഴുമാസം അധ്വാനിക്കേണ്ടിവന്നു.

ഭംഗിയിൽ തീർത്ത ആറു കാലുകളാണ് മേശയ്ക്കുള്ളത്. സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് മാധവൻ മേശനിർമിച്ചത്. രൂപരേഖയുണ്ടാക്കൽ, മെഴുകിലും കളിമണ്ണിലും മാതൃകയുണ്ടാക്കൽ, ലോഹം ഉരുക്കിയൊഴിക്കൽ തുടങ്ങി മുഴുവൻ ജോലിയും ചെയ്തുതീർത്തത് കൈകൊണ്ടുതന്നെയാണെന്ന പ്രത്യേകതയുമിതിനുണ്ട്. മാതൃഭൂമി പുരസ്കാരത്തിനായി എം.വി. ദേവൻ രൂപകല്പനചെയ്ത ശില്പങ്ങൾ എട്ടുതവണ നിർമിച്ചത് മാധവനാണ്. പരമ്പരാഗതമായിക്കിട്ടിയ അറിവൊന്നും ഈ രംഗത്ത് മാധവനില്ല. കരകൗശലവിദ്യ ആരിൽനിന്നും പഠിച്ചിട്ടുമില്ല. കണ്ടും ചെയ്തും സ്വായത്തമായതാണ് ഈ വിദ്യ.


ആദ്യകാലത്ത് ഹുക്ക നിർമാണജോലിക്ക് പോയിരുന്നു. അത് നിലച്ചപ്പോൾ മരപ്പണിയായി. തുടർന്ന് കൊത്തുപണിയും. കോൺക്രീറ്റിൽ അലങ്കാരപ്പണിയും ശില്പമുണ്ടാക്കലും ആവശ്യാനുസരണം ചെയ്യാൻതുടങ്ങി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വിളക്കുമാടം, വിവിധ ക്ഷേത്രങ്ങളുടെ വ്യാളീമുഖമുൾപ്പെടെയുള്ള ശില്പങ്ങൾ, വിവിധ ആകൃതിയിലുള്ള ഗാർഡൻ ടാങ്കുകൾ തുടങ്ങി ഒട്ടേറെ സൃഷ്ടികൾ ഇദ്ദേഹത്തിന്റേതായുണ്ട്. ലോഹക്കൂട്ടുകൾ, മരം, കോൺക്രീറ്റ്, കളിമണ്ണ്, പ്ലാസ്‌റ്റർ ഓഫ് പാരീസ് തുടങ്ങി മാധവന് വഴങ്ങാത്ത മാധ്യമങ്ങളില്ലെന്നു പറയാം. പിച്ചളയിൽ തീർത്ത ക്ലിയോപാട്ര, ചെല്ലപ്പെട്ടി എന്നിവ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ചന്ദ്രികയുടെ സഹകരണവും പ്രോത്സാഹനവും പിച്ചളയിൽ ഊൺമേശതീർത്ത് മാധവൻ ഊണും ഉറക്കവുമുപേക്ഷിച്ചുള്ള കലാസപര്യയ്ക്ക് തുണയാവുന്നുവെന്ന് മാധവൻ പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ മേശയുടെ വിലയെത്രയാവുമെന്ന ചോദ്യത്തിന് മോഹവിലയെന്നായിരുന്നു ഉത്തരം.

>വാർത്ത കടപ്പാട് :മാതൃഭുമി <

download-(5)
vasthu-news
vasthu-polichumattathe
vedivasthsasthran-nishantb
mannan-poster
parco-endo
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25